Kerala Blasters: ഗോളടിച്ച് വിബിന്‍ മോഹനന്‍, ആദ്യ പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്
Kerala Blasters vs Inter Kashi: ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ചെയ്യുന്നത്. 18-ാം മിനിറ്റില്‍ മലയാളി താരവും ക്യാപ്റ്റനുമായ വിബിന്‍ മോഹനന്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. മത്സരം പുരോഗമിക്കുകയാണ്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മേധാവിത്തമായിരുന്നു.

Inter Kashi FC vs Kerala Blasters FC
ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ചെയ്യുന്നത്. 18-ാം മിനിറ്റില്‍ മലയാളി താരവും ക്യാപ്റ്റനുമായ വിബിന്‍ മോഹനന്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. കോറോ സിങ് നല്‍കിയ പാസാണ് വിബിന്‍ വലയിലെത്തിച്ചത്. പൂനെ ബാലെവാഡി സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കുകയാണ്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മേധാവിത്തമായിരുന്നു. ബോള്‍ പൊസഷനില്‍ ഇന്റര്‍ കാശിയായിരുന്നു മുന്നിലെങ്കിലും ബ്ലാസ്‌റ്റേഴ്‌സാണ് ആക്രമണാത്മക പ്രകടനം പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സ് തൊടുത്ത ആറു ഷോട്ടുകളില്‍ നാലും ടാര്‍ജറ്റിലേക്കായിരുന്നു. മറുവശത്ത് വെറും രണ്ട് ഷോട്ടുകളാണ് ഇന്റര്‍ കാശിയുടെ ഭാഗത്തുനിന്ന് വന്നത്. 51 ശതമാനമാണ് ആദ്യ പകുതിയില്‍ കാശിയുടെ ബോള്‍ പൊസഷന്‍.
അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കുന്നില്ല. പകരക്കാരുടെ നിരയിലും ലൂണയില്ല. ലൂണയുടെ അഭാവത്തിന്റെ കാരണം വ്യക്തമല്ല. അർഷ് അൻവർ ഷെയ്ഖ് ആണ് ഇന്ന് ഗോള്‍കീപ്പറായി കളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍: അർഷ് അൻവർ ഷെയ്ഖ് (ഗോള്‍കീപ്പര്‍), ഹോർമിപാം റൂയിവ, ഐബാൻ ഡോലിംഗ്, ജെയിംസ് ബോൾട്ടൺ, സുമിത് ശർമ്മ, വിബിൻ മോഹനൻ, ഫ്രെഡി ലല്ലാവ്മ, നെബോജ്സ കൊസോവിച്, കോറോ സിങ്, ആന്ദ്രെ ജെയ് ഗ്രീൻ, ശ്രീക്കുട്ടൻ എം.എസ്.
പകരക്കാര്‍: അമരീന്ദർ സിംഗ്, സന്ദീപ് സിംഗ്, മുഹമ്മദ് സനാൻ, സാഹിൽ തവോറ, പോൾ റംഫാങ്‌സൗവ, ജഗനാഥ് ജയൻ, റാംലുൻഛുങ്ങ, എബിൻദാസ് യേശുദാസ്.