AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വ്യക്തി താൽപര്യത്തിനല്ല, അതിജീവിതയുടെ പരാതിയിലാണ് ഇടപെട്ടത് ; ലിജു കൃഷ്ണയ്ക്ക് മറുപടിയുമായി WCC

ഗീതു മോഹൻദാസിന് തന്നോടുള്ള വ്യക്തിപരമായ വിദ്വേഷത്തിന് പിന്നാലെയാണ് ഈ പരാതി ഉയർന്നുവന്നത് എന്നതായിരുന്നു ലിജു കൃഷ്ണ പ്രധാനമായും ഉന്നയിച്ച ആരോപണം.നിവിൻ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് എറണാകുളം അഡീഷണൽ ജില്ലാസെഷൻസ് കോടതി ബലാൽസംഗ കേസിൽ കുറ്റവിമുക്തരാക്കിയത്. 2022ൽ കൊച്ചി സ്വദേശി നൽകിയ പരാതി.....

വ്യക്തി താൽപര്യത്തിനല്ല, അതിജീവിതയുടെ പരാതിയിലാണ് ഇടപെട്ടത് ; ലിജു കൃഷ്ണയ്ക്ക് മറുപടിയുമായി WCC
Wcc Reply To Liju KrishnaImage Credit source: Social Media
Ashli C
Ashli C | Published: 29 Nov 2026 | 05:03 PM

പീഡന പരാതിയിൽ കുറ്റവിമുക്തനായതിന് പിന്നാലെ സംവിധായകൻ ലിജു കൃഷ്ണ സംവിധായകയും നടിയുമായ ഗീതു മോഹൻദാസിനെതിരെയും വിമൻ ഇൻ കളക്ടീവിനെതിരേയും നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ലിയുസിസി. ഏതെങ്കിലും ഒരു വ്യക്തിയുടെ താൽപര്യത്തിനോ നിർദ്ദേശങ്ങൾക്കോ അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല ഡബ്ല്യുസിസി എന്നും അതിജീവിത 2022 മാർച്ച് ഒന്നിന് നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ wcc ഇടപെട്ടത് എന്നും സംഘടന ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ വ്യക്തമാക്കുന്നു.

ഗീതു മോഹൻദാസിന് തന്നോടുള്ള വ്യക്തിപരമായ വിദ്വേഷത്തിന് പിന്നാലെയാണ് ഈ പരാതി ഉയർന്നുവന്നത് എന്നതായിരുന്നു ലിജു കൃഷ്ണ പ്രധാനമായും ഉന്നയിച്ച ആരോപണം.നിവിൻ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് എറണാകുളം അഡീഷണൽ ജില്ലാസെഷൻസ് കോടതി ബലാൽസംഗ കേസിൽ കുറ്റവിമുക്തരാക്കിയത്. 2022ൽ കൊച്ചി സ്വദേശി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിർണായകമായ വിധി വന്നത്.

ALSO READ:ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു

ഈഗോയുടെയും പുറത്ത് ഗീതു കെട്ടിച്ചമിച്ച കള്ളക്കേസ്….

കുറ്റവിമുക്തൻ ആക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ലിജു കൃഷ്ണ സംവിധായക ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോമണങ്ങളുമായി രംഗത്തെത്തിയത്.സിനിമയുമായി ബന്ധപ്പെട്ട തുടക്കത്തിൽ ഉണ്ടായ ചില ചർച്ചകളിൽ ഇരുവരും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെയും ഈഗോയുടെയും പുറത്ത് ഗീതു കെട്ടിച്ചമിച്ച കള്ളക്കേസ് ആണിതെന്നും, തന്നെ സിനിമയിൽ ഇന്ന് ഒഴിവാക്കാനും റിലീസ് തടയാനും ഡബ്ലിയു സി സി അധികാരം ദുരുപയോഗം ചെയ്തു എന്നുമായിരുന്നു ലിജു കൃഷ്ണ ആരോപണം ഉന്നയിച്ചത്.

സംവിധായകന്റെ ഈ പരാമർശങ്ങൾക്കെതിരായാണ് ഇപ്പോൾ ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. സംഘടനയിൽ ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ടു ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നാണ് ഡബ്ല്യുസിസി വ്യക്തമാക്കിയത്. രേഖാമൂലം ലഭിക്കുന്ന പരാതികൾ പരിശോധിച്ച് കൂട്ടായ ചർച്ചകളിലൂടെയാണ് തങ്ങൾ തീരുമാനം എടുക്കുന്നത് എന്നും സിനിമ സംഘടനകൾക്ക് അതിജീവിത നേരിട്ടയച്ച കത്തുകൾക്കും ഇടപെടലുകൾക്കും ആണ് സംഘടന പിന്തുണ നൽകിയത് എന്നുമാണ് പ്രതികരണം.

ENGLISH SUMMARY

Following his acquittal in a case involving allegations of abuse, director Liju Krishna leveled accusations against director-actress Geetu Mohandas and the ‘Women in Cinema Collective’ (WCC). In response, the WCC issued a statement via Facebook, clarifying that it is not an organization that operates according to the interests or directives of any single individual. The collective further explained that its intervention in the matter was based on a written complaint submitted by the survivor on March 1, 2022.

Follow Us