Kerala Blasters: പോയിന്റ് ടേബിളില്‍ മുന്നേറുക ലക്ഷ്യം; ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കളത്തില്‍

Kerala Blasters vs FC Goa: ഐഎസ്എല്ലില്‍ ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളികള്‍. ഗോവയിലെ ഫത്തോര്‍ദ സ്‌റ്റേഡിയത്തിലാണ് മത്സരം. ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും മത്സരത്തിനെത്തുന്നത്. ഒക്ടോബര്‍ 31-നായിരുന്നു അവസാന മത്സരം.

Kerala Blasters: പോയിന്റ് ടേബിളില്‍ മുന്നേറുക ലക്ഷ്യം; ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കളത്തില്‍

എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വാം അപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍

Updated On: 

29 Nov 2026 | 05:14 PM

ഐഎസ്എല്ലില്‍ ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളികള്‍. ഗോവയിലെ ഫത്തോര്‍ദ സ്‌റ്റേഡിയത്തിലാണ് മത്സരം.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലൈനപ്പ്‌

അമരീന്ദര്‍ സിങ്, ഫാലോ എൻഡിയയെ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിങ്, നാവോച സിങ് ഹ്യൂഡ്രോം, ഫ്രെഡി ലല്ലാവ്മ, നെബോജ്സ കൊസോവിച്‌, അഡ്രിയാൻ ലൂണ, മുഹമ്മദ് സനാൻ, ആമേ റണവാഡെ, ശ്രീക്കുട്ടൻ എംഎസ്

പകരക്കാര്‍: അർഷ് അൻവർ ഷെയ്ഖ്, സന്ദീപ് സിങ്, ഹോർമിപാം റൂയിവ, എബിൻദാസ് യേശുദാസ്, വിബിൻ മോഹനൻ, സാഹിൽ തവോറ, ജഗനാഥ് ജയൻ, കോറോ സിങ്‌, മോമോ യാന്‍സെയ്ന്‍.

മത്സരം തത്സമയം കാണാം

ഇതുവരെയുള്ള പ്രകടനം

ഇതിന് മുമ്പ് കളിച്ച നാലു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ സാധിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 4-1 എന്ന നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.

മുംബൈ സിറ്റിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ചെന്നൈയിനെതിരായ മത്സരവും ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. ഈ മത്സരത്തില്‍ റെഡ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ആന്ദ്രെ ഗ്രീനിന് കളിക്കാന്‍ സാധിച്ചില്ല. ഏതാണ്ട് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. ഒക്ടോബര്‍ 31-നാണ് ബ്ലാസ്‌റ്റേഴ്‌സ് ഇതിന് മുമ്പ് കളിച്ചത്.

ഗോവ ഇതിന് മുമ്പ് കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചിരുന്നു. ചെന്നൈയിനെതിരെ നടന്ന ആദ്യ മത്സരം 1-1 എന്ന നിലയില്‍ സമനിലയിലായി. ഡല്‍ഹിക്കെതിരെ നടന്ന മത്സരവും 1-1 എന്ന നിലയില്‍ അവസാനിച്ചു. ഇന്റര്‍ കാശിയെ 2-1ന് തോല്‍പിച്ചു. ബെംഗളൂരുവിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: അർധസെഞ്ചുറി പോലുമില്ല, പക്ഷേ സ്ട്രൈക്ക് റേറ്റ് 197; സഞ്ജുവിന്റെ ബാറ്റിങ്ങിൽ സംഭവിക്കുന്ന മാറ്റമെന്ത്?
India vs New Zealand 2nd Test: ആഞ്ഞടിച്ച് കീവിസ് ബൗളര്‍മാര്‍! ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച; ആറു വിക്കറ്റുകള്‍ നഷ്ടം
Sanju Samson: അസുഖം വകവെച്ചില്ല, ആന്റിബയോട്ടിക് കഴിച്ച് കളത്തിലിറങ്ങി സഞ്ജു; മുഷ്താഖ് അലി ട്രോഫിയില്‍ ചേട്ടന്റെ പോരാട്ടവീര്യം
ഒരമ്മപെറ്റ ‘അ‌ളിയന്മാർ’! നാണക്കേടിന്റെ റെക്കോർഡിലും മെസി vs ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം
Sanju Samson: ലോകകപ്പിൽ തകർത്തടിച്ചു, പിന്നാലെ നിരാശ; സഞ്ജുവിന് എന്തുപറ്റി?
ഏറിന് ‘ബലമില്ല’, യെല്ലോ മതി! മെസിയുടേത് വയലന്റ് കണ്ടക്ട് അ‌ല്ലെന്ന് റഫറി; റെഡ് കാർഡ് കുറ്റമെന്ന് കോർട്ടോയിസ്
ഉരുളക്കിഴങ്ങ് മുളച്ചോ, പച്ചനിറം വന്നോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ