Sanju Samson: ഇന്നല്ല…ഇനിയെന്നും മോന്‍ ഹാപ്പിയായിരിക്കും; സഞ്ജുവിന്റെ അപ്രതീക്ഷിത കമന്റില്‍ ഞെട്ടി അമ്മയും മകനും
Sanju Samson Comments on Child’s Imitation Video: സഞ്ജു സാംസണിന്റെ ഒരു കുഞ്ഞ് ആരാധകന്‍ അദ്ദേഹത്തിന്റെ പേരിലുള്ള ജഴ്‌സിയും ധരിച്ച് ബാറ്റും കയ്യിലേന്തി നടത്തി ഫാന്‍സ് ഡ്രസ് പ്രകടനം കാഴ്ച്ചക്കാരെയെല്ലാം അമ്പരപ്പിച്ചു. സഞ്ജു സാംസണ്‍ ഗ്രൗണ്ടില്‍ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും അതുപോലെ പകര്‍ത്തിയായിരുന്നു ഈ കൊച്ചുമിടുക്കന്റെ പ്രകടനം.

വൈറലായ കുട്ടി, സഞ്ജു സാംസണ്‍
മലയാളികളുടെ അല്ല ഇന്ത്യയുടെ അഭിമാനമായ സഞ്ജു സാംസണിന്റെ ആരാധകരില്‍ മുതിര്‍ന്നവര്‍ മാത്രമല്ല, കൊച്ചുകുട്ടികള്‍ പോലുമുണ്ട്. സഞ്ജുവിന്റെ സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഭാഗമാകുന്ന അവര്‍, അവസരം ലഭിക്കുമ്പോഴെല്ലാം തങ്ങളുടെ ഇഷ്ടതാരത്തെ അനുകരിക്കാനും മറക്കാറില്ല. സഞ്ജുവിന്റെ സംസാരവും നടത്തവുമെല്ലാം അനുകരിക്കുന്ന ധാരാളം ആളുകളെ നമ്മള്‍ കാണാറുണ്ട്, സാക്ഷാല്‍ സഞ്ജു സാംസണ്‍ പോലും തോല്‍ക്കുന്ന വിധത്തിലുള്ള അത്തരം പ്രകടനങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നതും പതിവാണ്.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സഞ്ജു സാംസണിന്റെ ഒരു കുഞ്ഞ് ആരാധകന്‍ അദ്ദേഹത്തിന്റെ പേരിലുള്ള ജഴ്‌സിയും ധരിച്ച് ബാറ്റും കയ്യിലേന്തി നടത്തി ഫാന്‍സ് ഡ്രസ് പ്രകടനം കാഴ്ച്ചക്കാരെയെല്ലാം അമ്പരപ്പിച്ചു. സഞ്ജു സാംസണ്‍ ഗ്രൗണ്ടില്‍ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും അതുപോലെ പകര്‍ത്തിയായിരുന്നു ഈ കൊച്ചുമിടുക്കന്റെ പ്രകടനം.
എന്നാല്‍ ഈ വീഡിയോ കണ്ട് കയ്യടിച്ചവരുടെയും ആശംസകള്‍ അറിയിച്ചവരുടെയും കൂട്ടത്തില്‍ സഞ്ജു സാംസണും ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആരാധകന്റെ പ്രകടനത്തോട് സ്‌നേഹം കാണിച്ച് അദ്ദേഹം പങ്കുവെച്ച കമന്റ് അവനെയും കുടുംബത്തെയും ഞെട്ടിച്ചു. ശ്രുതി കമല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഇതിന് സഞ്ജു സാംസണ്‍ കമന്റിട്ടതോടെ, ഇന്നല്ല…ഇനിയെന്നും മോന്‍ ഹാപ്പി ആയിരിക്കും താങ്ക്യൂ സഞ്ജു എന്ന് ശ്രുതി മറുപടി നല്‍കുകയും ചെയ്തു.
അമൃത ഫെസ്റ്റിന്റെ ഭാഗമായാണ് കുട്ടി സഞ്ജു സാംസണെ അഅനുകരിച്ചതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധിയാളുകള്‍ സഞ്ജു സാംസണെ മെന്‍ഷന്‍ ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് താരത്തിന്റെ കമന്റെത്തിയത്.
സഞ്ജു സാംസണ്‍ ബെഞ്ചിലിരിക്കുമോ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യന്‍ ഗെയിംസിനായുള്ള തയാറെടുപ്പുകളിലാണ്. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യയ്ക്ക്, ഇത്തവണയും സ്വര്‍ണം നേടുക തന്നെയാണ് ലക്ഷ്യം. ഈ ലക്ഷ്യം വെച്ച് അതിശക്തരായ താരങ്ങളുമായാണ് മത്സരത്തിനിറങ്ങാന്‍ ടീം ഇന്ത്യ പുറപ്പെടുന്നത്. ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ചില താരങ്ങള്‍ക്ക് ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചെന്ന് വരില്ല.
മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍, റിങ്കു സിങ്ങിന്റെ അഭാവത്തിലാണ് നിതീഷ് ടീമിലേക്ക് എത്തുന്നത്. ശിവം ദുബെയും മീഡിയം പേസ് ഓള്‍റൗണ്ടറായി ടീമിലുണ്ട്. അതിനാല്‍ ദുബെയ്ക്കാണ് സാധ്യത കൂടുതലുള്ളത്.
അടുത്ത താരം സഞ്ജു സാംസണ്‍ ആണ്. ഇന്ത്യ സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. വൈഭവ് സൂര്യവംശിയെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമമാകും ഉണ്ടാകുക. വൈഭവിന് അവസരം ലഭിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരും. ഇവര്‍ക്ക് രണ്ടുപേര്‍ക്കും പുറമെ രവി ബിഷ്‌നോയി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബെഞ്ചിലിരിക്കേണ്ടി വന്നേക്കാം.
English Summary
Sanju Samson has reacted to a video of a child imitating him. His comment on the video quickly caught the attention of fans online. The post went viral within minutes, with many fans enjoying the adorable moment.