Free OTT Recharge: രണ്ട് കിടിലൻ ഒടിടി 90 ദിവസം ഫ്രീ, ജിയോ റീചാർജ്ജിൽ കിടിലൻ ആനുകൂല്യം

Free OTT Recharge: പ്ലാനിൽ 50 ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്, കോളിംഗ്, എസ്എംസ് സേവനങ്ങൾ കൂടാതെയാണിത്

Free OTT Recharge: രണ്ട് കിടിലൻ ഒടിടി 90 ദിവസം ഫ്രീ, ജിയോ റീചാർജ്ജിൽ കിടിലൻ ആനുകൂല്യം

Free Ott Recharge

Published: 

06 Apr 2025 | 08:24 AM

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ, 460 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് ജിയോയ്ക്കുണ്ട്. പരിധിയില്ലാത്ത കോളിംഗ്, എസ്എംഎസ്, ഡാറ്റ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന റീചാർജ് പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നതിനൊപ്പം. ഒടിടി ആനുകൂല്യങ്ങളുള്ള നിരവധി റീചാർജ് ഓപ്ഷനുകളും ആവശ്യക്കാർക്കായി മുന്നോട്ട് വെക്കുന്നുണ്ട്. ജിയോ റീ ചാർജ്ജ് വഴി ഒടിടി പ്ലാറ്റ്‌ഫോമുകളായ സീ5, സോണിലിവ് എന്നിവയും ഉപയോഗിക്കാൻ കഴിഞ്ഞാലോ? അതിനെ പറ്റിയാണ് പറയുന്നത്.

ജിയോ 1,049 രൂപയുടെ റീചാർജ് പ്ലാൻ

റിലയൻസ് ജിയോയുടെ 1,049 രൂപയുടെ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎശ്, 2 ജിബി ദിവസേന ഡാറ്റ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, പ്ലാനിൽ 50 ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്. ജിയോടിവി ​​മൊബൈൽ ആപ്പ് വഴി സബ്‌സ്‌ക്രൈബർമാർക്ക് സി ഫൈവ്, സോണി ലിവ് എന്നിവയിലേക്കും ആക്‌സസ് ലഭിക്കും. ഉപയോക്താക്കൾ അവരുടെ ഡാറ്റ പരിധിയിലെത്തിയാൽ, ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയും എന്നതും ശ്രദ്ധിക്കണം.

ALSO READ: WhatsApp: നോക്കിയും കണ്ടും ഉപയോഗിച്ചോ! ഫെബ്രുവരിയിൽ വാട്‌സാപ്പ് ഇന്ത്യയിൽ നിരോധിച്ചത് 97 ലക്ഷം അക്കൗണ്ടുകൾ; കാരണം ഇതാണ്‌

ജിയോഹോട്ട്സ്റ്റാർ സൗജന്യം

ജിയോ ഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്‌സസാണ് നിലവിൽ ജിയോ വാഗ്ദാനം ചെയ്യുന്നത് പരിമിതമായ സമയത്തേക്ക് മാത്രമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ ഇത് 2025 മാർച്ച് 31 വരെയായിരുന്നു എന്നാൽ ഇപ്പോൾ 2025 ഏപ്രിൽ 15 വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് സീ ഫൈവിന് 199 രൂപയാണ് പ്രതിമാസ ചാർജ്, സോണി ലിവിന് ഇത് 399 രൂപയുമാണ്. രണ്ടും കൂടി നോക്കിയാൽ കുറഞ്ഞത് പ്രതിമാസം 598 രൂപയെങ്കിലും ഒടിടിക്ക് ചിലവാകും.

ജിയോ മാത്രമല്ല

ജിയോ മാത്രമല്ല ഇത്തരത്തിൽ ഒടിടി പ്ലാനുകൾ ഉപയോക്താക്കൾക്കായി നൽകുന്നത്.  എയർടെൽ, വിഐ അടക്കമുള്ള നെറ്റ്വർക്കുകളും തങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ച ഒടിടി പ്ലാനുകളുള്ള റീ ചാർജുകൾ അവതരിപ്പിക്കുന്നുണ്ട്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ