AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: അണ്ണൻ തമ്പി വൈബിൽ ഷിജിനും കൊമ്പനും, ഹൗസിലെ പുതിയ കോംബോ

Shijin and Komban Combo In Bigg Boss Malayalam 8: ബിഗ് ബോസ് ഹൗസിൽ പുതിയൊരു കൂട്ടുകെട്ട് കൂടി ഉണ്ടായിരിക്കുകയാണ്. കടൽ കൊമ്പനും ഷിജിനും ആണ് ഇപ്പോൾ വലിയ സുഹൃത്തുക്കളായി ഹൗസിൽ നിൽക്കുന്നത്. ഷിജിനെ ലീഡർ ആക്കുന്നത് മുതൽ ആരംഭിച്ച ഈ ശക്തമായ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. കടൽ കൊമ്പൻ ഹൗസിൽ എത്തിയതിനു ശേഷം ഏറ്റവും കൂടുതൽ അടുത്തിടപഴകിയിരുന്നത് ഐശ്വര്യയുമായിട്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി രണ്ടുപേരും തമ്മിൽ വലിയ ഉടക്കിലാണ്.

Bigg Boss Malayalam Season 8: അണ്ണൻ തമ്പി വൈബിൽ ഷിജിനും കൊമ്പനും, ഹൗസിലെ പുതിയ കോംബോ
Shijin, Kadal Komban Image Credit source: Screen Grab
Amal KV
Amal KV | Updated On: 06 Oct 2026 | 06:23 PM

ബിഗ് ബോസ് ഹൗസിൽ പുതിയൊരു കൂട്ടുകെട്ട് കൂടി ഉണ്ടായിരിക്കുകയാണ്. കടൽ കൊമ്പനും ഷിജിനും ആണ് ഇപ്പോൾ വലിയ സുഹൃത്തുക്കളായി ഹൗസിൽ നിൽക്കുന്നത്. ഷിജിനെ ലീഡർ ആക്കുന്നത് മുതൽ ആരംഭിച്ച ഈ ശക്തമായ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. കടൽ കൊമ്പൻ ഹൗസിൽ എത്തിയതിനു ശേഷം ഏറ്റവും കൂടുതൽ അടുത്തിടപഴകിയിരുന്നത് ഐശ്വര്യയുമായിട്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി രണ്ടുപേരും തമ്മിൽ വലിയ ഉടക്കിലാണ്.

ഈ ഉടക്കിന് പ്രധാന കാരണമായി ഐശ്വര്യ പറയുന്നത് ഷിജിനുമായുള്ള അടുപ്പവും ഷിജിന്റെ ഗെയിം മനസ്സിലാക്കാതെ കൊമ്പൻ കൂടെ നിൽക്കുന്നു എന്നതുമാണ്. കഴിഞ്ഞദിവസം ഐശ്വര്യ കൊമ്പന്റെ മുഖത്ത് തുപ്പി എന്ന വിഷയത്തിൽ ഷിജിൻ ഏറെ വൈകാരികമായി പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായി. മാത്രമല്ല താനും കൊമ്പനുമായുള്ള സൗഹൃദത്തിൽ ഇടയിൽ നിന്ന് പ്രശ്നമുണ്ടാക്കാൻ വരരുത് എന്ന രീതിയിൽ ഐശ്വര്യ ഷിജിനോട് സംസാരിക്കുകയും ചെയ്തിരുന്നു.

Also Read: ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

ഇത്തവണത്തെ എവിക്ഷൻ ലിസ്റ്റിലേക്ക് കൊമ്പനെ കൂടുതൽ പേർ നോമിനേറ്റ് ചെയ്യാനുള്ള കാരണം ഷിജിനുമായുള്ള സൗഹൃദം ചൂണ്ടിക്കാട്ടിയാണ്. ഷിജിൻ കൊമ്പനെ തെറ്റിദ്ധരിപ്പിച്ച് പല കാര്യങ്ങളും ചെയ്യിക്കുന്നു എന്നുള്ള വികാരമാണ് സഹ മത്സരാർത്ഥികളിൽ കൂടുതൽ പേർക്കും ഉള്ളത്. കൊമ്പന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഐശ്വര്യ പോലും കൊമ്പനെ നോമിനേറ്റ് ചെയ്യാൻ കാരണമായി പരിഗണിച്ചതും ഷിജിനുമായുള്ള ഈ ബന്ധമാണ്.

എന്നാൽ ഇതൊന്നും കൊമ്പൻ പരിഗണിക്കുന്നില്ല എന്നതാണ് മനസ്സിലാക്കുന്നത്. ഏറ്റവും അവസാനത്തെ ലീഡർ ടാസ്കിൽ ഷിജിനും കൊമ്പനും ആണ് പരസ്പരം മത്സരിച്ചിരുന്നത്. അതിൽ ഇതിൽ വെറും ഒരു വോട്ടിനാണ് ലീഡറായി ജയിച്ചു കയറിയത്. കൊമ്പനും ഷിജിന് തന്നെയാണ് വോട്ട് ചെയ്തിരുന്നത്. ലീഡർ എന്ന നിലയിൽ ഷിജിൻ കിച്ചണിൽ എടുക്കുന്ന നിലാപടുകൾക്ക് ഉൾപ്പെടെ കൊമ്പൻ വലിയ സപ്പോർട്ട് ആണ് നൽകുന്നത്. ഹൗസിൽ ഇപ്പോൾ മിക്കവാറും പ്രശ്നം നടക്കുന്നത് ഭക്ഷണത്തിന്റെ പേരിലാണ്. പ്രധാനമായും ആസിഫും ഷിജിനുമാണ് ഭക്ഷണത്തിന്റെ പേരിൽ തർക്കം നടക്കുക. താഷിയുമായും കഴിഞ്ഞ ദിവസം ഭക്ഷണത്തിന്റേ പേരിൽ ഷിജിൻ ഏറ്റുമുട്ടിയിരുന്നു. ഒറ്റപ്പെടൽ സ്ട്രാറ്റജി മാറ്റി ഇപ്പോൾ ഭൂരിപക്ഷം അഭിപ്രായം എന്താണോ അതിന് വിപരീതമായി പ്രവർത്തിക്കുന്നു എന്നാണ് ഷിജിനെതിരെ നിൽക്കുന്നവർ പറയുന്നത്.

English Summary

A new alliance has formed within the Bigg Boss house; Kadal Komban and Shijin have now become close friends. This strong bond, which began when Shijin was made the leader, continues to this day. Prior to this, since arriving at the house, Kadal Komban had been closest to Aishwarya.

Follow Us