Super League Kerala: ഐഎസ്എൽ ചക്രശ്വാസം വലിക്കുമ്പോൾ സൂപ്പർ ലീഗ് കേരള ആഗോളതലത്തിലേക്ക്; നൂറ് കോടിയുടെ കരാറൊപ്പിട്ടു
Super League Kerala Partnership With Sports.com: Sports.comമായി നൂറ് കോടി രൂപയുടെ കരാറൊപ്പിട്ട് സൂപ്പർ ലീഗ് കേരള. എസ്ഇജിജി മീഡിയയുമായാണ് കരാറായിരിക്കുന്നത്.

സൂപ്പർ ലീഗ് കേരള
സൂപ്പർ ലീഗ് കേരള ആഗോളതലത്തിലേക്ക്. ലീഗിനെ വിവിധ രാജ്യങ്ങളിലേക്ക് സൂപ്പർ ലീഗ് കേരള സംപ്രേഷണം ചെയ്യുന്നതിനായി എസ്ഇജിജി മീഡിയയുമായി നൂറ് കോടി രൂപയുടെ കരാറിനാണ് ധാരണയായിരിക്കുന്നത്. എസ്ഇജിജി മീഡിയയുടെ Sports.com എന്ന ലൈവ് സ്ട്രീമിങ് വെബ്സൈറ്റിലൂടെ ഇനി വിവിധ രാജ്യങ്ങളിൽ സൂപ്പർ ലീഗ് കേരള സംപ്രേഷണം ചെയ്യും.
ആദ്യമായാണ് Sports.com ഏഷ്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഏഷ്യയിൽ Sports.comൻ്റെ ആദ്യ ഫുട്ബോൾ ലീഗ് പങ്കാളിത്തമാണ് ഇത്. 11.6 മില്ല്യൺ ഡോളറിൻ്റെ (ഏകദേശം 98 കോടി ഇന്ത്യ രൂപ) വാണിജ്യ കരാർ ആണിത്. അഞ്ച് വർഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്. ഇതോടെ ആഗോളതലത്തിൽ Sports.com സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് വാണിജ്യ, സംപ്രേഷണ പങ്കാളിയാവും.
വിവിധ ഭാഷകളിൽ സൂപ്പർ ലീഗ് കേരള സംപ്രേഷണം ചെയ്യുമെന്ന് തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെ Sports.com അറിയിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് വിവിധ രാജ്യങ്ങളിൽ ഇനി സൂപ്പർ ലീഗ് കേരള കാണാനാവും. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ വൻ വിജയമായിരുന്നു. 13 മില്ല്യണിലധികം ആളുകളാണ് ആദ്യ സീസൺ തത്സമയം കണ്ടത്.
https://t.co/6BdeF3POzH Enters India with First Live Football Deal with Super League Kerala pic.twitter.com/QtFvszpM7n
— Super League Kerala (@slk_kerala) July 18, 2025
ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗാണ് സൂപ്പർ ലീഗ് കേരള കേരള ഫുട്ബോൾ അസോസിയേഷനുമായുള്ള സഹകരണത്തോടെ സ്കോർലൈൻ സ്പോർട്സും യുണൈറ്റഡ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റും ചേർന്നാണ് നടത്തുന്നത്. കാലിക്കറ്റ് എഫ്സി, ഫോഴ്സ കൊച്ചി, കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ മാജിക് എന്നീ ടീമുകൾ പരസ്പരം പോരടിച്ചപ്പോൾ കാലിക്കറ്റ് എഫ്സിയ്ക്കായിരുന്നു ആദ്യ സീസണിലെ കിരീടം. ബേസിൽ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ, സഞ്ജു സാംസൺ തുടങ്ങിയവർക്ക് വിവിധ ടീമുകളിൽ പങ്കാളിത്തമുണ്ട്.