Ducati Monster V2 : എസ്.യു.വി കാറിന്റെ വിലയിൽ ഒരു ബൈക്ക്! ഡ്യൂക്കാട്ടി മോൺസ്റ്റർ വി2 ഇന്ത്യയിൽ
Ducati Monster V2 : മുൻ നിര സ്പോർട്സ് ബൈക്ക് ബ്രാൻഡായ ഡ്യുക്കാട്ടി തങ്ങളുടെ പുതിയ രണ്ട് മോഡലുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. ഡുക്കാട്ടി മോൺസ്റ്റർ വി2 (Monster V2) , മോൺസ്റ്റർ പ്ലസ് (Monster+) എന്നീ മോഡലുകളെയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. തന്റെ മുൻഗാമിയേക്കാൾ ഏറെ പ്രത്യേകതകളുമായാണ് പുതിയ മോഡൽ എത്തിരിയിരിക്കുന്നത്

Ducati Monster V2
മുൻ നിര സ്പോർട്സ് ബൈക്ക് ബ്രാൻഡായ ഡ്യുക്കാട്ടി തങ്ങളുടെ പുതിയ രണ്ട് മോഡലുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. ഡുക്കാട്ടി മോൺസ്റ്റർ വി2 (Monster V2) , മോൺസ്റ്റർ പ്ലസ് (Monster+) എന്നീ മോഡലുകളെയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. തന്റെ മുൻഗാമിയേക്കാൾ ഏറെ പ്രത്യേകതകളുമായാണ് പുതിയ മോഡൽ എത്തിരിയിരിക്കുന്നത്. മാറ്റങ്ങൾ എന്തൊക്കെ എന്നും പുതിയ ഫീച്ചറുകൾ ഏതൊക്കയാണെന്നും നോക്കാം.
ഇന്ത്യയിലെ ഒരു കോംപാക്ട് എസ് യു വിയുടെ വിലയാണ് പുതിയ ഡ്യുക്കാട്ടിയ്ക്ക് വരുന്നത്. കൃത്യമായി പറഞ്ഞാൽ 13.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വിലയായി വരുന്നത്. മുമ്പത്തെ മോഡലിനേക്കാൾ ചെറിയ വർദ്ധനവ് മാത്രമേ വന്നിട്ടൂള്ളൂ. പൂർണമായും പുതുക്കിയ എഞ്ചിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. അതേ സമയം ചെയ്സിന്റെ ഭാരം കുറച്ചിട്ടുണ്ട്. ഡിസൈനിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഡുക്കാട്ടിയുടെ പുത്തൻ 890cc V-ട്വിൻ എൻജിനാണ് പുതിയ മോഡലിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മൾട്ടിസ്ട്രാഡ V2, പാനിഗാലെ V2, സ്ട്രീറ്റ്ഫൈറ്റർ V2 എന്നിവയിലും ഇതേ എൻജിൻ തന്നെയാണ് വരുന്നത്. നേരത്ത ഉണ്ടായിരുന്ന 937 സിസി എൻജിനുമായി താരതമ്യം ചെയ്യുമ്പോൾ ശേഷി അൽപം കുറവാണെങ്കിലും, പെർഫോമൻസിൽ യാതൊരു വിട്ടുവീഴ്ചയും സംഭവിച്ചിട്ടില്ല. 9,000 rpm-ൽ 111 Hp കരുത്തും 7,250 rpm-ൽ 91.1 Nm ടോർക്കും ഈ എൻജിൻ നൽകുന്നു.
Also Read : വില ഒരു കോടി? വെൽഫെയറിനോട് മുട്ടാൻ ബി.വൈ.ഡി ഡെൻസ ഡി9
ഇൻടേക്ക് വേരിയബിൾ ടൈമിംഗ് (IVT) സംവിധാനം ഉള്ളതിനാൽ മികച്ച ടോർക്ക് വാഹനത്തിന് ലഭിക്കുന്നു. പുതിയ V-ട്വിൻ എൻജിൻ കരുത്തിന്റെ കാര്യത്തിലും ഡ്രൈവർ കംഫർട്ടിന്റെ കാര്യത്തിലും ഒരു പടി മുന്നിലാണ്. പുതിയ അലുമിനിയം മോണോകോക്ക് ഷാസി ഉപയോഗിച്ചതിലൂടെ ഡ്യുക്കാട്ടി മോൺസ്റ്റർ V2-ന്റെ ഭാരത്തിൽ 5 കിലോഗ്രാം കുറവാണ് വന്നിരിക്കുന്നത്. ഇത് വാഹനത്തെ ഹൈ റെസ്പോസീവ് ആക്കിയിട്ടുണ്ട്.
മസ്കുലർ രൂപത്തിലുള്ള ആ സിഗ്നേച്ചർ ഫ്യുവൽ ടാങ്ക്, മോൺസ്റ്റർ മോഡലുകളുടെ തനതായ രൂപഭംഗി നിലനിർത്തുന്നു.
മുൻവശത്ത് ഷോവ (Showa) 43 mm USD ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷനായി കൊടുത്തിരിക്കുന്നത്. ദൈനംദിന യാത്രകളിലെ സുഖവും സ്പോർട്ടി റൈഡിംഗിന് ആവശ്യമായ കൃത്യതയും ഒത്തിണങ്ങുന്ന രീതിയിലാണ് ഇവയുടെ ക്രമീകരിച്ചിരണം വന്നിരിക്കുന്നത്. സ്റ്റാൻഡേർഡ് മോൺസ്റ്റർ, മോൺസ്റ്റർ+ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ഡ്യുക്കാട്ടി മോൺസ്റ്റർ V2 എത്തിയിരിക്കുന്നത്.
മെക്കാനിക്കൽ വശത്ത് കാര്യമായ മാറ്റങ്ങളില്ലെങ്കിലും രൂപകൽപ്പനയിലെ (സ്റ്റൈലിംഗ്) വ്യത്യാസമാണ് രണ്ട് മോഡലുകളെയും വേറിട്ട് നിർത്തുന്നത്.
English Summary
Ducati, a leading sports bike brand, has launched two new models in India: the Ducati Monster V2 and the Monster+. The new model arrives with significantly more features than its predecessor.