AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Schedule: ഐപിഎൽ ഷെഡ്യൂൾ എത്തി, ആദ്യ മത്സരം 28-ന്

ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകുന്നേരം ഏഴരക്കാണ് ആദ്യ മത്സരം

IPL 2026 Schedule: ഐപിഎൽ ഷെഡ്യൂൾ എത്തി, ആദ്യ മത്സരം 28-ന്
Ipl 2026 ScheduleImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 11 Mar 2026 | 10:04 PM

ന്യൂഡൽഹി: അങ്ങനെ ക്രിക്കറ്റ് പൂരത്തിൻ്റെ ആദ്യ വെടിക്കെട്ടിന് തുടക്കം കുറിച്ച് ഐപിഎൽ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 28-നാണ് ആദ്യ മത്സരത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ആദ്യ 20 മത്സരങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകുന്നേരം ഏഴരക്കാണ് ആദ്യ മത്സരം.

ശനിയാഴ്ച ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും (എംഐ) മൂന്ന് തവണ വിജയികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും മാർച്ച് 29 ഞായറാഴ്ച ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടും. മാർച്ച് 30-ന്  ചെന്നൈ സൂപ്പർ കിംഗ്‌സ് അവരുടെ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.

വിശദമായ ഷെഡ്യൂൾ ഇതാ

 

Follow Us