AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഗോൾ വേട്ടയിൽ പുതിയ റെക്കോഡിട്ട് ​മെസി മാജിക് തുടരുന്നു! ഇരട്ട ഗോളും അ‌സിസ്റ്റുമായി ഇന്റർ മയാമിയുടെ ഹീറോ

Messi continues magic with new goal scoring record: 2026 ലീഗ്‌സ് കപ്പിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഇരട്ട ഗോളുകളുടെയും അ‌സിസ്റ്റിന്റെയും ബലത്തിൽ ഇന്റർ മയാമി തകർപ്പൻ ജയം സ്വന്തമാക്കി. മെക്‌സിക്കൻ ക്ലബ്ബായ അത്‌ലറ്റിക്കോ സാൻ ലൂയിസിനെ 4-2 എന്ന സ്‌കോറിനാണ് മെസിയുടെ ഇന്റർ മയാമി തകർത്തത്.

ഗോൾ വേട്ടയിൽ പുതിയ റെക്കോഡിട്ട് ​മെസി മാജിക് തുടരുന്നു! ഇരട്ട ഗോളും അ‌സിസ്റ്റുമായി ഇന്റർ മയാമിയുടെ ഹീറോ
Messi Continues Magic With New Goal Scoring RecordImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 06 Aug 2026 | 11:21 AM

അ‌ർജന്റീനയുടെ ലോകകപ്പ് ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് അ‌ന്വേഷിക്കുന്നവർ അ‌റിയുക, ലീഗ്‌സ് കപ്പിൽ ഗോളടി മേളവുമായി ലയണൽ മെസി പുത്തൻ റെക്കോഡുകൾ വലയിലാക്കുന്ന തിരക്കിലാണ്. 2026 ലീഗ്‌സ് കപ്പിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഇരട്ട ഗോളുകളുടെയും അ‌സിസ്റ്റിന്റെയും ബലത്തിൽ ഇന്റർ മയാമി തകർപ്പൻ ജയം സ്വന്തമാക്കി. മെക്‌സിക്കൻ ക്ലബ്ബായ അത്‌ലറ്റിക്കോ സാൻ ലൂയിസിനെ 4-2 എന്ന സ്‌കോറിനാണ് മെസിയുടെ ഇന്റർ മയാമി തകർത്തത്. ലോകകപ്പ് വിശ്രമത്തിന് ശേഷം ക്ലബ് ഫുട്ബോളിലേക്ക് മടങ്ങിയെത്തിയ മെസിക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല എന്ന കഴിഞ്ഞ ദിവസം ഉയർന്ന വിമർശനത്തിനടക്കമുള്ള മറുപടിയായിരുന്നു ഇന്നത്തെ മെസിയുടെ കിടിലൻ പെർഫോമൻസ്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിലൂടെ ഗോൾ നേടി അത്‌ലറ്റിക്കോ സാൻ ലൂയിസ് ആണ് ആദ്യ വെടി പൊട്ടിച്ചത്. എന്നാൽ മെസിയുടെ കാൽക്കരുത്തിൽ ഇന്റർ മയാമി ശക്തമായി തിരിച്ചടിച്ചു. 11-ാം മിനിറ്റിൽ മികച്ചൊരു വോളിയിലൂടെ മെസി മയാമിക്ക് സമനില ഗോൾ സമ്മാനിച്ചു. 26-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയ​ ഗോൾ നേടി മയാമിക്ക് ലീഡ് നൽകി. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നോഹ അലന്റെ പാസിൽ നിന്ന് മെസിയുടെ രണ്ടാം ഗോളും എത്തി.

Also Read: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം സഫ്‌വാൻ അവേ കൊല്ലപ്പെട്ടു; പുതിയ ടീമിലെത്തിയത് ഒരാഴ്ച മുമ്പ്

ആദ്യ പകുതിയുടെ എക്സ്ട്രാ ​ടൈമിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് മൈക്കേൽ മയാമിക്കായി നാലാം ഗോൾ കണ്ടെത്തി. പിന്നീട് 51-ാം മിനിറ്റിൽ റഫാ ലോറെന്റെയിലൂടെ സാൻ ലൂയിസ് ഒരു ഗോൾ കൂടി തിരിച്ചടിച്ചെങ്കിലും പിന്നീട് ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ലീഗ്സ് കപ്പിൽ തകർപ്പൻ തുടക്കമാണ് ഇന്റർ മയാമിക്ക് ലഭിച്ചിരിക്കുന്നത്.

റെക്കോഡ് വലയിലാക്കിയ മെസി

2026 ലീഗ്‌സ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ മെസി പുതിയ റെക്കോഡും തന്റെ പേരിൽ കുറിച്ചു. ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ലീഗ്സ് കപ്പിൽ മെസിയുടെ ആകെ ഗോൾ നേട്ടം 14 ആയി. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് മെസിയുടെ പേരിലാകുകയായിരുന്നു.

2023-ൽ ഇന്റർ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ച മെസി ഈ പുതിയ ടൂർണമെന്റിലും ഇരട്ടഗോൾ നേടി ക്ലബ്ബിന് വൻ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം മോണ്ടെറെയ്ക്ക് എതിരെയാണ്. ഓഗസ്റ്റ് 9ന് ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആണ് ഈ മത്സരം നടക്കുക.

ഈ ടൂർണമെന്റിൽ ഇന്റർ മയാമിയുടെ അ‌തിനടുത്ത മത്സരം ഓഗസ്റ്റ് 13ന് രാവിലെ 05:30 ക്ലബ് ലിയോണുമായിട്ട് നടക്കും. മെസിയുടെ തകർപ്പൻ പെർഫോമൻസ് കാണാൻ കൊതിക്കുന്ന് ഫാൻസിന് ഈ മത്സരങ്ങൾ വൻ വിരുന്നാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഫിഫ ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീനയ്ക്ക് നേരിട്ട തോൽവിയിൽ നിരാശരായിരുന്ന മെസി ആരാധകർക്ക് സന്തോഷിക്കാനുള്ള വക ഇന്നത്തെ മെസിയുടെ ഇരട്ട ഗോളുകളും അ‌സിസ്റ്റും സമ്മാനിച്ചു. മെസി ഒരുഭാഗത്ത് ഗോളടിയുമായി മുന്നേറുമ്പോൾ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പങ്കാളി ജോർജീന റോഡ്രീഗ്സുമായുള്ള വിവാഹത്തിന്റെ തിരക്കിലാണ്.

English Summary

Messi scored twice and provided an assist as Inter Miami cruised to a 4-2 win over Mexican club Atletico San Luis in their opening match of the 2026 Leagues Cup. Messi’s Inter Miami beat Mexican club Atletico San Luis 4-2. With the double in the match, Messi’s total goals in the Leagues Cup reached 14. With this, Messi became the highest scorer in the tournament’s history.

Follow Us