AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌ർജന്റീനയ്ക്കുള്ള ഒരുലോഡ് പണി ലോഡിങ്! അ‌ച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ

FIFA to take strict action against Argentina: ലോകകപ്പ് ഫൈനലില്‍ ഗ്രൗണ്ടിലുണ്ടാക്കിയ കയ്യാങ്കളിയില്‍ അര്‍ജന്റീനയ്ക്കെതിരെ അച്ചടക്ക നടപടിക്ക് തുടക്കമിട്ട് ഫിഫ. ലിയനേന്ദ്രോ പരഡേസിനും മൊളിനയ്ക്കും അസിസ്റ്റന്‍റ് കോച്ച് റോബര്‍ട്ടോ അയാലയ്ക്കുമെതിരെയാണ് നടപടി. തുടർനടപടികളുടെ ഭാഗമായി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ കളിക്കാർക്കും ഫെഡറേഷനും ഫിഫ അവസരം നൽകിയിട്ടുണ്ട്.

അ‌ർജന്റീനയ്ക്കുള്ള ഒരുലോഡ് പണി ലോഡിങ്! അ‌ച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ
Fifa To Take Strict Action Against ArgentinaImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 30 Jul 2026 | 01:56 PM

ഫിഫ ലോകകപ്പ് 2026ൽ അ‌ർജന്റീന ടീമുമായി ബന്ധപ്പെട്ട് ഉയർന്ന ഒന്നിലധികം വിവാദങ്ങളിൽ ഫിഫ അ‌ച്ചടക്ക നടപടികൾ ആരംഭിച്ചു. 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് തോറ്റതിന് പിന്നാലെ ഗ്രൗണ്ടിലുണ്ടായ അക്രമസംഭവങ്ങൾ, ഇംഗ്ലണ്ടിന് എതിരായ സെമി ​ഫൈനൽ മത്സരശേഷം വിവാദപരമായ രാഷ്ട്രീയ ബാനർ ഉയർത്തിയത്, ടൂർണമെന്റിലുടനീളം അർജന്റീന ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വംശീയ അധിക്ഷേപങ്ങൾ, ഗാലറിയിൽ നിന്ന് വസ്തുക്കൾ എറിഞ്ഞത്, സുരക്ഷാ വീഴ്ചകൾ തുടങ്ങി വിവിധ ആക്ഷേപങ്ങളിന്മേലാണ് അർജന്റീന ഫുട്ബോൾ ടീമിനും ഫെഡറേഷനുമെതിരെ ഫിഫ (FIFA) അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ലോകകപ്പ് ഫൈനലിന് തൊട്ടുപിന്നാലെ എതിരാളികളായ സ്പെയിന്റെ താരങ്ങളെ അടിച്ചതിന് രണ്ട് അർജന്റീനിയൻ കളിക്കാർക്കെതിരെ ഫിഫ അച്ചടക്ക കുറ്റം ചുമത്തി. തുടർനടപടികളുടെ ഭാഗമായി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഫിഫ കളിക്കാർക്കും ഫെഡറേഷനും അവസരം നൽകിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ കളിക്കാർക്ക് കുറഞ്ഞത് 3 മത്സരങ്ങളിൽ നിന്നുള്ള വിലക്കും അർജന്റീന ഫെഡറേഷന് വലിയ തുക പിഴയും നേരിടേണ്ടി വരും.

Also Read: ”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ

നടപടി നേരിടുന്ന അ‌ർജന്റീനക്കാർ

ലിയാൻഡ്രോ പരെഡെസ്: സ്പാനിഷ് കളിക്കാരായ എറിക് ഗാർസിയ, ഗാവി എന്നിവരുമായുണ്ടായ സംഘർഷത്തിൽ മൂന്ന് കുറ്റങ്ങൾ പരഡേസിനെതിരേ ചുമത്തിയിട്ടുണ്ട്. നഹുവൽ മൊളിന: സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന് രണ്ട് കുറ്റങ്ങളും കായികമര്യാദ ലംഘിച്ചതിനുള്ള കുറ്റവും മൊളിനയ്ക്ക് എതിരേ ചുമത്തി. ഡാനി ഓൽമോയുമായുണ്ടായ കൈയാങ്കളിയിൽ അ‌ർജന്റീന അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാലയ്ക്ക് എതിരേയും ആക്രമണക്കുറ്റം ചുമത്തിയിട്ടുണ്ട്.

കായികമര്യാദ ലംഘിച്ചതിന് അർജൻറീനയുടെ തിയാഗോ അൽമേഡയ്ക്കും സ്പാനിഷ് മിഡ്ഫീൽഡർ ഗാവിക്കുമെതിരെയും അച്ചടക്ക നടപടി വന്നേക്കും. ​ഫൈനൽ ദിനത്തിൽ മെറ്റ്​ലൈഫ് സ്റ്റേഡിയത്തിൽ വച്ച് നടന്ന സംഭവങ്ങൾ ഫുട്ബോളിന് തന്നെ കളങ്കമുണ്ടാക്കുന്ന ഒന്നാണെന്നും ടൂർണമെൻറിൽ പലവട്ടം ഫിഫയുടെ ചട്ടങ്ങൾ അർജൻറീന കാറ്റിൽപ്പറത്തിയെന്നും അന്വേഷണ സമിതി വ്യക്തമാക്കുന്നു.

ഫാക്‌ലാൻഡ്സ് ബാനർ വിവാദം

സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് തോൽപ്പിച്ച ശേഷം അർജന്റീന താരങ്ങൾ “Las Malvinas son Argentinas” (ഫാക്‌ലാൻഡ്സ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന രാഷ്ട്രീയ ബാനർ ഉയർത്തിയിരുന്നു. ഈ വിവാദത്തിലും അ‌ർജന്റീനയ്ക്ക് എതിരേ ഫിഫ നടപടി വരും. ഇതിൽ, കായിക വേദികളെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഉപയോഗിച്ചു എന്ന ഫിഫയുടെ അച്ചടക്ക ചട്ടലംഘനപ്രകാരം അർജന്റീന ഫുട്ബോൾ ഫെഡറേഷനെതിരെ (AFA) കുറ്റം ചുമത്തിയിട്ടുണ്ട്.

ബാനർ ഉയർത്തിയതിനെതിരേ ബ്രിട്ടൻ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ ‘ ആർട്ടിക്കിൾ 13 (കായിക മൽസരത്തിൻറെ ശോഭ കെടുത്തുമാറ് പെരുമാറി), ആർട്ടിക്കിൾ 14 (5) മോശം പെരുമാറ്റം, ആർട്ടിക്കിൾ 15 (വംശീയ അധിക്ഷേപം), ആർട്ടിക്കിൾ 17 (ക്രമസമാധാനം തകിടംമറിക്കുക) എന്നിവയിൽ അർജൻറീന ഫുട്ബോൾ അസോസിയേഷനെതിരെ അന്വേഷണം നടക്കുന്നു’ എന്ന് ഫിഫ അ‌റിയിച്ചു.

English Summary

FIFA has opened disciplinary proceedings against Argentina for the on-field brawl in the World Cup final. The action is against Leandro Paradez, Molina and assistant coach Roberto Ayala. As part of the further proceedings, FIFA has given the players and the federation the opportunity to explain their side based on the investigation report. If found guilty, the players could face a minimum three-match ban and the Argentine federation a large fine.

Follow Us