Sanju Samson: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സഞ്ജു ഉണ്ടായിരുന്ന കാര്യം ആര്‍ക്കും അറിയില്ല, കളിച്ചില്ലെന്ന് മാത്രം: സാഫ്‌ബോയ്
Before Rajasthan Royals, Sanju Samson Was Picked by Kolkata Knight Riders: സഞ്ജുവിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായകമായത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തന്നെയാണ്. രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം നടത്തിയ മികച്ച പ്രകടനങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് കാരണമായി. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിളങ്ങാന്‍ സാധിച്ചതും സഞ്ജുവിന്റെ കരിയറിന് കൂടുതല്‍ തിളക്കം സമ്മാനിച്ചു.
കേരള ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ നേരിയ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കടന്നുവന്ന സഞ്ജു സാംസണ്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) മിന്നും താരമായി ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടി. വിക്കറ്റ് കീപ്പിങ് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ബാറ്ററെന്ന പ്രത്യേകതയാണ് സഞ്ജുവിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. ആഭ്യന്തര ക്രിക്കറ്റിലെ അത്യുഗ്രന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ തേടി ഐപിഎല്‍ അവസരങ്ങളും വരികയായിരുന്നു.
സഞ്ജുവിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായകമായത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തന്നെയാണ്. രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം നടത്തിയ മികച്ച പ്രകടനങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് കാരണമായി. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിളങ്ങാന്‍ സാധിച്ചതും സഞ്ജുവിന്റെ കരിയറിന് കൂടുതല്‍ തിളക്കം സമ്മാനിച്ചു.
എന്നാല്‍ സഞ്ജുവിന്റെ തുടക്കം മറ്റൊരു ടീമിനോടൊപ്പമായിരുന്നു എന്ന് പറയുകയാണ് നടനും സോഷ്യല്‍ മീഡിയ താരവും മുന്‍ ക്രിക്കറ്റ് താരവുമായ സാഫ്‌ബോയ് എന്നറിയപ്പെടുന്ന സഫ്‌വാന്‍. സഞ്ജു സാംസണോടൊപ്പം ക്രിക്കറ്റ് പരിശീലനം നടത്തിയപ്പോഴുണ്ടായ അനുഭവവും അദ്ദേഹവുമായുള്ള ബന്ധവും പങ്കുവെക്കുകയാണ് സാഫ്‌ബോയ്.
സഞ്ജുവിനെ കുറിച്ച് സാഫ്‌ബോയ്
കൂടെ പഠിച്ച പലരും ഐപിഎല്‍ കളിച്ചിട്ടുണ്ട്, വിഘ്‌നേഷും ഞാനും ഒരു ക്ലബ്ബിലായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി കളിച്ച കെഎം ആസിഫ്, സഞ്ജു ചേട്ടന്‍, സച്ചിന്‍ ബേബി, റോഹന്‍, സല്‍മാന്‍ ഞങ്ങള്‍ എല്ലാരും ഒരുമിച്ച് കളിച്ചതാണ്. എനിക്ക് ഏറ്റവും അടുത്ത പരിചയമുള്ളത് സഞ്ജു ചേട്ടനുമായാണ്. ഞാന്‍ 12 വയസില്‍ തിരുവനന്തപുരം ക്രിക്കറ്റ് അക്കാദമിയില്‍ പോകുമ്പോള്‍ മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം, അന്ന് പുള്ളി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലുണ്ട്. അക്കാര്യം പലര്‍ക്കും അറിയില്ല, അന്ന് ടീമിലുണ്ടായിരുന്നു പക്ഷെ കളിച്ചിട്ടില്ലെന്ന് തോന്നുന്നു, എനിക്ക് 12-13 വയസ് മുതല്‍ പുള്ളിയെ അറിയാം.
Also Read: Sanju Samson: ഇത്തവണയും വൈഭവ് സഞ്ജുവിന് ഭീഷണി; ഏഷ്യന്‍ ഗെയിംസില്‍ ആരു ഓപ്പണറാകും?
ഇപ്പോഴും ആ കോണ്‍ടാക്ട് തുടരുന്നു. സഞ്ജു രാജസ്ഥാനില്‍ ഉണ്ടായതുകൊണ്ട് തന്നെ ഒരുപാട് മലയാളികള്‍ രാജസ്ഥാന്‍ ടീമിന് ഫാന്‍സായി ഉണ്ടായിരുന്നു. അങ്ങനെ സഞ്ജു ചേട്ടന്‍ വിളിച്ചിട്ട് നമുക്ക് കുറച്ച് മലയാളം കോണ്‍ടന്റ്‌സ് ചെയ്താലോ എന്ന് ചോദിച്ചു, അങ്ങനെ പുള്ളിക്ക് വേണ്ടി രാജസ്ഥാന്‍ റോയല്‍സ് വീഡിയോ ചെയ്തിരുന്നു. ചഹലിനും എല്ലാവര്‍ക്കും വീഡിയോ ചെയ്യാനിഷ്ടമാണ്, എന്ന് സാഫ്‌ബോയ് മീഡിയോ വണിനോട് പറഞ്ഞു.
സഞ്ജുവിന്റെ ഭാവി അനിശ്ചിതത്വത്തില്‍?
ഏഷ്യന്‍ ഗെയിംസിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ടി20 ലോകകപ്പില്‍ സഞ്ജുവിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാകാന്‍ സാധിച്ചെങ്കിലും ഇപ്പോഴും അര്‍ഹിച്ച പരിഗണന താരത്തിന് ലഭിക്കുന്നില്ല. ഏഷ്യന്‍ ഗെയിംസിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. സഞ്ജുവിന് പകരം പ്ലേയിങ് ഇലവനില്‍ വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്താനാണ് സാധ്യത. വൈഭവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
English Summary
Sanju Samson’s first IPL opportunity was with Kolkata Knight Riders, according to his friend Saafboi. The revelation sheds light on an interesting and lesser-known chapter of the cricketer’s early career. Samson later established himself as a key IPL player and became a prominent name in Indian cricket.