കെ സുധാകരനെ ഐസിയുവിൽ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ്ജ് വാങ്ങുമെന്ന് മകൻ
ചികിത്സയിൽ കഴിയുന്ന കെ സുധാകരനെ ഐസിയുവിൽ കയറി കണ്ടെന്ന് മകൻ സംജോഗ് സുധാകരൻ. സുധാകരന് ഓർമ്മ കുറവും ചില ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് മകൻ പ്രതികരിച്ചു. മുൻപ് ഇതുപോലുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ അത് ഒരല്പം രൂക്ഷം ആയിട്ടുണ്ട് എന്നും എന്നാൽ പ്രകടമായ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.
ദുബായ്: ചികിത്സയിൽ കഴിയുന്ന കെ സുധാകരനെ ഐസിയുവിൽ കയറി കണ്ടെന്ന് മകൻ സംജോഗ് സുധാകരൻ. സുധാകരന് ഓർമ്മ കുറവും ചില ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് മകൻ പ്രതികരിച്ചു. മുൻപ് ഇതുപോലുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ അത് ഒരല്പം രൂക്ഷം ആയിട്ടുണ്ട് എന്നും എന്നാൽ പ്രകടമായ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉദാഹരണാന്തരികമായ ചില ആരോഗ്യ പ്രശ്നങ്ങളും അപസ്മാര പ്രശ്നവുമാണ് ഉള്ളത് എന്ന് ഡോക്ടർമാർ അറിയിച്ചതായി സംജോഗ് വ്യക്തമാക്കി. അപസ്മാരം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും യാത്ര ചെയ്യുന്ന വേളയിൽ വീണ്ടും ഇതേ സാഹചര്യമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുമാണ് ഡോക്ടർമാർ പറയുന്നത്. ബഹറിനെ ചികിത്സിച്ച ഡോക്ടർ യു കെ പൗരത്വമുള്ള ഇന്ത്യൻ വംശമാണ് എന്നും ആശുപത്രിയിലെ ജീവനക്കാരൻ വഴിയാണ് ഡോക്ടറെ കാണാൻ കഴിഞ്ഞത് എന്നും മകൻ പറഞ്ഞു.
അതേസമയം നിലവിൽ ചികിത്സ തുടരുന്ന ആശുപത്രിയിൽ നിന്ന് സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങി പോകാനാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ആശുപത്രി അധികൃതർ ഡിസ്ചാർജ് നൽകാൻ തയ്യാറാകാത്തതിനാലാണ് സ്വന്തം നിലയിൽ ഡിസ്ചാർജ് പനി പോകാൻ തയ്യാറെടുക്കുന്നത് എന്ന് മകൻ അറിയിച്ചു. ദുബായിൽ നിന്ന് ഡൽഹിയിലെത്തി അവിടെ തുടർചികിൽസ നടത്തുന്നതിനെക്കുറിച്ച് അച്ഛനുമായി സംസാരിച്ചുവെന്നും അദ്ദേഹം സമ്മതം നൽകിയിട്ടുണ്ട് എന്നും മകൻ വെളിപ്പെടുത്തി.
ഡിസ്ചാർജ് ലഭിച്ചാൽ സുധാകരനെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റാനാണ് പ്രാഥമികമായി തീരുമാനിച്ചിട്ടുള്ളത് എന്നും അറിയുന്നു. അവിടുത്തെ ഡോക്ടറുടെ വിശദമായ പരിശോധനയും വിലയിരുത്തുകളും ഉണ്ടാകും. അതിനുശേഷം അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു.