AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: സഞ്ജു സാംസണ്‍ പുറത്ത്! വിക്കറ്റ് കീപ്പര്‍മാരായി രാഹുലും കിഷാനും; ദിനേശ് കാര്‍ത്തിക്കിന്റെ ലോകകപ്പ് ടീം

No Sanju Samson for ODI world cup 2027: ദിനേശ് കാര്‍ത്തിക്കും ഏതൊക്കെ താരങ്ങളെ ഏകദിന ലോകകപ്പ്‌ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം പങ്കുവെച്ചു. സഞ്ജു സാംസണെ ദിനേശ് കാര്‍ത്തിക്ക് തിരഞ്ഞെടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. കെഎല്‍ രാഹുലിനെയും, ഇഷാന്‍ കിഷനെയുമാണ് കീപ്പര്‍മാരായി തിരഞ്ഞെടുത്തത്.

Sanju Samson: സഞ്ജു സാംസണ്‍ പുറത്ത്! വിക്കറ്റ് കീപ്പര്‍മാരായി രാഹുലും കിഷാനും; ദിനേശ് കാര്‍ത്തിക്കിന്റെ ലോകകപ്പ് ടീം
Sanju Samson BattingImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Aug 2026 | 04:23 PM

2027-ലെ ഏകദിന ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കാന്‍ സമയമായിട്ടില്ലെങ്കിലും, മുന്‍താരങ്ങള്‍ തങ്ങളുടെ ‘ഓപ്ഷനുകള്‍’ മുന്നോട്ടുവെയ്ക്കുന്ന തിരക്കിലാണ്. മുന്‍ താരങ്ങളായ ആര്‍ അശ്വിന്‍, രവി ശാസ്ത്രി തുടങ്ങിയവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, മുന്‍ താരം ദിനേശ് കാര്‍ത്തിക്കും ഏതൊക്കെ താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണെ ദിനേശ് കാര്‍ത്തിക്ക് തിരഞ്ഞെടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. കെഎല്‍ രാഹുലിനെയും, ഇഷാന്‍ കിഷനെയുമാണ് ദിനേശ് കാര്‍ത്തിക് തന്റെ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുത്തത്.

ശുഭ്മാന്‍ ഗില്ലാണ് കാര്‍ത്തിക് തിരഞ്ഞെടുത്ത പതിനഞ്ചംഗ സ്‌ക്വാഡിലെ ക്യാപ്റ്റന്‍. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരും സ്‌ക്വാഡിലുണ്ട്. യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. മുഹമ്മദ് ഷമിയും, ഭുവനേശ്വര്‍ കുമാറുമാണ് സ്‌ക്വാഡിലെ ‘സര്‍പ്രൈസ്’ താരങ്ങള്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ദിനേശ് കാർത്തിക്കിൻ്റെ ടീം:

ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ.

അശ്വിനും സഞ്ജുവിനെ തഴഞ്ഞു

നേരത്തെ ആര്‍ അശ്വിന്‍ തിരഞ്ഞെടുത്ത സ്‌ക്വാഡിലും സഞ്ജുവിനെ തഴഞ്ഞിരുന്നു. സഞ്ജുവിനെ കൂടാതെ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ശിവം ദുബെ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ തുടങ്ങിയവരെയും അശ്വിന്‍ ഉള്‍പ്പെടുത്തിയില്ല.

Also Read: Women’s Asia Cup 2026: ഹർമൻപ്രീത് നയിക്കും! പ്രേമ റാവത്തിന് വീണ്ടും അവസരം, ഏഷ്യ കപ്പിൽ തരംഗമാകാൻ ഇന്ത്യയുടെ പെൺപട

ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, ഭുവനേശ്വർ കുമാർ എന്നിവരെയാണ് അശ്വിന്‍ തിരഞ്ഞെടുത്തത്.

യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടേക്കാമെന്നും അശ്വിന്‍ പറഞ്ഞു. ഇഎസ്പിഎൻക്രിക്ഇൻഫോയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് അശ്വിന്‍ ടീമിനെ തിരഞ്ഞെടുത്തത്.

ഏകദിന ലോകകപ്പ്‌

2027 ഒക്ടോബർ 4 മുതൽ നവംബർ 21 വരെയാണ് ഏകദിന ലോകകപ്പ് നടന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. 24 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് ആഫ്രിക്കയിലേക്ക് തിരിച്ചെത്തുന്നത്.

English Summary

Kerala star Sanju Samson was not included in Dinesh Karthik’s selected Indian squad for the 2027 ODI World Cup. Dinesh Karthik has selected KL Rahul and Ishan Kishan as the wicketkeepers in his World Cup team.

Follow Us