Gemini nano banana : സാരി ട്രെൻഡ് പോയി ഇപ്പോൾ താരം ഹഗ് മൈ യങർ സെൽഫ്, ചെയ്യാൻ സിംപിൾ
Gemini nano banana ai trend huf my younger self: നിങ്ങളുടെ സ്വന്തം 'Hug My Younger Self' ചിത്രം നിർമ്മിക്കാൻ ജെമിനി നാനോ ബനാനയ്ക്ക് ലളിതമായ ഒരു നിർദ്ദേശം നൽകിയാൽ മതി.
കൊച്ചി: Google-ൻ്റെ ഏറ്റവും പുതിയ AI ടൂളായ ജെമിനി നാനോ ബനാന (Gemini Nano Banana) സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ‘റെട്രോ സാരി’ പോലുള്ള ചിത്രങ്ങൾക്ക് ശേഷം, ആയിരക്കണക്കിന് ഉപയോക്താക്കളെ ആകർഷിച്ച പുതിയ ഫീച്ചറാണ് ‘Hug My Younger Self’. ഈ ട്രെൻഡ് ഉപയോഗിച്ച് നിങ്ങളുടെ ഇപ്പോഴത്തെ ചിത്രവും കുട്ടിക്കാലത്തെ ചിത്രവും സംയോജിപ്പിച്ച് ഒരു ഫോട്ടോ ഉണ്ടാക്കാൻ സാധിക്കും.
ജെമിനി AI ടൂൾ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിക്കാലത്തെ രൂപത്തെ വെർച്വലായി ആലിംഗനം ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു. നിരവധി ഇൻസ്റ്റാഗ്രാം ക്രിയേറ്റർമാർ ഇതിനകം തന്നെ ചെറുപ്പകാലത്തെ ചിത്രങ്ങളെ ഇപ്പോഴത്തെ രൂപവുമായി ചേർത്തുവെച്ച് ആകർഷകമായ ചിത്രങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.
എങ്ങനെ ഈ AI ഉപയോഗിക്കാം?
നിങ്ങളുടെ സ്വന്തം ‘Hug My Younger Self’ ചിത്രം നിർമ്മിക്കാൻ ജെമിനി നാനോ ബനാനയ്ക്ക് ലളിതമായ ഒരു നിർദ്ദേശം നൽകിയാൽ മതി.
ഉദാഹരണത്തിന്
“Using my present photo and my childhood photo, create a realistic and heartwarming image where my current self is hugging my younger self. Preserve both faces accurately to show resemblance, and use natural lighting with a warm emotional atmosphere.”