ഗൂഗിൾ പിക്സൽ നിരയിലെ പുതിയ ജനപ്രിയൻ! ഗൂഗിൾ പിക്സൽ 11 ലോഞ്ച് ചെയ്തു; ഇന്ത്യൻ വിലയും ഫീച്ചറുകളും

Google Pixel 11 launched in India: ഗൂഗിൾ പിക്സൽ 11 ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തു. ഗൂഗിൾ പിക്സൽ 11 മോഡലിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 89,999 രൂപയും 12GB + 512GB ടോപ് വേരിയന്റിന് 1,04,999 രൂപയുമാണ് വില. നിലവിൽ ഇത് ഗൂഗിൾ ഇന്ത്യ ഓൺ​ലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓഡർ ചെയ്യാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.

ഗൂഗിൾ പിക്സൽ നിരയിലെ പുതിയ ജനപ്രിയൻ! ഗൂഗിൾ പിക്സൽ 11 ലോഞ്ച് ചെയ്തു; ഇന്ത്യൻ വിലയും ഫീച്ചറുകളും

Google Pixel 11 Launched

Published: 

13 Aug 2026 | 01:32 AM

ഗൂഗിൾ പുതിയ പിക്സൽ 11 സീരീസ് ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തു. ഗൂഗിൾ പിക്സൽ 11 (Google Pixel 11), പിക്സൽ 11 പ്രോ (Google Pixel 11 Pro), പിക്സൽ 11 പ്രോ XL (Google Pixel 11 Pro XL) പിക്സൽ 11 പ്രോ ഫോൾഡ് (Google Pixel 11 Pro Fold) എന്നിവയാണ് പിക്സൽ 11 സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. പിക്സൽ സീരീസിൽ ഉപയോക്താക്കൾക്ക് താരതമ്യേന ഏറ്റവും എളുപ്പത്തിൽ വാങ്ങാനാകുന്ന മോഡൽ സ്റ്റാന്റേർഡ് മോഡലാണ്. അ‌തിനാൽത്തന്നെ പിക്സൽ നിരയിൽ പ്രോ മോഡലുകൾ പോലെ തന്നെ ജനപ്രിയമാണ് സ്റ്റാന്റേർഡ് മോഡലും. പുതിയ സീരീസിലെ സ്റ്റാന്റേർഡ് മോഡലായ പിക്സൽ 11 ശക്തമായ ഫീച്ചറുകളോടെ തന്നെയാണ് എത്തിയിരിക്കുന്നത്.

ഗൂഗിൾ പിക്സൽ 11 മോഡലിന്റെ പ്രധാന ഫീച്ചറുകൾ

ആക്റ്റുവ ഡിസ്‌പ്ലേ, സാറ്റിൻ മെറ്റൽ ഫ്രെയിം, പോളിഷ് ചെയ്ത ഗ്ലാസ് ബാക്ക് എന്നിവയോടെയാണ് ഈ സ്റ്റാന്റേർഡ് മോഡൽ എത്തിയിരിക്കുന്ന്ത. പിസ്ത, ഹൈബിസ്കസ്, ഫ്രോസ്റ്റ്, ഒബ്‌സിഡിയൻ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. സ്റ്റാന്റേർഡ് മോഡൽ ഉൾപ്പെടെ പിക്സൽ 11 സീരീസിലെ എല്ലാ മോഡലുകളും 256ജിബി അ‌ടിസ്ഥാന സ്റ്റോറേജോടെ ആണ് എത്തിയിരിക്കുന്നത്.

Also Read: ഗൂഗിൾ ശരിക്കും പണിതിറക്കിയ മുതലുകൾ! ഗൂഗിൾ പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ XL ​ഫോണുകൾ ലോഞ്ച് ചെയ്തു

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.3-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 2000 nits വരെ (HDR) / 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഗൂഗിൾ പിക്സൽ 11 ന്റെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ടൈറ്റാൻ M3 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ G6 പ്രൊസസർ ആണ് ഈ സ്റ്റാന്റേർഡ് മോഡലിന് കരുത്ത് പകരുന്നത്. 12GB LPDDR5X റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 7 വർഷ ഒഎസ്, സുരക്ഷാ അ‌പ്ഡേറ്റുകൾ ഈ മോഡലിനും ലഭ്യമാണ്.

1/1.56″ സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS, LDAF, മാക്രോ ഓപ്ഷൻ), 13MP 120° അൾട്രാ-വൈഡ് ക്യാമറ (1/3.1″ സെൻസർ, ƒ/2.2 അപ്പേർച്ചർ), 10.8MP 1/3.2″ സെൻസറുള്ള 5x ടെലിഫോട്ടോ ക്യാമറ (ƒ/3.1 അപ്പേർച്ചർ, 10-ബിറ്റ് HDR റെക്കോർഡിംഗ്, സിനിമാറ്റിക് ബ്ലർ, 20x വരെ സൂപ്പർ റെസല്യൂഷൻ സൂം), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതമാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എത്തുന്നത്.

സെൽഫിക്കും മറ്റുമായി 1/3″ സെൻസറുള്ള 10.5MP 95° ഫ്രണ്ട് ക്യാമറയും (f/2.2 അപ്പർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. സുരക്ഷയ്ക്കായി ഫേസ് അൺലോക്ക്, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയുണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ് ഫീച്ചറുകളും പിക്സൽ 11-ൽ ഉൾപ്പെടുന്നു.

ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, സാറ്റലൈറ്റ് SOS (യുഎസിൽ മാത്രം), 30W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 4985mAh ബാറ്ററി, 25W Qi2.2 പിക്സൽസ്നാപ് വയർലെസ് ചാർജിംഗ് ഫീച്ചറുകളും പിക്സൽ 11 മോഡലിൽ ഉണ്ട്. 152.8x72x 8.6mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

വിലയും ലഭ്യതയും

ഗൂഗിൾ പിക്സൽ 11 മോഡലിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 89,999 രൂപയും 12GB + 512GB ടോപ് വേരിയന്റിന് 1,04,999 രൂപയുമാണ് വില. നിലവിൽ ഇത് ഗൂഗിൾ ഇന്ത്യ ഓൺ​ലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓഡർ ചെയ്യാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.

English Summary

Google Pixel 11 has been launched in India and globally. The Google Pixel 11 is priced at Rs 89,999 for the base variant with 12GB + 256GB storage and Rs 1,04,999 for the top variant with 12GB + 512GB storage. It is currently available for pre-order via Google India online store and Flipkart. As part of the launch offer, a bank discount of Rs 7,000 is available on this model.

Follow Us
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു