India vs Uruguay: ഉറുഗ്വേയ്‌ക്കെതിരെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പൊളിച്ചെഴുത്തി ജമീല്‍; ആദ്യ 11-ല്‍ മലയാളിയായി ആഷിഖ് മാത്രം
India vs Uruguay match updates: ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പൊളിച്ചെഴുതി ഖാലിദ് ജമീല്‍. ആഷിഖ് കുരുണിയന്‍ മാത്രമാണ് ആദ്യ ഇലവനിലെ മലയാളി. ബ്രസീലിനെതിരായ മത്സരത്തില്‍ എല്ലാ മലയാളി താരങ്ങളും ആദ്യ 11-ലുണ്ടായിരുന്നു. സഹല്‍ അബ്ദുല്‍ സമദ്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് സനാന്‍ എന്നിവര്‍ ഇത്തവണ പകരക്കാരുടെ നിരയിലാണ്.
ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പൊളിച്ചെഴുതി പരിശീലകന്‍ ഖാലിദ് ജമീല്‍. ആഷിഖ് കുരുണിയന്‍ മാത്രമാണ് ആദ്യ ഇലവനിലെ മലയാളി. ബ്രസീലിനെതിരായ മത്സരത്തില്‍ എല്ലാ മലയാളി താരങ്ങളും ആദ്യ 11-ലുണ്ടായിരുന്നു. എന്നാല്‍ സഹല്‍ അബ്ദുല്‍ സമദ്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് സനാന്‍ എന്നിവര്‍ ഇത്തവണ പകരക്കാരുടെ നിരയിലാണ്. ഗുര്‍പ്രീത് സിങ് സന്ധുവാണ് ഗോള്‍കീപ്പര്‍. ബ്രസീലിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗുര്‍പ്രീത് വരുത്തിയ പിഴവുകളാണ് രണ്ട് ഗോളുകള്‍ വഴങ്ങാന്‍ കാരണമായത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഗുര്‍പ്രീതിനെ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഉറുഗ്വേയ്‌ക്കെതിരെ ഗുര്‍പ്രീത് സ്ഥാനം നിലനിര്‍ത്തി.
സ്റ്റാര്‍ട്ടിങ് ഇലവന്‍
ഇന്ത്യ സ്റ്റാര്‍ട്ടിങ് 11: ഗുര്‍പ്രീത് സിങ് സന്ധു, അഭിഷേക് സിങ് തെക്ചം, പ്രംവീര്‍, അന്‍വര്‍ അലി, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ലാലെങ്മാവിയ, മന്‍വീര്‍ സിങ്, റിയാന്‍ വില്യംസ്, എഡ്മണ്ട് ലാല്‍റിന്‍ഡ്ക, ആഷിഖ് കുരുണിയന്‍
ഉറുഗ്വേ സ്റ്റാര്‍ട്ടിങ് 11: തിയാഗോ കാർഡോസോ, ഹൊസെ മരിയ ഹിമെനെസ്, നാഹിത്താൻ നാൻഡെസ്, ആൽവാരോ മൗറീന്യോ, ഹൊവാക്കീൻ പിക്വെരെസ്, റോഡ്രിഗോ ബെന്റാങ്കുർ, മാക്സി അറൗഹോ, റോഡ്രിഗോ സലാസാർ, എമിലിയാനോ മാർട്ടിനെസ്, ഫെഡറിക്കോ വിന്യാസ്, ഡാർവിൻ നൂന്യസ്.