AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വൃശ്ചികത്തിലെ അ‌സ്തമയ സൂര്യന്റെ ഭംഗിയോടെ മെസി; അ‌ർജന്റീനയിൽ ഇന്ന് യുഗാന്ത്യം! ചിത്രങ്ങൾ

Lionel Messi Farewell Match Argentina vs. Benin: ഫുട്ബോൾ ലോകം ഒന്നാകെ ഇന്ന് മെസി അ‌ർജന്റീനയുടെ നീലക്കുപ്പായത്തിൽ അ‌വസാനമായി പന്തുതട്ടാനിറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ്. ഇന്നത്തെ ദിവസം ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത ഒരു ഫുട്ബോൾ ടീം ഉണ്ടെങ്കിൽ അ‌ത് ഇന്ന് അ‌ർജന്റീനയ്ക്ക് എതിരേ കളിക്കാനിറങ്ങുന്ന ബെനിൻ ആണ്. മെസിയുടെ വിരമിക്കലിന്റെ ഭാഗമാകുന്നതിലൂടെ ചരിത്രത്തിലേക്കാണ് ഇന്ന് ബെനിൻ താരങ്ങൾ പന്തുതട്ടാനിറങ്ങുക.

Prasanth Kumar
Prasanth Kumar | Published: 06 Oct 2026 | 12:26 PM
 സൂര്യനെ ഏറ്റവും സുന്ദരമായി കാണുന്നത് അ‌സ്തമയ സമയത്താണ്. പ്രത്യേകിച്ച് ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ സൂര്യാസ്തമയത്തിന് ഭംഗി അ‌ൽപ്പം കൂടും. വൃശ്ചികമാസം ​വൈകുന്നേരങ്ങളിലെ സൂര്യാസ്തമയം ഒരു പ്രത്യേക അ‌നുഭവം തന്നെയാണ്, നോക്കി നിന്നുപോകും. ഇന്ന് അ‌ർജന്റീനയിൽ ഒരു സൂര്യൻ വെള്ളയും നീലയും കലർന്ന കുപ്പയത്തിൽ നിന്ന് അ‌സ്തമിക്കുന്ന ദിവസമാണ്, സാക്ഷാൽ മെസിയുടെ അ‌ർജന്റീന ടീമിൽ നിന്നുള്ള വിരമിക്കൽ ദിനം. വിരമിക്കലിന് മുന്നോടിയായി ടീമിനോട് ഒത്തുചേർന്ന മെസിക്ക് വൃശ്ചികത്തിലെ അ‌സ്തമയ സൂര്യനെ അ‌തിശയിക്കുന്ന ഭംഗിയാണ് അ‌നുഭവപ്പെട്ടത്. (Image credit: Messi Instagram, afaseleccionen Instagram)

1 / 8
തന്റെ അ‌വസാന മത്സരത്തിനായി അ‌ർജന്റീന ടീമിനൊപ്പം ചേർന്ന മെസി ഏറ്റവും സന്തോഷവാനായാണ് കാണപ്പെട്ടത്. ടീമിനൊപ്പം ചേരാൻ മെസി എത്തുന്നതും ടീമിനൊപ്പം പരിശീലിക്കുന്നതുമായ ചിത്രങ്ങൾ ഇതിനകം ​വൈറലായിക്കഴിഞ്ഞു. വിരമിക്കൽ ഒരു സങ്കടകരമായ കാര്യമാണെങ്കിലും, ടീമിനൊപ്പം ചേർന്ന മെസി​ക്ക് ചുറ്റും ഒരു പ്രത്യേക ഓറ നിറഞ്ഞുനിന്നു.

2 / 8
അ‌ർജന്റീന ടീമിനൊപ്പമുള്ള തന്റെ അ‌വസാന പരിശീലനത്തിനെത്തിയ മെസിയോടൊത്ത് സഹതാരങ്ങളും ഏറെ സന്തോഷ നിമിഷങ്ങൾ പങ്കുവച്ചു. പരിശീലന സമയത്ത് മെസിക്കൊപ്പം സമയം ചെലവഴിക്കാൻ താരങ്ങൾ ഏറെ ഉത്സാഹം കാട്ടി. തമാശപറഞ്ഞും പരിശീലിച്ചും കോച്ചിനും സഹതാരങ്ങൾക്കുമൊപ്പം മെസിയും നിറഞ്ഞുനിന്നു. തങ്ങളുടെ നായകന് ഏറ്റവും മികച്ച യാത്രയയപ്പ് ഒരുക്കാനുള്ള തയാറെടുപ്പുകളുടെ അ‌വസാനവട്ട പണികളിലായിരുന്നു അ‌ർജന്റീനയെന്ന രാജ്യം.

3 / 8
 ഫുട്ബോൾ ലോകം ഒന്നാകെ ഇന്ന്  മെസി ആ നീലക്കുപ്പായത്തിൽ അ‌വസാനമായി പന്തുതട്ടാനിറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ്. ഇന്നത്തെ ദിവസം ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത ഒരു ഫുട്ബോൾ ടീം ഉണ്ടെങ്കിൽ അ‌ത് ഇന്ന് അ‌ർജന്റീനയ്ക്ക് എതിരേ കളിക്കാനിറങ്ങുന്ന ബെനിൻ ആണ്. മെസിയുടെ വിരമിക്കലിന്റെ ഭാഗമാകുന്നതിലൂടെ ചരിത്രത്തിലേക്കാണ് ഇന്ന് ബെനിൻ താരങ്ങൾ പന്തുതട്ടാനിറങ്ങുക.

4 / 8
 ഫുട്ബോളിൽ അ‌ത്ര വലിയ ടീമൊന്നും അ‌ല്ലാത്ത ബെനിനെ സംബന്ധിച്ചിടത്തോളം മെസിയുടെ വിടവാങ്ങൽ മത്സരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ചരിത്ര നിയോഗമായി മാറുന്നു. 2019-ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കരുത്തരായ മൊറോക്കോയെ അട്ടിമറിച്ച് ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് അന്താരാഷ്ട്ര തലത്തിൽ ബെനിൻ ഫുട്ബോൾ ടീമിന്റെ ഏറ്റവും വലിയ നേട്ടം.

5 / 8
 ബ്യൂണസ് ഐറീസിലെ എസ്റ്റാഡിയോ മാസെ മോനുമെന്റൽ സ്റ്റേഡിയം ആണ് മെസിയുടെ വിടവാങ്ങൽ മത്സരത്തിന് വേദിയാകുന്നത്. ഇന്ന് (ഒക്ടോബർ 6ന്) ആണ് മെസിയുടെ വിടവാങ്ങൽ മത്സരമെങ്കിലും, ഇന്ത്യയിലെ ആരാധകരെ സംബന്ധിച്ചിടത്തോളം ഒക്ടോബർ 7 ബുധനാഴ്ച പുലർച്ചെ 4:30 AMന് ആണ് മത്സരം നടക്കുന്നത്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് മത്സരം ZEE5 ആപ്പിലൂടെ ലൈവായി കാണാം.

6 / 8
മെസിയുടെ അ‌വസാന മത്സരം നേരിട്ട് കാണാനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ആരാധകർ ഇതിനകം അ‌ർജന്റീനയിൽ എത്തിയിട്ടുണ്ട്. ഈ മത്സരത്തിന്റെ ടിക്കറ്റുകൾ നിമിഷങ്ങൾക്കകമാണ് ഓൺ​ലൈനിൽ വിറ്റുപോയത്. ഇങ്ങ് കേരളത്തിലും മെസിയുടെ അ‌വസാന മത്സരം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് ആരാധകർ. ലോകകപ്പിന് തുല്യമായ ആവേശത്തിൽ മത്സരം കാണാനുള്ള തയാറെടുപ്പുകൾ അ‌ർജന്റീന ഫാൻസ് കേരള പലയിടങ്ങളിലും നടത്തുന്നു.

7 / 8
 മെസിയുടെ വിരമിക്കലോടെ ഫുട്ബോളിലെ, ഒരു യുഗാന്ത്യമാണ് സംഭവിക്കുന്നത്, മിശിഹ യുഗാന്ത്യം. അ‌ർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിച്ചുവെങ്കിലും മെസി ക്ലബ് ഫുട്ബോളിൽ തുടരുന്നത് ആരാധകർക്ക് ചെറുതല്ലാത്ത ആഹ്ലാദം നിലനിർത്തുന്നു. ഇക്കഴിഞ്ഞ ലോകകപ്പിന് ശേഷം ഇന്റർ മയാമിയിൽ തിരിച്ചെത്തിയ മെസി മികച്ച പെർഫോമൻസുമായാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. മെസിയുടെ കളത്തിലെ മാന്ത്രികത കാണാൻ ഇനി ആരാധകർക്ക് ആശ്രയം ഇന്റർ മയാമി മത്സരങ്ങൾ മാത്രം.

8 / 8
Follow Us