AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters: ഹോം മാച്ചിന് വെറും നാലു ദിവസം മാത്രം; ടിക്കറ്റ് വില്‍പന ഇതുവരെ തുടങ്ങിയില്ല; നിരാശയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

ISL ticket sale delayed: മത്സരത്തിന് വെറും നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടക സംബന്ധിച്ച് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ധാരണയിലെത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞയാഴ്ച ടിക്കറ്റ് വില്‍പന ആരംഭിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇതുവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.

Kerala Blasters: ഹോം മാച്ചിന് വെറും നാലു ദിവസം മാത്രം; ടിക്കറ്റ് വില്‍പന ഇതുവരെ തുടങ്ങിയില്ല; നിരാശയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
Kerala Blasters ISL Image Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Published: 21 Oct 2026 | 07:23 PM

കൊച്ചി: ഐഎസ്എല്‍ 2026-27 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇതുവരെ തുടങ്ങാത്തതില്‍ ആരാധകര്‍ നിരാശയില്‍. ഞായറാഴ്ച (ഒക്ടോബര്‍ 25) മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ മത്സരം. മത്സരത്തിന് വെറും നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടക സംബന്ധിച്ച് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ധാരണയിലെത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞയാഴ്ച ടിക്കറ്റ് വില്‍പന ആരംഭിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇതുവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.

കഴിഞ്ഞ ഐഎസ്എല്‍ സീസണിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിന്റെ വാടക ഏകദേശം 8.40 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് ഒരു മത്സരത്തിന് മൂന്നര ലക്ഷം രൂപയായി കുറച്ചു. എന്നാല്‍ ഇത്തവണ ഓരോ മത്സരത്തിനും എട്ട് മുതല്‍ ഒമ്പത് ലക്ഷം രൂപ വരെ വാടക വേണമെന്നാണ് ജിസിഡിഎ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇത്രയും വലിയ തുക നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ഫോഴ്‌സ എഫ്‌സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിലാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും സമവായമായിട്ടില്ല. വാടകയില്‍ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവും ആവശ്യമാണ്. എന്നാല്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ടിക്കറ്റ് വില്‍പനയില്‍ അനിശ്ചിതത്വം തുടരുകയാണ്. മത്സരം നടക്കുമോയെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല.

Also Read: KBFC vs NEUFC: കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോല്‍വി; നോര്‍ത്ത് ഈസ്റ്റ് പഞ്ഞിക്കിട്ടു

ജിസിഡിഎയില്‍ നിലവില്‍ ചെയര്‍മാന്‍ ഇല്ലാത്തതും തീരുമാനമെടുക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിനെ തുടര്‍ന്ന് കെ ചന്ദ്രന്‍പിള്ള രാജിവെച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവില്ലാതെ വാടകയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ജിസിഡിഎ. വാടകയില്‍ ഇളവ് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും ജിസിഡിഎ വിശദീകരിക്കുന്നു.

സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് വൈകിയാണ് സമീപിച്ചതെന്നും ജിസിഡിഎ വിശദീകരിക്കുന്നു. സാധാരണയായി ഹോം മത്സരങ്ങള്‍ക്ക് ഒരാഴ്ച മുമ്പ് ടിക്കറ്റ് വില്‍പന ആരംഭിക്കാറുണ്ട്. എന്നാല്‍ വാടകക്കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ ഇതുവരെ വില്‍പന ആരംഭിക്കാനായിട്ടില്ല.

തിരിച്ചുവരവിന് ബ്ലാസ്റ്റേഴ്‌സ്‌

ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 4-1ന് തോറ്റു. മുംബൈയെ തോല്‍പിച്ച് ശക്തമായ തിരിച്ചുവരവ് നടത്താമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ.

English Summary

Kerala Blasters’ ticket sales for their upcoming ISL home matches have been delayed. The delay is caused by an ongoing stadium rent dispute with the Greater Cochin Development Authority (GCDA). Fan groups and supporters are eagerly awaiting a quick resolution so ticket bookings can open.

Follow Us