AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pickleball in India: ഫുട്‌ബോളല്ല ട്രെന്‍ഡ് മാറി, ഇന്ത്യക്കാര്‍ക്ക് പ്രിയം പിക്കിള്‍ബോളിനോട്; കളിക്കാനും എളുപ്പം

Why More People Are Taking Up Pickleball in India: What Makes It So Popular?: പിക്കിള്‍ബോളിലും ടെന്നീസിലും നെറ്റ് ഉപയോഗിക്കുന്നുണ്ട്, എന്നാല്‍ കോര്‍ട്ടിന്റെ വലുപ്പം, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പന്ത്, കളിയുടെ വേഗത എന്നിവയിലെല്ലാം വ്യത്യാസമുണ്ട്. പിക്കിള്‍ബോളില്‍ സാധാരണയായി പാഡിലും പ്ലാസ്റ്റിക് പന്തുമാണ് ഉപയോഗിക്കുന്നത്.

Pickleball in India: ഫുട്‌ബോളല്ല ട്രെന്‍ഡ് മാറി, ഇന്ത്യക്കാര്‍ക്ക് പ്രിയം പിക്കിള്‍ബോളിനോട്; കളിക്കാനും എളുപ്പം
പിക്കിള്‍ബോള്‍ Image Credit source: PTI
Shiji M K
Shiji M K | Published: 06 Aug 2026 | 07:26 AM

ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ കായികയിനങ്ങളോടുള്ള ഇന്ത്യക്കാരുടെ പ്രേമം ലോകപ്രസിദ്ധമാണ്. എന്നാല്‍ ഇവ മാത്രമാണോ ഇന്ത്യന്‍ ജനതയുടെ ഹൃദയം കീഴടക്കിയിട്ടുള്ളത്? പല തരത്തിലുള്ള കായികയിനങ്ങളോടും ഉള്ള ഇന്ത്യക്കാരുടെ താത്പര്യം വര്‍ധിച്ചുവരികയാണ്, ആ പട്ടികയിലേക്ക് ഏറ്റവുമൊടുവില്‍ ചേര്‍ക്കപ്പെട്ട ഒന്നാണ് പിക്കിള്‍ബോള്‍. ഈ കായിക ഇനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വിവിധ കാരണങ്ങളാണ് പറയപ്പെടുന്നത്, അതില്‍ പ്രധാനം പഠിക്കാനും കളിക്കാനും എളുപ്പമാണെന്നതാണ്.

എന്താണ് പിക്കിള്‍ബോള്‍?

ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നീ കായികയിനങ്ങള്‍ സംയോജിപ്പിച്ചുള്ള റാക്കറ്റ് സ്‌പോര്‍ട്ടാണ് പിക്കിള്‍ബോള്‍. ചെറിയ കോര്‍ട്ടിലാണ് ഈ മത്സരം നടത്തുന്നത്. പാഡില്‍ ഉപയോഗിച്ചാണ് പന്തിനെ മത്സരാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുക. സിംഗിള്‍സായും ഡബിള്‍സായുമെല്ലാം പിക്കിള്‍ബോള്‍ കളിക്കാമെന്നൊരു പ്രത്യേകത കൂടിയുണ്ട്.

പിക്കിള്‍ബോളിലും ടെന്നീസിലും നെറ്റ് ഉപയോഗിക്കുന്നുണ്ട്, എന്നാല്‍ കോര്‍ട്ടിന്റെ വലുപ്പം, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പന്ത്, കളിയുടെ വേഗത എന്നിവയിലെല്ലാം വ്യത്യാസമുണ്ട്. പിക്കിള്‍ബോളില്‍ സാധാരണയായി പാഡിലും പ്ലാസ്റ്റിക് പന്തുമാണ് ഉപയോഗിക്കുന്നത്. ചെറിയ കോര്‍ട്ട് ആയതിനാല്‍ തന്നെ തുടക്കക്കാര്‍ക്ക് പോലും കളിയുടെ നിയമങ്ങള്‍ വേഗത്തില്‍ മനസിലാക്കാനാകും.

ഇന്ത്യയില്‍ എന്തുകൊണ്ട് ജനപ്രിയമാകുന്നു?

മറ്റ് കായികയിനങ്ങളെ അപേക്ഷിച്ച് പഠിക്കാന്‍ വളരെ എളുപ്പമാണെന്നതാണ് പിക്കിള്‍ബോളിന്റെ ഏറ്റവും വലിയ പ്രത്യേകത. ടെന്നീസ് പോലുള്ള കായികയിനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മത്സരത്തിന്റെ കോര്‍ട്ട് വളരെ ചെറുതാണ്, അതിനാല്‍ തന്നെ അധിക ദൂരം ഓടേണ്ടതായും വരുന്നില്ല. വിനോദത്തിനായും മത്സരയിനമായുമെല്ലാം പിക്കിള്‍ബോള്‍ മാറിയിട്ടുണ്ട്.

ക്രിക്കറ്റിന്റെ വലിയ ആരാധകരാണ് ഇന്ത്യക്കാര്‍, എന്നാല്‍ ഇതോടൊപ്പം തന്നെ മറ്റ് കായിക ഇനങ്ങള്‍ക്കും പുതിയ തലമുറയ്ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. എളുപ്പത്തില്‍ പഠിക്കാനാകുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനാകുന്നതുമായ സ്‌പോര്‍ട്ട് ഇനങ്ങള്‍ക്ക് അവസരം നല്‍കുന്ന പിക്കിള്‍ബോള്‍ പോലുള്ളവയ്ക്ക് യുവാക്കള്‍ വലിയ പ്രാധാന്യം നല്‍കുന്നു.

Also Read: ഇന്ത്യ സ്വന്തം നാട്ടിൽ ടെസ്റ്റ് തോൽക്കുന്നത് വീട്ടിലിരുന്ന് കാണേണ്ടിവന്നു; അ‌വഗണനയിൽ ‘കുത്തി’ രഹാനെ

നഗരങ്ങളില്‍ കൂടുതല്‍ കോര്‍ട്ടുകളും ക്ലബ്ബുകളും പരിശീലന സൗകര്യങ്ങളും ലഭിക്കുന്നത് ഇന്ത്യയില്‍ പിക്കിള്‍ബോളിന് കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. ക്രിക്കറ്റിനും ഫുട്‌ബോളിനും പുറത്ത് മറ്റൊരു കായികയിനത്തില്‍ പരീക്ഷണം നടത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് പിക്കിള്‍ബോള്‍ അനുയോജ്യമാണ്.

കളിക്കാന്‍ വലിയ ചെലവുണ്ടോ?

പിക്കിള്‍ബോള്‍ കളിക്കാന്‍ ആവശ്യമായ സാധനങ്ങളില്‍ പ്രധാനം പാഡിലും പന്തുമാണ്. കളിക്കാര്‍ക്ക് മറ്റ് സ്‌പോര്‍ട്ട് ഇനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പോലെ വസ്ത്രങ്ങളും ഷൂസുമെല്ലാം ഉപയോഗിക്കാം. എന്നാല്‍ കോര്‍ട്ട് വാടക, ക്ലബ്ബ് ചെലവ്, ഉപകരണങ്ങളുടെ നിലവാരം എന്നിവയ്ക്ക് അനുസരിച്ച് ചെലവില്‍ വ്യത്യാസം വരും.

ഒരു വിനോദ കായിക ഇനം മാത്രമല്ല പിക്കിള്‍ബോള്‍, കളിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന തുടര്‍ച്ചയായ ചലനങ്ങള്‍ ആരോഗ്യത്തിനും നല്ലതാണ്. എന്നിരുന്നാലും പ്രായം, ആരോഗ്യസ്ഥിതി, ശാരീരികക്ഷമത എന്നിവ അനുസരിച്ച് വേണം കളിയുടെ തീവ്രത തീരുമാനിക്കാന്‍.

English Summary

Pickleball is gaining popularity in India as more people discover this easy-to-learn racket sport. Its simple rules and relatively accessible playing style are attracting players across age groups. The sport combines elements of tennis, badminton and table tennis. Here is why pickleball is emerging as a new favourite in India.

Follow Us