Sanju Samson: സഞ്ജുവിന്റെ പണമെന്തിന്, ചാരുലതയ്ക്ക് ബിസിനസുണ്ടല്ലോ! സമ്പത്തിലും മുന്നില്‍ തന്നെ

Who Is Sanju Samson’s Wife Charulatha? Know Her Business and Career: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. സഞ്ജു പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും ധൈര്യം പകര്‍ന്ന് പുറകില്‍ നില്‍ക്കുന്ന ചാരുലതയും വാര്‍ത്തകളിലെ പ്രധാന താരം തന്നെ. ചാരുലതയെ മത്സരങ്ങളില്‍ കൊണ്ടുപോകുന്നത് തനിക്ക് ആത്മവിശ്വാസം പകരുന്നുവെന്ന് സഞ്ജു തുറന്നുപറഞ്ഞിട്ടുമുണ്ട്.

Sanju Samson: സഞ്ജുവിന്റെ പണമെന്തിന്, ചാരുലതയ്ക്ക് ബിസിനസുണ്ടല്ലോ! സമ്പത്തിലും മുന്നില്‍ തന്നെ

സഞ്ജു സാംസണ്‍, ചാരുലത

Published: 

15 Aug 2026 | 11:54 AM

ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ഒരു മലയാളി എന്ന നിലവില്‍ സഞ്ജുവിനെ തേടിയെത്തുന്ന ഓരോ നേട്ടവും കേരളക്കരയ്ക്ക് അഭിമാനമാണ്. എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന താരത്തിന്റെ ഭാര്യ ചാരുലതയും ഇന്ത്യക്കാര്‍ക്ക് സുപരിചിതയാണ്. എന്നാല്‍ സഞ്ജു സാംസണിന്റെ ഭാര്യ എന്നതിലുപരി സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുത്തിട്ടുള്ള ആളാണ് ചാരുതല രമേഷ്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. സഞ്ജു പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും ധൈര്യം പകര്‍ന്ന് പുറകില്‍ നില്‍ക്കുന്ന ചാരുലതയും വാര്‍ത്തകളിലെ പ്രധാന താരം തന്നെ. ചാരുലതയെ മത്സരങ്ങളില്‍ കൊണ്ടുപോകുന്നത് തനിക്ക് ആത്മവിശ്വാസം പകരുന്നുവെന്ന് സഞ്ജു തുറന്നുപറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ കഴിഞ്ഞയേറെ വര്‍ഷങ്ങളായി ചാരുലത രമേഷ് സ്വന്തമായി ഒരു ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് ചുക്കാന്‍ പിടിച്ച് സഞ്ജുവും കൂടെയുണ്ട്.

ചാരുലത രമേഷിനെ കുറിച്ച്…

1995 ഒക്ടോബര്‍ 19ന് തിരുവനന്തപുരത്താണ് ചാരുലതയുടെ ജനനം. ആര്യ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ച അവര്‍ പിന്നീട് മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിഎസ്‌സി നേടുകയും, ശേഷം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് എച്ച്ആറില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കുകയും ചെയ്തു. ചാരുലതയുടെ പിതാവ് ബി രമേഷ് കുമാര്‍ മാതൃഭൂമിയില്‍ ചീഫ് ന്യൂസ് ഡെിറ്ററാണ്. അമ്മ രാജശ്രീ രമേഷ് എല്‍ഐസി ഇന്ത്യയില്‍ ജീവനക്കാരിയാണ്. ഒരു സഹോദരിയുണ്ട്.

ഒരു സംരംഭകയാണ് ചാരുലത എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, എന്നാല്‍ ചാരുലതയുടെ ബിസിനസ് എന്നോ എങ്ങനെയാണ് അതിന്റെ പ്രവര്‍ത്തനമെന്നോ വ്യക്തമല്ല. വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചാരുലതയ്ക്കുള്ളത് ഒരു വസ്ത്ര വ്യാപാരശാലയാണെന്ന് മനസിലാക്കാം. ഏകദേശം 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ ആസ്തിയുണ്ട് ചാരുലതയ്‌ക്കെന്നും വിവരമുണ്ട്.

Also Read: Sanju samson: സഞ്ജുവിന് ഇഷ്ടം ചോറും മീനുമല്ല…ചീറ്റ് മീലായി അതാണെങ്കില്‍ പിന്നെ കുശാല്‍

പ്രണയം വിവാഹത്തിലേക്ക്

മാര്‍ ഇവാനിയോസ് കോളേജില്‍ വെച്ചാണ് സഞ്ജു സാംസണും ചാരുലതയും ആദ്യമായി കാണുന്നത്. ഇരുവരും ആദ്യമായി കാണുന്ന സമയത്ത് സഞ്ജു ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു. ചാരുലതയ്ക്ക് സഞ്ജു അയച്ച ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റില്‍ നിന്നാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും സംസാരിക്കുന്നതുമെല്ലാം, ആ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു.

2018 ഡിസംബര്‍ 22 വളരെ ലളിതമായി നടന്നൊരു ചടങ്ങില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. കോവളത്ത് വെച്ചായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത്.

പിന്നീട് അവിടന്നിങ്ങോട്ട് സഞ്ജു സാംസണിന്റെ ജീവിതത്തില്‍ വലിയ സ്വാധീനം തന്നെയാണ് ചാരുലത ഉണ്ടാക്കിയത്. താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്ക് പിന്നിലും ഭാര്യയുടെ പിന്തുണയും പ്രാര്‍ത്ഥനയും നിറഞ്ഞു. ഇപ്പോഴും സഞ്ജുവിന് പിന്തുണയേകാന്‍ മത്സരവേദികളില്‍ ചാരുലത എത്താറുണ്ട്.

English Summary

Sanju Samson’s wife Charulatha has built a career of her own outside cricket. This article looks at her business, professional background and source of income. It also explores claims about whether her earnings are higher than those of the Indian cricketer.

Follow Us
Related Stories
ആദ്യം ആരടിക്കും ആ ‘ഗോൾ’! മെസിയും ​റോണോയും തമ്മിൽ പുതിയ മത്സരം; 2026-ൽ ഇരുവർക്കും ബാക്കിയുള്ള കളികൾ
കല്യാണം കഴിഞ്ഞ്, പുത്തൻ ലുക്കിൽ ​റോണോ അ‌ൽ നസറിൽ തിരിച്ചെത്തി; ആദ്യ കളിയിൽ അ‌നിശ്ചിതത്വം
മുൻ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു
Chinedu Ozor: മരിച്ചെന്ന് വിധിയെഴുതിയ ഫുട്‌ബോള്‍ താരം മോര്‍ച്ചറിയില്‍ കൈകള്‍ ചലിപ്പിച്ചു? ചിനെഡു ഒസോറിന് സംഭവിച്ചതെന്ത്?
അ‌ച്ഛൻ മരിച്ചിട്ട് 4 ദിനം മാത്രം! മെസി ​മൈതാനത്ത് തിരിച്ചെത്തി; വീഴ്ത്തിയില്ല, ചേർത്തണച്ച് എതിർ താരങ്ങൾ
ലോകകപ്പ് കഴിഞ്ഞുള്ള ‘വിശപ്പ്’ തീർത്തു; ആസ്റ്റൺ വില്ലയെ തകർത്ത് യുവേഫ സൂപ്പർ കപ്പ്​ നേടി പിഎസ്ജി
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു