AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WhatsApp: നോക്കിയും കണ്ടും ഉപയോഗിച്ചോ! ഫെബ്രുവരിയില്‍ വാട്‌സാപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 97 ലക്ഷം അക്കൗണ്ടുകള്‍; കാരണം ഇതാണ്‌

WhatsApp safety report: 2021 ലെ ഐടി നിയമങ്ങൾ അനുസരിച്ചാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് വാട്‌സാപ്പ് വക്താവ് വ്യക്തമാക്കി. ലഭിച്ച പരാതികള്‍, സ്വീകരിച്ച നടപടികള്‍, ദുരുപയോഗം തടയുന്നതിന് കമ്പനി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു

WhatsApp: നോക്കിയും കണ്ടും ഉപയോഗിച്ചോ! ഫെബ്രുവരിയില്‍ വാട്‌സാപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 97 ലക്ഷം അക്കൗണ്ടുകള്‍; കാരണം ഇതാണ്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Published: 02 Apr 2025 | 09:30 AM

പ്രതിമാസ സേഫ്റ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് വാട്‌സാപ്പ്. ഇന്ത്യയില്‍ 97 ലക്ഷത്തോളം അക്കൗണ്ടുകള്‍ നിരോധിച്ചതായി ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സേവന നിബന്ധനകൾ ലംഘിച്ചതിനാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഉപയോക്തൃ റിപ്പോർട്ടുകൾ ലഭിക്കുന്നതിന് മുമ്പായി 14 ലക്ഷത്തോളം അക്കൗണ്ടുകള്‍ നിരോധിച്ചതായും കമ്പനി അറിയിച്ചു. ഈ അക്കൗണ്ടുകള്‍ നിരോധിച്ചതിന്റെ കാരണം വ്യക്തമല്ല. രാജ്യത്ത് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം വ്യക്തമാക്കി ഓരോ മാസവും വാട്‌സാപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്.

2021 ലെ ഐടി നിയമങ്ങൾ അനുസരിച്ചാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് വാട്‌സാപ്പ് വക്താവ് വ്യക്തമാക്കി. ലഭിച്ച പരാതികള്‍, സ്വീകരിച്ച നടപടികള്‍, ദുരുപയോഗം തടയുന്നതിന് കമ്പനി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ‘+91’ പ്രിഫിക്‌സ് കോഡ് ഉപയോഗിച്ചാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്ന് കമ്പനി പറയുന്നു.

നിരോധനം ഒഴിവാക്കാന്‍

കോൺടാക്റ്റുകളെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കുന്നതിന് മുമ്പ് അവരോട് അനുമതി ചോദിക്കണം. ബൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് ഒഴിവാക്കണം. ഓട്ടോമേറ്റഡ് മെസേജിംഗ്, കോളിംഗ് ആപ്പുകൾ ഉപയോഗിക്കരുത്. ന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് ആധികാരികത ഉറപ്പാക്കണം.

Read Also : Neuralink Blindsight: അന്ധര്‍ക്കും കാഴ്ചശക്തി? മനുഷ്യനില്‍ ‘ബ്ലൈന്‍ഡ്‌സൈറ്റ്’ സ്ഥാപിക്കുന്നത് ഈ വര്‍ഷം തന്നെ; മസ്‌കിന്റെ വമ്പന്‍ പദ്ധതി

നിരോധിക്കപ്പെട്ടാല്‍

നിങ്ങളുടെ വാട്‌സാപ്പ് തെറ്റായാണ് നിരോധിച്ചതെന്ന് കരുതുന്നെങ്കില്‍ ‘റിവ്യൂ’ അപേക്ഷിക്കാം. ഇമെയില്‍, ആപ്പിലെ ‘റിക്വസ്റ്റ് എ റിവ്യൂ’ ഓപ്ഷന്‍ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് റിവ്യൂവിന് അപേക്ഷിക്കാം. അതുവഴി, എസ്എംഎസിലൂടെ ഒരു കോഡ് ലഭിക്കും. ആ കോഡ് നല്‍കിയാല്‍, റിവ്യൂവിന് അഭ്യര്‍ത്ഥിക്കാം.