AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

200MP ക്യാമറ, 185Hz ഡിസ്പ്ലേ; വൺപ്ലസ് ടർബോ 7 പ്രോ ഫീച്ചറുകൾ പുറത്ത്

OnePlus Turbo 7 Pro tipped features: മികച്ച ഡിസ്‌പ്ലേ, 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, വലിയ ബാറ്ററി എന്നിവയൊക്കെ സഹിതമാണ് വൺപ്ലസ് 16 അ‌വതരിപ്പിക്കപ്പെട്ടത്. ഈ ഫീച്ചറുകൾ വൺപ്ലസ് ടർബോ 7 പ്രോ മോഡലിലും ഇടംപിടിച്ചേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ ടിപ്സ്റ്ററായ 'ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ' വൺപ്ലസ് ടർബോ 7 പ്രോയുടെ ഫീച്ചറുകൾ വെയ്‌ബോ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചിട്ടുണ്ട്.

200MP ക്യാമറ, 185Hz ഡിസ്പ്ലേ; വൺപ്ലസ് ടർബോ 7 പ്രോ ഫീച്ചറുകൾ പുറത്ത്
Oneplus Turbo 7 Pro Tipped FeaturesImage Credit source: Oneplus
Prasanth Kumar
Prasanth Kumar | Published: 23 Oct 2026 | 11:26 AM

വൺപ്ലസ് തങ്ങളുടെ ടർബോ സീരീസിലേക്ക് വൺപ്ലസ് ടർബോ 7 പ്രോ (OnePlus Turbo 7 Pro) എന്ന പേരിൽ ഒരു കരുത്തൻ സ്മാർട്ട്ഫോൺ മോഡൽ കൂടി അ‌വതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഇപ്പോൾ ഈ ടർബോ 7 പ്രോ മോഡലിനെ സംബന്ധിക്കുന്ന ചില വിവരങ്ങൾ ടിപ്സ്റ്റർമാർ പുറത്തുവിടാൻ തുടങ്ങിയിട്ടുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം വൺപ്ലസ് 16 മോഡലിലെ പല ഫീച്ചറുകളും പുതിയ ടർബോ 7 പ്രോയിൽ വൺപ്ലസ് ഉൾപ്പെടുത്തും എന്നതാണ്. അ‌ടുത്തിടെ ലോഞ്ച് ചെയ്ത, വൺപ്ലസിന്റെ ഏറ്റവും ടോപ് മോഡലാണ് വൺപ്ലസ് 16.

മികച്ച ഡിസ്‌പ്ലേ, 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, വലിയ ബാറ്ററി എന്നിവയൊക്കെ സഹിതമാണ് വൺപ്ലസ് 16 അ‌വതരിപ്പിക്കപ്പെട്ടത്. ഈ ഫീച്ചറുകൾ വൺപ്ലസ് ടർബോ 7 പ്രോ മോഡലിലും ഇടംപിടിച്ചേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ ടിപ്സ്റ്ററായ ‘ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ’ വൺപ്ലസ് ടർബോ 7 പ്രോയുടെ ഫീച്ചറുകൾ വെയ്‌ബോ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചിട്ടുണ്ട്.

Also Read: രണ്ട് 200MP ക്യാമറ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്; ഓപ്പോ ​ഫൈൻഡ് X10 ഇന്ത്യയിലെത്തി

വൺപ്ലസ് ടർബോ 7 പ്രോയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളി​പ്പെടുത്തലിൽ പറയുന്നുണ്ട്, 1.5K റെസല്യൂഷനും 185Hz റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ് വെളിപ്പെടുത്തലുകളിലൊന്ന്.

ക്വാൽകോമിന്റെ 3nm SM8845 Pro ചിപ്‌സെറ്റായിരിക്കും ഈ വൺപ്ലസ് ഫോണിന് കരുത്ത് പകരുക. എന്നാൽ ഈ ചിപ്‌സെറ്റ് ഔദ്യോഗികമായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. ‘സ്നാപ്ഡ്രാഗൺ 8 ജെൻ 6’ അല്ലെങ്കിൽ ‘സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോ’ എന്ന പേരിൽ ആയിരിക്കും ഈ ചിപ്സെറ്റ് വിപണിയിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന ‘ഐക്യൂ Z12 ടർബോ’ (അല്ലെങ്കിൽ ഐക്യൂ 16R) മോഡലിലും ഇതേ ചിപ്‌സെറ്റ് തന്നെയായിരിക്കും ഉപയോഗിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബാറ്ററി ശേഷിയായിരിക്കും വൺപ്ലസ് ടർബോ 7 പ്രോയുടെ മറ്റൊരു പ്രധാന ആകർഷണം. 9,000mAh ശേഷിയുള്ള ബാറ്ററി ഈ വൺപ്ലസ് ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില പരീക്ഷണ മോഡലുകളിൽ (engineering samples) ഇത് 10,000mAh വരെ എത്തിയതായും റിപ്പോർട്ടുകളുണ്ട്. അന്തിമ ബാറ്ററി ശേഷിയും ചാർജിംഗ് വേഗതയും എത്രയായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല.

ക്യാമറകളുടെ കാര്യമെടുത്താൽ, വലിയ സെൻസറോട് കൂടിയ 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഈ വൺപ്ലസ് ഫോണിലുണ്ടാകാം. ഗെയിമർമാരെക്കൂടി ലക്ഷ്യമിട്ട് ഒരു എക്സ്റ്റേണൽ കൂളിംഗ് ഫാനും വൺപ്ലസ് തയാറാക്കിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഫോണിനൊപ്പം ഉപയോഗിക്കുന്ന കെയ്‌സിലെ ‘പോഗോ പിൻസ്’ വഴി ഇത് ഫോണുമായി ബന്ധിപ്പിക്കാം. ദീർഘനേരം ഗെയിമുകൾ കളിക്കുമ്പോൾ ഫോണിന്റെ താപനില നിയന്ത്രിക്കാൻ ഇത് സഹായിക്കും.

എന്നാൽ, വൺപ്ലസ് ടർബോ 7 പ്രോയുടെ ഈ ഫീച്ചറുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ടിപ്സ്റ്റർമാർ പുറത്തുവിട്ട ലീക്ക് റിപ്പോർട്ടുകൾ ആണ് ലഭ്യമായിട്ടുള്ളത്. വൺപ്ലസ് ടർബോ 6 ഈ വർഷം ജനുവരിയിലാണ് ​ചൈനയിൽ എത്തിയത്. പിന്നീടിത് ഏപ്രിലിൽ വൺപ്ലസ് നോർഡ് 6 ആയി എത്തി. ഇതേ മാതൃകയിൽ വൺപ്ലസ് ടർബോ 7 പ്രോ ഇന്ത്യയിൽ മറ്റൊരു പേരിൽ അ‌വതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

English Summary

OnePlus is preparing to introduce a powerful new smartphone, the OnePlus Turbo 7 Pro, to its ‘Turbo’ series. Meanwhile, prominent tipster ‘Digital Chat Station’ has shared details regarding the features of the OnePlus Turbo 7 Pro on the platform Weibo. According to this leak, the device is expected to include a high-quality display, a 200-megapixel primary camera, and a large battery.

Follow Us