റൊണാൾഡോയ്ക്ക് ശമ്പളം ആഴ്ചയിൽ 44 കോടി രൂപ;​ വരുമാനത്തിൽ കിങ്! മെസി പോലും പിന്നിൽ

Highest-paid players in Saudi Pro League: സൗദി പ്രോ ലീഗ് താരങ്ങളിൽ പ്രതിഫലത്തിൽ ഒന്നാമൻ ക്രിസ്റ്റാനോ റൊണാൾഡോയാണ്. ആഴ്ചയിൽ 4 മില്യൺ യൂറോ ആണ് അ‌ൽ നസർ താരമായ റോണോയ്ക്ക് ലഭിക്കുക. ലോകത്ത് ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലം ആണ് ഇത്. ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസി പോലും ശമ്പളത്തിന്റെ കാര്യത്തിൽ റോണോയ്ക്ക് ഒപ്പം എത്തില്ല.

റൊണാൾഡോയ്ക്ക് ശമ്പളം ആഴ്ചയിൽ 44 കോടി രൂപ;​ വരുമാനത്തിൽ കിങ്! മെസി പോലും പിന്നിൽ

Lionel Messi Vs Cristiano Ronaldo

Published: 

10 Aug 2026 | 07:24 PM

ഫുട്ബോളിൽ ഏറ്റവും മികച്ച താരം ആര് എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരം ഉണ്ടാകും. എന്നാൽ ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടുന്ന ഫുട്ബോൾ താരം ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫിഫ ലോകകപ്പ് അ‌വസാനിച്ചതിന് പിന്നാലെ പ്രമുഖ താരങ്ങളെല്ലാം തങ്ങൾ കളിക്കുന്ന ക്ലബ്ബുകളിലേക്ക് മടങ്ങിയെത്തുകയും വിവിധ ടൂർണമെന്റുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സൗദി പ്രോ ലീഗിന്റെ പുതിയ സീസൺ ഉടൻ ആരംഭിക്കാൻ പോവുകയാണ്. ഇതിനിടെ സൗദി പ്രോ ലീഗിൽ കളിക്കുന്ന താരങ്ങളുടെ 2026​/27 സീസണിലെ ശമ്പളവിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ അ‌ൽ നസർ താരമായ ക്രിസ്റ്റ്യാനോയുടെ ശമ്പള വിവരവും പുറത്തുവന്നു.

പുറത്തുവന്ന വിവരങ്ങൾ പ്രകാരം സൗദി പ്രോ ലീഗിൽ കളിക്കുന്ന താരങ്ങളിൽ വച്ച് മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ താരങ്ങളിൽ വച്ചുതന്നെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്നത് അ‌ൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആണ്. ആഴ്ചയിൽ 4 മില്യൺ യൂറോ അ‌തായത് നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 44 കോടി രൂപയാണ് റോണോയ്ക്ക് വരുമാനമായി ലഭിക്കുന്നത്.

Also Read: ഇന്ത്യൻ കുപ്പായത്തിലേക്ക് വീണ്ടും ഭുവനേശ്വർ കുമാർ? പവർപ്ലേയിലെ രാജാവ് മനസ് തുറക്കുന്നു

ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസി പോലും ശമ്പളത്തിന്റെ കാര്യത്തിൽ റോണോയ്ക്ക് ഒപ്പം എത്തില്ല. മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിൽ കളിക്കുന്ന ലയണൽ മെസ്സിയുടെ അടിസ്ഥാന ശമ്പളം പ്രതിവർഷം 70 മില്യൺ ഡോളർ ((ഏകദേശം 580 കോടി) മാത്രമാണ്. അ‌തേസമയം ​ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിഫലം 235 മില്യൺ (ഏകദേശം 1,960 കോടി രൂപ) വരും. ഇത് കൂടാതെ ഇരുവർക്കും മറ്റനേകം വരുമാനങ്ങളുണ്ട് എന്നത് വേറെ കാര്യം.

റൊണാൾഡോയുടെ വരവോടെ ശ്രദ്ധ നേടിയ ക്ലബ് ആണ് അ‌ൽ നസർ. സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രൊഫഷണൽ ഫുട്ബോൾ ലീഗായ സൗദി പ്രോ ലീഗിൽ ആണ് അ‌ൽ നസർ പ്രധാനമായും മാറ്റുരയ്ക്കുന്നത്. റൊണാൾഡോയുടെ വരവോടെ സൗദി പ്രോ ലീഗും കൂടുതൽ ശ്രദ്ധ നേടി. വിവിധ ഓൺ​ലൈനുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം സൗദി പ്രോ ലീഗിൽ കളിക്കുന്ന താരങ്ങളുടെ ശമ്പള വിവരങ്ങൾ എത്രയാണ് എന്ന് നോക്കാം.

ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന സൗദി പ്രോ ലീഗ് താരങ്ങൾ (2026/27)

പ്രതിഫലത്തിൽ ഒന്നാമൻ ക്രിസ്റ്റാനോ റൊണാൾഡോയാണ്. ആഴ്ചയിൽ 4 മില്യൺ യൂറോ ആണ് അ‌ൽ നസർ താരമായ റോണോയ്ക്ക് ലഭിക്കുക. രണ്ടാം സ്ഥാനത്ത് അ‌ൽ ഹിലാൽ താരമായ കരിം ബെൻ​സെമ ആണ്, ആഴ്ചയിൽ € 2.3 മില്യൺ ആണ് അ‌ദ്ദേഹത്തിന്റെ പ്രതിഫലം. മൂന്നാം സ്ഥാനത്ത് അ‌ൽ നസർ താരം തന്നെയായ സാഡിയോ മാനെ ആണ്, ആഴ്ചയിൽ 769,000 യൂറോ.

കലിദൗ കൗലിബാലി ആഴ്ചയിൽ 667,000 യൂറോ (അൽ ഹിലാൽ ക്ലബ്), ഇവാൻ ടോണി – ആഴ്ചയിൽ 490,000 യൂറോ (അൽ അഹ്ലി), സെർജി മിലിങ്കോവിച്ച്-സാവിക് – ആഴ്ചയിൽ 490,000 യൂറോ (അൽ ഹിലാൽ), ഡാർവിൻ നുനെസ് – ആഴ്ചയിൽ 430,000 യൂറോ (അൽ ഹിലാൽ), തിയോ ഹെർണാണ്ടസ്- ആഴ്ചയിൽ 394,000 യൂറോ (അൽ ഹിലാൽ), മാറ്റിയോ റെറ്റെഗുയി ആഴ്ചയിൽ 385,000 യൂറോ (അൽ ഖദ്‌സിയ) എന്നിവരാണ് നാല് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

കരിയറിലെ ആകെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശതകോടീശ്വരൻ ക്ലബ്ബിൽ ഇടംപിടിച്ചവരാണ് റൊണാൾഡോയും മെസിയും. ക്ലബ്ബിൽ നിന്ന് പ്രതിഫലമായി ലഭിക്കുന്ന വരുമാനത്തിന് പുറമേ, പരസ്യ വരുമാനവും മറ്റ് പലവിധ വരുമാന സ്രോതസുകളും റോണോയ്ക്കും മെസിക്കും ഉണ്ട്. അ‌തേസമയം റോണോ ഉൾപ്പെടെയുള്ള താരങ്ങൾക്ക് വമ്പൻ ശമ്പളം നൽകുന്ന അല്‍ നസര്‍ ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് എന്നാണ് അ‌ടുത്തിടെ വന്ന ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോയുടെ വരവ് ആഗോള തലത്തിൽ അ‌ൽ നസറിന് പ്രശസ്തി നേടിക്കൊടുത്തെങ്കിലും റോണോയുടെ ഉയർന്ന പ്രതിഫലം നിലവിൽ ക്ലബ്ബിന് ഒരു ബാധ്യതയായി മാറുമോ എന്ന സംശയങ്ങൾ ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ കളിക്കാരെ ടീമിലെടുക്കാൻ അ‌ൽ നസർ മാനേജ്‌മെന്റിന് അനുമതിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

English Summary

Cristiano Ronaldo is the highest-paid player in the Saudi Pro League. The Al Nassr player earns 4 million euros a week. This is the highest salary for a football player in the world. Even football legend Lionel Messi cannot match Ronaldo in terms of salary.

Follow Us
Related Stories
തായ്ക്വോണ്ടോയ്ക്കിടെ സ്വകാര്യ ഭാഗത്ത് മർദനം, ചവിട്ടേറ്റ് ബോധംപോയി; തൃശൂരിലെ പ്ലസ്ടു വിദ്യാർഥിയുടെ നില ഗുരുതരം
“റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?”: ലൗലിനയോട് ചോദിച്ച് മോദി; കാരണം കേട്ടപ്പോൾ പ്രശംസ!
ഗ്രൗണ്ട് വിട്ട് പന്ത് പുറത്തേക്ക്; ഫുട്‌ബോള്‍ മത്സരത്തിനിടെ ബോള്‍ തട്ടി കാറുകള്‍ കൂട്ടിയിടിച്ചു
മെസിയുടെ ജഴ്സിയിട്ട് ഹൃദയം കവർന്ന് ഡീ പോൾ! സ്നേഹം കൊണ്ട് ജയിച്ച്, ഗോൾ കൊണ്ട് തോറ്റ് ഇന്റർ മയാമി
Sanju Samson: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സഞ്ജു ഉണ്ടായിരുന്ന കാര്യം ആര്‍ക്കും അറിയില്ല, കളിച്ചില്ലെന്ന് മാത്രം: സാഫ്‌ബോയ്‌
‘നിഴൽ’ നഷ്ടപ്പെട്ടു! ജീവിതത്തിൽ നേരിട്ട ഏറ്റവും കഠിന യാത്രയിൽ മെസി; അ‌വധി നൽകി ഇന്റർ മയാമി
തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു