Hulk Hogan: റെസ്ലിങ് റിങിലെ അതിമാനുഷന്‍; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ വിടവാങ്ങി

Hulk Hogan passes away: 1970-കളുടെ അവസാനത്തിലാണ് താരം റെസ്ലിങ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത് വഴിത്തിരിവായി. 1984-ൽ ഹോഗന്‍ തന്റെ ആദ്യത്തെ ഹോഗന്‍ ചാമ്പ്യൻഷിപ്പ് നേടി

Hulk Hogan: റെസ്ലിങ് റിങിലെ അതിമാനുഷന്‍; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ വിടവാങ്ങി

ഹൾക്ക് ഹോഗൻ

Updated On: 

24 Jul 2025 | 10:17 PM

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ (ടെറി ജീൻ ബൊല്ലിയ) വിടവാങ്ങി. ഫ്ലോറിഡയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഹള്‍ക്ക് ഹോഗന്റെ വിയോഗത്തില്‍ ഡബ്ല്യുഡബ്ല്യുഇ അനുശോചിച്ചു. 1980-കളിൽ വേൾഡ് റെസ്‌ലിംഗ് ഫെഡറേഷനെ (ഡബ്ല്യുഡബ്ല്യുഇ) ആഗോള അംഗീകാരം നേടാൻ താരം സഹായിച്ചുവെന്ന് അനുശോചനക്കുറിപ്പില്‍ ഡബ്ല്യുഡബ്ല്യുഇ വ്യക്തമാക്കി. 1953 ഓഗസ്റ്റ് 11-ന് ജോർജിയയിലെ അഗസ്റ്റയിലാണ് ഹള്‍ക്ക് ജനിച്ചത്. 1980കളില്‍ ഹള്‍ക്കിന്റെ ജനപ്രീതി ഡബ്ല്യുഡബ്ല്യുഇയുടെ പ്രശസ്തിയും വര്‍ധിപ്പിച്ചു. വലിയൊരു ജനസമൂഹത്തെ ഡബ്ല്യുഡബ്ല്യുഇയുടെ ആരാധകരാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ഹള്‍ക്ക് ഹോഗന്‍.

1970-കളുടെ അവസാനത്തിലാണ് താരം റെസ്ലിങ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത് വഴിത്തിരിവായി. 1984-ൽ ഹോഗന്‍ തന്റെ ആദ്യത്തെ ഹോഗന്‍ ചാമ്പ്യൻഷിപ്പ് നേടി. ഡബ്ല്യുഡബ്ല്യുഇയില്‍ ഹോഗന്‍ ആധിപത്യം സ്ഥാപിച്ച സമയമായിരുന്നു അത്.

1996ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്ലിങിലേക്ക് (ഡബ്ല്യുസിഡബ്ല്യു) ഹോഗന്‍ ചുവടുമാറ്റി. ഇത് ഡബ്ല്യുഡബ്ല്യുഇയ്ക്ക് ക്ഷീണമുണ്ടാക്കി. എന്നാല്‍ പിന്നീട് ഡബ്ല്യുഡബ്ല്യുഇയിലേക്ക് തിരികെയെത്തുകയും ചെയ്തു. 2005ല്‍ ഡബ്ല്യുഡബ്ല്യുഇയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായി.

Loading...
Unable to load recommendations.
Follow Us
Related Stories
ഏറിന് ‘ബലമില്ല’, യെല്ലോ മതി! മെസിയുടേത് വയലന്റ് കണ്ടക്ട് അ‌ല്ലെന്ന് റഫറി; റെഡ് കാർഡ് കുറ്റമെന്ന് കോർട്ടോയിസ്
India vs New Zealand 1st Test 2026: പ്രതിരോധക്കോട്ട പണിത് കീവിസ് ബാറ്റര്‍മാര്‍; ആദ്യ ടെസ്റ്റ് സമനിലയില്‍
Sanju Samson: ബാറ്റിങ് ഓർഡറിൽ പിന്നിലേക്ക്, മനസുകൊണ്ട് മുന്നിൽ; സഞ്ജുവിന്റെ വേറിട്ട ക്യാപ്റ്റൻസി
മെസിക്ക് ഗോൾഡൻ ബൂട്ടും യെല്ലോ കാർഡും! ടീം സ്കോർ വട്ടപ്പൂജ്യം; പ്ലേ ഓഫിൽ സ്വന്തം തട്ടകത്തിൽ 0-3ന് തോറ്റ് മയാമി
Yuzvendra Chahal: രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ചഹൽ; ബിജെപിയിൽ പുതിയ പദവി
Kerala Blasters: മാസ്‌കും തൊപ്പിയും ധരിച്ച് കലൂര്‍ സ്റ്റേഡിയത്തിലേക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം പകര്‍ത്താനെത്തി സികെ വിനീത്‌
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?