പഴയ 1 രൂപ ഓഫർ പൊടിതട്ടിയെടുത്ത് ബിഎസ്എൻഎൽ! സ്വാതന്ത്ര്യദിന ഓഫറിൽ ശരിക്കും നേട്ടം 200Mbps പ്ലാനുകാർക്ക്
BSNL Independence Day Offers 2026: മൊബൈൽ, ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ സ്വാതന്ത്ര്യദിന ഓഫറുകൾ ലഭ്യമാണ്. മൊബൈൽ ഉപയോക്താക്കൾക്കായി 1 രൂപയുടെ ഫ്രീഡം 2.0 ഓഫറും, ബ്രോഡ്ബാൻഡ് വരിക്കാർക്കായി 1199 രൂപയുടെ ഫൈബർ പ്ലാനിന് ഡിസ്കൗണ്ടും ആണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ 1 രൂപയുടെ ഓഫർ ബിഎസ്എൻഎൽ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ (2025) ആണ് ആദ്യമായി അവതരിപ്പിച്ചത്.

Bsnl Independence Day Offers 2026
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ, ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ഈ ഓഫറുകളുടെ നേട്ടങ്ങൾ ലഭ്യമാകും. മൊബൈൽ ഉപയോക്താക്കൾക്കായി 1 രൂപയുടെ ഫ്രീഡം 2.0 (BSNL Freedom 2.0) ഓഫറും, ബ്രോഡ്ബാൻഡ് വരിക്കാർക്കായി 1199 രൂപയുടെ ഫൈബർ പ്ലാനിന് ഡിസ്കൗണ്ടും ആണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ 1 രൂപയുടെ ഓഫർ ബിഎസ്എൻഎൽ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ (2025) അവതരിപ്പിച്ചതാണ്. അന്ന് ഇത് വലിയ വിജയമായതിനെ തുടർന്ന് പിന്നീട് പലപ്പോഴും ഈ 1 രൂപ ഓഫർ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്.
ബിഎസ്എൻഎൽ ഫ്രീഡം 2.0 ഓഫർ
ബിഎസ്എൻഎൽ 2025ൽ സ്വാതന്ത്ര്യദിന ഓഫറായാണ് ആദ്യം 1 രൂപയുടെ ഫ്രീഡം ഓഫർ അവതരിപ്പിച്ചത്. ഇപ്പോൾ ഈ വർഷം അത് ഫ്രീഡം 2.0 ഓഫർ എന്ന നിലയിൽ പൊടിതട്ടിയെടുത്ത് പുനരവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ ഓഫറിന്റെ ആകർഷണം വെറും 1 രൂപയ്ക്ക് ബിഎസ്എൻഎൽ സിമ്മും ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ആനുകൂല്യങ്ങളും ലഭ്യമാകുന്നു എന്നതാണ്.
Also Read: കൊണ്ടുപോയി രസിക്ക്! 7000mAh ബാറ്ററി സഹിതം മോട്ടോ G മാക്സ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ബിഎസ്എൻഎല്ലിന്റെ മുൻ ഫ്രീഡം ഓഫറിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഫ്രീഡം ഓഫറിൽ (2.0) ഡാറ്റയുടെ അളവും വാലിഡിറ്റിയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ദിവസം 2ജിബി ഡാറ്റയും 30 ദിവസം വാലിഡിറ്റിയും അടക്കമുള്ള ആനുകൂല്യങ്ങൾ 1 രൂപയുടെ ഫ്രീഡം ഓഫറിൽ ബിഎസ്എൻഎൽ നൽകിയിരുന്നു, എന്നാൽ ഇപ്പോൾ അതിൽ മാറ്റമുണ്ട്.
പുതിയ ഫ്രീഡം ഓഫറിലെ ആനുകൂല്യങ്ങൾ
ബിഎസ്എൻഎൽ ഫ്രീഡം 2.0 ഓഫറിന്റെ ഭാഗമായി ഉപയോക്താവിന് 1 രൂപ മുടക്കിയാൽ സൗജന്യ സിം കാർഡ് ലഭിക്കും. അതിൽ 24 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്, ദിവസം 1GB ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. ബിഎസ്എൻഎൽ സേവനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. 2026 സെപ്റ്റംബർ 12 വരെയാണ് ഈ ഓഫർ ലഭ്യമാകുക.
ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് ഓഫർ
ബിഎസ്എൻഎല്ലിന്റെ സ്വാതന്ത്ര്യദിന ഓഫറിൽ ശരിക്കും നേട്ടം ബ്രോഡ്ബാൻഡ് വരിക്കാർക്ക് ആണ്. മൊബൈൽ സേവനങ്ങളെക്കാൾ ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആണ് കൂടുതൽ മികച്ചത്. കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച വേഗത അടക്കമുള്ള ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ഫൈബർ പ്ലാനുകൾ പൊതുവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഫ്രീഡം ഡേ ഓഫറിന്റെ ഭാഗമായി 1199 രൂപയുടെ 200Mbps പ്ലാനിന് പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു.
1199 രൂപയുടെ പ്ലാനിന് ഇപ്പോൾ 1111 രൂപ മാത്രം
പ്രതിമാസം 1199 രൂപ വിലയുണ്ടായിരുന്ന 200Mbps വേഗതയുള്ള ബിഎസ്എൻഎൽ ഫൈബർ പ്ലാനിന് ഇപ്പോൾ സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി 1111 രൂപ നൽകിയാൽ മതി. ആറ് മാസത്തേക്ക് ഈ ഡിസ്കൗണ്ട് ലഭ്യമാകും. പ്രതിമാസം 88 രൂപയുടെ ലാഭം ഇതുവഴി ഉപയോക്താവിന് ഉണ്ടാകും. ആറ് മാസത്തെ നേട്ടം ഏകദേശം 500 രൂപയ്ക്ക് മുകളിൽ വരും.
ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
1111 രൂപ ഓഫർ വിലയിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ 200Mbps ഹൈ-സ്പീഡ് ഇന്റർനെറ്റ്, 25+ OTT പ്ലാറ്റ്‌ഫോമുകൾ, 5000GB ഡാറ്റ, 24×7 അൺലിമിറ്റഡ് കോളുകൾ, ഡ്യുവൽ ബാൻഡ് വൈ-ഫൈ എന്നീ ആനുകൂല്യങ്ങൾ ഉപയോക്താവിന് ലഭ്യമാകും. ഒരു വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റാൻ 100Mbps വേഗത ധാരാളമാണ്. ഇവിടെ അതിന്റെ ഇരട്ടി വേഗത ലഭ്യമാകും, അതും മറ്റ് കമ്പനികളുടെ 200Mbps പ്ലാനിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ.
English Summary
State-owned telecom company Bharat Sanchar Nigam Limited (BSNL) has announced special offers on the occasion of Indian Independence Day. Mobile and broadband users will be able to avail the benefits of these offers. BSNL has made available a Freedom 2.0 offer of Rs 1 for mobile users and a discount on the Rs 1199 fiber plan for broadband subscribers as part of the Freedom Offer.