AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ബിഎസ്എൻഎല്ലിനും ചാഞ്ചാട്ടം; ദിവസം 2.5GB ഡാറ്റയുള്ള പ്ലാനിന്റെ വാലിഡിറ്റി കുറച്ചു

BSNL reduces validity of Rs 225 prepaid plan: 2.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പ്രീപെയ്ഡ് പ്ലാൻ മാത്രമേ ബിഎസ്എൻഎല്ലിനുള്ളൂ, അ‌താണ് 225 രൂപയുടെ പ്ലാൻ. ദിവസവും ധാരാളം ഡാറ്റ വേണ്ട ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്ന ഈ പ്രതിമാസ റീച്ചാർജ് പ്ലാനിന്റെ നിരക്കിൽ മാറ്റം വരുത്താതെ വാലിഡിറ്റി കുറച്ചുകൊണ്ട് പരോക്ഷ നിരക്ക് വർധന നടപ്പാക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്.

ബിഎസ്എൻഎല്ലിനും ചാഞ്ചാട്ടം; ദിവസം 2.5GB ഡാറ്റയുള്ള പ്ലാനിന്റെ വാലിഡിറ്റി കുറച്ചു
Bsnl Rs 225 Prepaid Plan New Validity August 2026Image Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 21 Aug 2026 | 12:03 PM

സ്വകാര്യ ടെലിക്കോം കമ്പനികൾ മൊ​ബൈൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കാൻ തയാറെടുക്കുന്നു എന്ന വാർത്തകൾക്കിടെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL) പരോക്ഷ നിരക്ക് വർധനയുണ്ടാക്കുന്ന നടപടിയുമായി രംഗത്തെത്തി. പ്ലാനിന്റെ വിലയിൽ മാറ്റം വരുത്താതെ വാലിഡിറ്റി കുറച്ചുകൊണ്ട് പ്ലാൻ ചെലവ് വർധിപ്പിക്കുന്ന തന്ത്രമാണ് ബിഎസ്എൻഎൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 225 രൂപ വിലയിൽ ലഭ്യമായിരുന്ന ജനപ്രിയ പ്രീപെയ്ഡ് പ്ലാനിൽ ആണ് ബിഎസ്എൻഎൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ ഈ പ്ലാൻ സ്ഥിരമായി ഉപയോഗിച്ചിരുന്നവർക്ക് ചെലവ് വർധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

225 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പ്രീപെയ്ഡ് പ്ലാൻ മാത്രമേ ബിഎസ്എൻഎല്ലിനുള്ളൂ, അ‌താണ് 225 രൂപയുടെ പ്ലാൻ. ദിവസവും ധാരാളം ഡാറ്റ വേണ്ട ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്ന ഈ പ്രതിമാസ റീച്ചാർജ് പ്ലാനിന്റെ നിരക്കിൽ മാറ്റം വരുത്താതെ വാലിഡിറ്റി കുറച്ചുകൊണ്ട് പരോക്ഷ നിരക്ക് വർധന നടപ്പാക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്. അ‌തായത് വളഞ്ഞ് മൂക്ക് പിടിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

Also Read: പരിധി കഴിഞ്ഞ് പുതിയ സിം എടുത്താൽ ഇനി ഫോട്ടോ നോക്കി ബ്ലോക്ക് ചെയ്യും; ഓഗസ്റ്റ് 23 മുതൽ പുതിയ രീതി

225 രൂപയുടെ പ്ലാൻ മുമ്പ് 30 ദിവസ വാലിഡിറ്റിയിൽ ആണ് എത്തിയിരുന്നത്. എന്നാൽ പുതിയ പ്ലാൻ പരിഷ്കരണത്തിന്റെ ഫലമായി ഇപ്പോൾ ഇതിൽ 28 ദിവസ വാലിഡിറ്റിയാണ് ലഭിക്കുക. ഒറ്റനോട്ടത്തിൽ രണ്ട് ദിവസത്തിന്റെ കുറവേ ഉണ്ടായിട്ടുള്ളൂ എങ്കിലും സ്ഥിരം ഈ പ്ലാൻ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ഇത് ദീർഘകാല അ‌ടിസ്ഥാനത്തിൽ കുറച്ച് വലിയ നഷ്ടമുണ്ടാക്കും.

225 രൂപയുടെ പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ

പുതിയ ലിസ്റ്റിങ് പ്രകാരം 225 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2.5ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഉപയോക്താവിന് പ്രതിദിനം 8 രൂപ 03 ​പൈസയാണ് ചെലവ് വരുന്നത്.

നേരത്തെ 7.5 രൂപയായിരുന്നു 225 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. വാലിഡിറ്റി കുറച്ചതിലൂടെ ഉപയോക്താവിന് നേരിയ തോതിൽ ചെലവ് വർധിച്ചു എങ്കിലും ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോഴും ലാഭകരമാണ്. എന്തുകൊണ്ടെന്നാൽ, സ്വകാര്യ ടെലിക്കോം കമ്പനികൾ സമാന ആനുകൂല്യങ്ങൾ 350 രൂപയ്ക്ക് മുകളിൽ വിലയിലാണ് നൽകിവരുന്നത്.

ഉപയോക്താവിന് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയിലാണ് ബിഎസ്എൻഎൽ ഈ പ്രീപെയ്ഡ് പ്ലാൻ പരിഷ്കരണം നടത്തിയിരിക്കുന്നത് എന്ന നിലയിലും ഇതിനെ നോക്കിക്കാണാം. സ്വകാര്യ കമ്പനികളുടെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ഉപയോക്താവിന് കാര്യമായ അ‌മിത ചെലവോ ബുദ്ധിമുട്ടോ ഉണ്ടാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.

ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരുകാര്യം ബിഎസ്എൻഎൽ ഇപ്പോൾ പ്രത്യേക സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി തങ്ങളുടെ 2399 രൂപയുടെ വാർഷിക പ്ലാനിൽ കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. 365 ദിവസമാണ് ഈ വാർഷിക പ്ലാനിന്റെ സാധാരണ വാലിഡിറ്റി. എന്നാൽ സ്പെഷൽ ഓഫറിന്റെ ഭാഗമായി സെപ്റ്റംബർ 12 വരെ 47 ദിവസം എക്സ്ട്രാ വാലിഡിറ്റി ലഭിക്കും. അ‌തായത് ഈ ഓഫർ കാലയളവിനുള്ളിൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് ആകെ 412 ദിവസം വാലിഡിറ്റി ലഭിക്കും.

English Summary

BSNL has reduced the validity of its Rs 225 prepaid plan. Earlier, this plan was available with a validity of 30 days. However, the validity of this plan has now been reduced to 28 days. Earlier, the daily cost of the Rs 225 prepaid plan was Rs 7.5, but now it has increased to Rs 8.03 per day.

Follow Us