Ather Konarc EV: സാധാരണക്കാർക്ക് പുതിയൊരു ഇവി ഓപ്ഷൻ കൂടി, ഏഥറിന്റെ കൊണാർക് ഈ മാസം തന്നെ വരും

Ather's New Affordable EV Scooter Konarc : അങ്ങനെ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഏഥറിന്റെ പുതിയ സ്കൂട്ടർ ലോഞ്ചിം​ഗ് ഈ മാസം തന്നെയുണ്ടാകും. സാധാരണ ഫാമിലി ഉപയോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിക്കുന്ന പുതിയ മോഡലിന്റെ പേര് കോണാർക് (Konarc) എന്നാണ്. പുതിയ ഇലക്ട്രിക് സ്കൂട്ടർ ഓഗസ്റ്റ് 29-ന് പുറത്തിറക്കുമെന്ന് ഏതർ എനർജി (Ather Energy) ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Ather Konarc EV: സാധാരണക്കാർക്ക് പുതിയൊരു ഇവി ഓപ്ഷൻ കൂടി, ഏഥറിന്റെ കൊണാർക് ഈ മാസം തന്നെ വരും

Ather Konarc

Published: 

13 Aug 2026 | 10:21 PM

അങ്ങനെ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഏഥറിന്റെ പുതിയ സ്കൂട്ടർ ലോഞ്ചിം​ഗ് ഈ മാസം തന്നെയുണ്ടാകും. സാധാരണ ഫാമിലി ഉപയോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിക്കുന്ന പുതിയ മോഡലിന്റെ പേര് കോണാർക് (Konarc) എന്നാണ്. പുതിയ ഇലക്ട്രിക് സ്കൂട്ടർ ഓഗസ്റ്റ് 29-ന് പുറത്തിറക്കുമെന്ന് ഏതർ എനർജി (Ather Energy) ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ വാർഷിക ‘കമ്മ്യൂണിറ്റി ഡേ’ പ്രോ​ഗ്രാമിലായിരിക്കും വാഹനം അവതരിപ്പിക്കുക. വാഹനത്തിന്റെ പ്രത്യേകതകളും ഫീച്ചേഴ്‍സും പരിശോധിക്കാം.

ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് കോണാർക്കിന്റെ രൂപകൽപ്പന കമ്പനി നടത്തിയിരിക്കുന്നത്. ഹാൻഡിൽബാറിൽ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, വീതിയും വലുപ്പവുമുള്ളതുമായ ഫ്ലോർബോർഡ്, രണ്ടുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന വിശാലമായ സീറ്റ് എന്നിവയാണ് ഏടുത്ത് പറയേണ്ട സൗകര്യങ്ങൾ. . ടെലിസ്‌കോപ്പിക് ഫോർക്ക് സസ്പെൻഷൻ സംവിധാനമാണ് കൊണാർക്കിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് 14 ഇഞ്ചും പിൻവശത്ത് 12 ഇഞ്ചും വലിപ്പമുള്ള വീലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read : ടോയോട്ട ഹൈലക്സിന് മഹീന്ദ്രയുടെ ചെക്ക്, സ്കോർപിയോ എൻ പിക്കപ്പ് വിപണിയിലേക്ക്

പ്രധാനമായും സാധാരണ കുടുംബ ഉപയോ​ക്താക്കളെ ലക്ഷ്യമിട്ടുള്ള മോഡലായതിനാൽ സോഫ്റ്റ് റൈഡ് ക്വാളിറ്റി ഉറപ്പാക്കുന്ന രീതിയിലായിരിക്കും വാ​ഹനത്തിന്റെ ഘടന. മുൻവശത്ത് ഡിസ്ക് ബ്രേക്കും പിൻവശത്ത് ഡ്രം ബ്രേക്കുമാണ് ക്രമീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. റീജനറേറ്റീവ് ബ്രേക്കിംഗും സാധാരണ ബ്രേക്കിംഗും സംയോജിപ്പിക്കുന്ന അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ ബ്രേക്കിംഗ് സിസ്റ്റവും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനത്തിന്റെ ടീസറിൽ നിന്ന് വ്യക്തമാകുന്നത് സ്വിങ്‌ആമിൽ ഘടിപ്പിച്ച മോട്ടോർ ഉപയോഗിച്ചായിരിക്കും ഈ സ്കൂട്ടറിന്റെ പ്രവർത്തനം എന്നാണ്. മിഡ് സൈസിലുള്ള വലിപ്പമുള്ള ബാറ്ററിയായിരിക്കും സ്കൂട്ടറിന് ഊർജ്ജമേകുക. ബാറ്ററിക്ക് 2 മുതൽ 5 കിലോ വാട്ട് വരെയാകു ശേഷി. ഇത് സാധാരണ ദൈനംദിന ഉപയോ​ഗത്തിന് ആവശ്യമായ റേഞ്ച് ഉറപ്പാക്കുന്നതിനൊപ്പം തന്നെ വിലയെ നിയന്ത്രിക്കാനും സാധിക്കും. ഏതർ കൊണാർക്കിന് 1 ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് (TVS iQube), ആംപിയർ നെക്സസ് (Ampere Nexus), ഹീറോ വിഡ VX2 (Hero Vida VX2) തുടങ്ങിയ മോഡലുകളായിരിക്കും കൊണാർക്കിന്റെ പ്രധാന എതിരാളികൾ. ഇപ്പോൾ തന്നെ ഈ സെ​ഗ്മെന്റിൽ കമ്പനികൾ തമ്മിൽ വലിയ മത്സരമാണ് നടക്കുന്നത്. അവിടേക്ക് പുതിയ ഒരു മോഡൽ കൂടി എത്തുമ്പോൾ പോരാട്ടം സ്വാഭാവികമായും കടുക്കും.

English Summary

The wait is finally coming to an end; Ather is set to launch its new scooter this month. Named ‘Konarc’, this new model is designed to cater to the average family user. Ather Energy has officially announced that the new electric scooter will be launched on August 29.

Follow Us
കാതു കുത്തിയ മുറിവ് ഉണങ്ങാൻ വൈകുന്നോ? ആദ്യം ചെയ്യേണ്ടത്
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു