AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters: പുതിയ ഉടമകള്‍, പുതിയ താരങ്ങള്‍; അടിമുടി മാറി കേരള ബ്ലാസ്റ്റേഴ്‌സ്; ഷെഡ്യൂള്‍ ഇങ്ങനെ

Kerala Blasters 2026-27 ISL Season: പുതിയ ഉടമകളും, പുതു താരങ്ങളും എത്തുന്നതോടെ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് കപ്പ് തൂക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാഗ്നം സ്‌പോര്‍ട്‌സില്‍ നിന്ന് യുഎഇ കേന്ദ്രീകരിച്ചുള്ള അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഉമടസ്ഥാവകാശം ഏറ്റെടുത്തതാണ് ഏറ്റവും വലിയ മാറ്റം.

Kerala Blasters: പുതിയ ഉടമകള്‍, പുതിയ താരങ്ങള്‍; അടിമുടി മാറി കേരള ബ്ലാസ്റ്റേഴ്‌സ്; ഷെഡ്യൂള്‍ ഇങ്ങനെ
Kerala Blasters TrainingImage Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Published: 10 Oct 2026 | 03:04 PM

ഇതുവരെ നേടാനാകാത്ത ഐഎസ്എല്‍ കിരീടം എന്ന സ്വപ്‌നം സഫലമാക്കാനായി അടിമുടി അഴിച്ചുപണിത് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ ഉടമകളും, പുതു താരങ്ങളും എത്തുന്നതോടെ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് കപ്പ് തൂക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാഗ്നം സ്‌പോര്‍ട്‌സില്‍ നിന്ന് യുഎഇ കേന്ദ്രീകരിച്ചുള്ള അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഉമടസ്ഥാവകാശം ഏറ്റെടുത്തതാണ് ഏറ്റവും വലിയ മാറ്റം. 100 ശതമാനം ഓഹരിയും ഘട്ടം ഘട്ടമായി മാത്രമേ സ്വന്തമാക്കൂ. ബ്ലാസ്‌റ്റേഴ്‌സിന്റെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള പല പ്രശ്‌നങ്ങളും പുതിയ ഉടമകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകര്‍ന്ന ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായി തുടരുന്നതും പ്രതീക്ഷ പകരുന്ന ഘടകമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് 2026-27

ഗോൾകീപ്പർമാർ

  • അമരീന്ദർ സിംഗ്
  • അർഷ് അൻവർ ഷെയ്ഖ്
  • അല്‍ സാബിത്ത്

ഡിഫൻഡർമാർ

  • സന്ദീപ് സിംഗ്
  • ഹോർമിപാം റൂയിവ
  • സുമിത് ശർമ്മ
  • ജെയിംസ് ബോൾട്ടൺ
  • ജഗനാഥ് ജയൻ
  • ഐബാൻ ഡോലിംഗ്
  • ബികാഷ് യുമ്നം
  • ഫാലോ എൻഡിയയെ
  • നാവോച സിംഗ് ഹ്യൂഡ്രോം
  • ആമേ റണവാഡെ

മിഡ്ഫീൽഡർമാർ

  • ഫ്രെഡി ലല്ലാവ്മ
  • വിബിൻ മോഹനൻ
  • അഡ്രിയാൻ ലൂണ
  • സാഹിൽ തവോറ
  • പോൾ റംഫാങ്‌സൗവ
  • നെബോജ്സ കൊസോവിച്‌
  • ജോയൽ ലാൽരാമെന്‍മാവിയ
  • എബിൻദാസ് യേശുദാസ്

ഫോര്‍വേഡ്‌സ്‌

  • കോറോ സിങ്‌
  • ആന്ദ്രെ ജെയ് ഗ്രീൻ
  • മുഹമ്മദ് സനാൻ
  • മുഹമ്മദ് യാസിർ
  • ശ്രീക്കുട്ടൻ എം.എസ്
  • റാംലുൻഛുങ്ങ
  • മോമോ യാന്‍സെയ്ന്‍

Also Read: ISL 2026-27: ഇത് കൊള്ളാമല്ലോ! ഐഎസ്എല്‍ സൗജന്യമായി കാണാം; യൂട്യൂബില്‍ തത്സമയം

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഷെഡ്യൂള്‍

  1. ഒക്ടോബര്‍ 11: ഇന്റര്‍ കാശി
  2. ഒക്ടോബര്‍ 18: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
  3. ഒക്ടോബര്‍ 25: മുംബൈ സിറ്റി എഫ്‌സി
  4. ഒക്ടോബര്‍ 31: ചെന്നൈയിന്‍ എഫ്‌സി
  5. നവംബര്‍ 29: എഫ്‌സി ഗോവ
  6. ഡിംസബര്‍ 6: ചര്‍ച്ചില്‍ ബ്രദേഴ്‌സ്
  7. ഡിസംബര്‍ 10: എസ്‌സി ഡല്‍ഹി
  8. ഡിസംബര്‍ 14: പഞ്ചാബ്
  9. ഡിസംബര്‍ 20: ഒഡീഷ എഫ്‌സി
  10. ജനുവരി 31: ബെംഗളൂരു എഫ്‌സി
  11. ജനുവരി 10: മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്
  12. ജനുവരി 16: ഈസ്റ്റ് ബംഗാള്‍

ഐഎസ്എല്‍ ഇന്ന് മുതല്‍

ഐഎസ്എല്‍ 2026-27 സീസണ്‍ ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ബെംഗളൂരു എഫ്‌സിയും, എസ്‌സി ഡല്‍ഹിയും തമ്മിലാണ് ആദ്യ മത്സരം. യൂട്യൂബില്‍ സൗജന്യമായി കാണാം. സോണി ലിവിലും, സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും കാണാവുന്നതാണ്.

English Summary

Kerala Blasters are aiming for their first ISL title this season. Ashley Westwood continues as the head coach to lead the revamped team. The ISL 2026-27 season starts today with live streaming available on YouTube and Sony LIV.

Follow Us