മെസിയുടെ ‘നിർഭാഗ്യ’ റഫറി! സ്ലാവ്കോ വിൻസിച്ച് വിരമിച്ചു; പൊൻതൂവലായി ഫിഫ വേൾഡ്കപ്പ് ​ഫൈനൽ

Referee Slavko Vincic retired: ഫിഫയുടെ പ്രമുഖ റഫറിമാരിൽ ഒരാളായിരുന്ന സ്ലാവ്കോ വിൻസിച്ച് വിരമിച്ചു. ഫിഫ ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന- സ്പെയിൻ മത്സരം നിയന്ത്രിച്ചത് വിൻസിച്ച് ആയിരുന്നു. ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും വിരമിക്കൽ പ്രഖ്യാപിച്ച് വിൻസിച്ച് രംഗത്തെത്തിയത് പലരെയും അ‌മ്പരപ്പിച്ചിട്ടുണ്ട്. 2026 ലോകകപ്പിലെ ഏറ്റവും മികച്ച റഫറിക്കുള്ള IFFHS പുരസ്കാരവും സ്ലാവ്കോ വിൻസിച്ചിനെ തേടി എത്തിയിരുന്നു.

മെസിയുടെ നിർഭാഗ്യ റഫറി! സ്ലാവ്കോ വിൻസിച്ച് വിരമിച്ചു; പൊൻതൂവലായി ഫിഫ വേൾഡ്കപ്പ് ​ഫൈനൽ

Referee Slavko Vincic Retired

Published: 

27 Jul 2026 | 07:10 PM

അ‌റ്റ്ലാന്റ: ഫിഫയുടെ പ്രമുഖ റഫറിമാരിൽ ഒരാളായിരുന്ന സ്ലാവ്കോ വിൻസിച്ച് വിരമിച്ചു. ഫിഫ ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന- സ്പെയിൻ മത്സരം നിയന്ത്രിച്ചത് വിൻസിച്ച് ആയിരുന്നു. ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും വിരമിക്കൽ പ്രഖ്യാപിച്ച് വിൻസിച്ച് രംഗത്തെത്തിയത് പലരെയും അ‌മ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അ‌ദ്ദേഹത്തിന്റെ കരിയറിലെ അ‌വസാന മത്സരമായി അ‌ടയാളപ്പെടുത്തപ്പെടുക ഫിഫ ലോകകപ്പ് ​ഫൈനലാണ്. ഈ ലോകകപ്പിൽ റഫറിമാരുടെ തീരുമാനങ്ങൾ സംബന്ധിച്ച് പലർക്കും ആക്ഷേപങ്ങൾ ഉണ്ടായിരുന്നു എങ്കിലും ​ഫൈനലിൽ അ‌ത്തരം സംഭവങ്ങൾ ഉണ്ടായില്ല. അ‌ർജന്റീന – സ്പെയിൻ താരങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി എങ്കിലും അ‌ത് മത്സരം അ‌വസാനിച്ചതിന് ശേഷം ആയിരുന്നു.

”ഇതിലും വലിയ ഒരു വേദി ഇനിയില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ മത്സരം മികച്ച രീതിയിൽ അ‌വസാനിപ്പിക്കാൻ കഴിഞ്ഞു. എന്റെ കരിയർ സന്തോഷത്തോടെ അ‌വസാനിപ്പിക്കുന്നു” എന്നാണ് വിരമിക്ക​ലിനെക്കുറിച്ച് സ്ലാവ്കോ വിൻസിച്ച് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വിരമിക്കൽ സ്ലൊവേനിയൻ ഫുട്ബോൾ അ‌സോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു

ഫിഫ ലോകകപ്പ് ​ഫൈനലിലെ അ‌വസാന വിസിൽ മത്സരത്തിന്റെ അ‌വസാനം മാത്രമല്ല, 16 വർഷം നീണ്ട സ്ലാവ്കോ വിൻസിച്ചിന്റെ പ്രൊഫഷണൽ കരിയറിന്റെ കൂടി അ‌വസാനമാണ് കുറിച്ചത്. യുവേഫ യൂറോപ്പ ലീഗ് ഫൈനൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ, എന്നീ പ്രധാന മത്സരങ്ങൾ നിയന്ത്രിച്ച സ്ലാവ്കോയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള അ‌ധ്യായമായി ഫിഫ ലോകകപ്പ് ഫൈനൽ 2026 അ‌ടയാളപ്പെടുത്തപ്പെട്ടു.

2026 ലോകകപ്പിലെ ഏറ്റവും മികച്ച റഫറിക്കുള്ള IFFHS പുരസ്കാരവും സ്ലാവ്കോ വിൻസിച്ചിനെ തേടി എത്തിയിരുന്നു. ഇത് കൂടാതെ ഇറ്റലിയിലെ ഗിയൂലിയോ കാമ്പനാറ്റി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2010 മുതൽ ഫിഫ ലിസ്റ്റഡ് റഫറിയായി പ്രവർത്തിച്ചുവരുന്ന, 46 വയസുകാരനായ വിൻസിച്ച് ഇതിനകം 500ൽ അ‌ധികം ​ഔദ്യോഗിക മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

മെസിയുടെ നിർഭാഗ്യവാനായ റഫറി

ഫുട്ബോളിൽ പലപ്പോഴും ചില അ‌ന്ധവിശ്വാസങ്ങളും കടന്നുവരാറുണ്ട്. അ‌ത്തരത്തിൽ അ‌ർജന്റീന ആരാധകർക്കിടയിൽ നിൽക്കുന്ന ഒരു അ‌ന്ധവിശ്വാസത്തിൽ ഒരു വശത്ത് സാക്ഷാൽ ലയണൽ മെസിയും മറുവശത്ത് സ്ലാവ്കോ വിൻസിച്ചും ഇടംപിടിച്ചിരിക്കുന്നു. സ്ലാവ്കോ വിൻസിച്ച് റഫറിയായി എത്തുന്ന മത്സരത്തിൽ മെസിയും സംഘവും തോൽക്കും എന്നതാണ് ആരാധകർക്കിടയിൽ നിൽക്കുന്ന ആ അ‌ന്ധവിശ്വാസം.

ഫിഫ ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന എത്തുകയും മത്സരം നിയന്ത്രിക്കുന്നത് വിൻസിച്ച് ആണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തതിന് പിന്നാലെ മെസിയുടെ നിർഭാഗ്യ റഫറിയാണ് വിൻസിച്ച് എന്ന ആരാധക വിശ്വാസം ഓൺ​ലൈനുകളിലും മറ്റും കണ്ടുതുടങ്ങിയിരുന്നു. ഇങ്ങനെയൊരു വിശ്വാസം ആരാധകർക്കിടയിൽ ഉണ്ടാകാൻ കാരണമായത് 2022 ലോകകപ്പിൽ വിൻസിച്ചിന്റെ റഫറിയിങ്ങിൽ മെസിയും സംഘവും കളിച്ച ഒരു മത്സരമാണ്.

2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. സാക്ഷാൽ ലയണൽ മെസി അ‌ടക്കം കളിച്ചിട്ടും സൗദി പോലൊരു കുഞ്ഞൻ ടീം അ‌ർജന്റീനയെ തോൽപ്പിച്ചത് വലിയ ഞെട്ടലാണ് ആരാധകരിൽ സൃഷ്ടിച്ചത്. അന്ന് ആ മത്സരം നിയന്ത്രിച്ചത് സ്ലാവ്കോ വിൻസിച്ച് ആയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായ ആ മത്സരം അ‌ർജന്റീന ആരാധകർക്ക് വലിയ ഞെട്ടലായി മാറി.

2026 ലോകകപ്പ് ​ഫൈനലിൽ അ‌ർജന്റീന എത്തുകയും മത്സരം നിയന്ത്രിക്കുന്നത് വിൻസിച്ച് ആണെന്ന് വ്യക്തമാകുകയും ചെയ്തതോടെ 2022ലെ തോൽവി അ‌ർജന്റീന ആരാധകരുടെ മനസിലേക്ക് എത്തി. തങ്ങൾ മറക്കാൻ ശ്രമിക്കുന്ന അ‌ന്നത്തെ മത്സരത്തിലെ റഫറി ഈ നിർണായക മത്സരം നിയന്ത്രിക്കാൻ എത്തുന്നത് ഒരു ദുശകുനമായി ആരാധകർക്ക് തോന്നുകയും മെസിയുടെ ദൗർഭാഗ്യ റഫറിയാണ് വിൻസിച്ച് എന്ന് അ‌വർ വിശ്വസിക്കുകയും ചെയ്തു.

സംഗതി അ‌ന്ധവിശ്വാസമാണെങ്കിലും ആരാധകർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ​ഫൈനലിൽ അ‌ർജന്റീനയെ അ‌ട്ടിമറിച്ച് സ്പെയിൻ ലോകകപ്പ് കിരീടം നേടി. തുടർച്ചയായി രണ്ടാം കിരീടം പ്രതീക്ഷിച്ച അ‌ർജന്റീന നിരാശപ്പെട്ടു, വീണ്ടുമൊരിക്കൽ കൂടി ലോകകപ്പ് മത്സരത്തിൽ മെസി പരാജയം അ‌റിഞ്ഞു, കണ്ണീർ പൊഴിച്ച് ​മൈതാനം വിടേണ്ടിവന്നു. ലോകകപ്പ് തോറ്റെങ്കിലും മെസി നിലവിൽ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഇനി ഒരു മത്സരത്തിൽ കൂടി മെസിയുടെ നിർഭാഗ്യമായി വിൻസിച്ച് ഉണ്ടാകില്ലല്ലോ എന്ന ആശ്വാസമാകും ഈ വിരമിക്കൽ വാർത്ത കേൾക്കുന്ന അ‌ർജന്റീന ആരാധകർക്കുണ്ടാകുക.

English Summary

Slavko Vincic, one of FIFA’s leading referees, has retired. Vincič was the referee of the Argentina-Spain match in the FIFA World Cup final. Vincič surprised many by announcing his retirement just a week after the World Cup. Slavko Vincic was also nominated for the IFFHS award for the best referee of the 2026 World Cup.

Loading...
Unable to load recommendations.
Follow Us
Related Stories
Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?
Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
വിനീഷ്യസ് അധികനേരം ഇന്ത്യയില്‍ തുടരില്ല; റയല്‍ മാഡ്രിഡിന്റെ വിമാനം പറന്നെത്തും
മയാമിക്കായി 100-ാം ഗോളും കരിയറിലെ 48-ാം കിരീടവും ചൂടി മെസി; കാംപിയോൺസ് കപ്പ് ഇന്റർ മയാമിക്ക്
Lionel Messi: വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് ‘ദി ലാസ്റ്റ് ഡാൻസ്’
കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട