ഛോട്ടാ ഫോണിന് വരെ വില കൂടുന്നതിനിടെ ഇതെന്ത് മറിമായം! ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് വില ദേ താഴെ എത്തി
iPhone 17 Pro, iPhone 17 Pro Max reduced price September 2026: എല്ലാ ബ്രാൻഡുകളും തങ്ങളുടെ പ്രീമിയം മോഡലുകൾക്ക് ഉൾപ്പെടെ ഇതിനോടകം പലതവണ വില കൂട്ടി. എന്നാൽ ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസിലെ ഏറ്റവും കരുത്തൻ മോഡലുകളായ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയുടെ വില കൂട്ടിയില്ല, എന്നുമാത്രമല്ല ഫ്ലിപ്പ്കാർട്ട് അവ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഛോട്ടാ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് പോലും വില കുത്തനെ ഉയർന്നു നിൽക്കുന്നതിനിടെ ഇതെന്ത് മറിമായം എന്ന് വിസ്മയിപ്പിക്കുന്ന നിലയ്ക്ക് വിലക്കുറവിൽ ഐഫോണിന്റെ കരുത്തൻ 17 പ്രോ മോഡലുകൾ വിൽപ്പനയ്ക്ക്. മറ്റ് എല്ലാ ബ്രാൻഡുകളും തങ്ങളുടെ പ്രീമിയം മോഡലുകൾക്ക് ഉൾപ്പെടെ ഇതിനോടകം പലതവണ വില കൂട്ടി. എന്നാൽ ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസിലെ ഏറ്റവും കരുത്തൻ മോഡലുകളായ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയുടെ വില കൂട്ടിയില്ല, എന്നുമാത്രമല്ല ഫ്ലിപ്പ്കാർട്ട് അവ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഐഫോൺ 17 പ്രോയുടെ 256GB അടിസ്ഥാന വേരിയന്റിന് നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 1,32,900 രൂപയാണ് വില. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ അടിസ്ഥാന മോഡലിന് 1,34,900 രൂപയും 512GB സ്റ്റോറേജ് വേരിയന്റിന് 1,54,900 രൂപയും 1TB സ്റ്റോറേജ് വേരിയന്റിന് 1,74,900 രൂപയും ആയിരുന്നു വില.
അതായത് ഐഫോൺ 17 പ്രോ ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 2000 രൂപ വിലക്കുറവിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 9000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 17 പ്രോ അടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇപ്പോൾ 123900 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. അതായത് ലോഞ്ച് വിലയെക്കാൾ 10000 രൂപയിലധികം വിലക്കുറവിൽ ഇത് കിട്ടും.
ഐഫോൺ 17 പ്രോ മാക്സിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. നിലവിൽ ഐഫോൺ 17 പ്രോ മാക്സ് 256ജിബി അടിസ്ഥാന വേരിയന്റ് 1,47,900 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 256ജിബി അടിസ്ഥാന മോഡൽ 1,49,900 രൂപ പ്രാരംഭ വിലയിലു, 512ജിബി, 1ടിബി, 2ടിബി വേരിയന്റുകൾ യഥാക്രമം 1,69,900 രൂപ, 1,89,900 രൂപ, 2,29,000 രൂപ വിലകളിലുമാണ് എത്തിയത്.
ഇവിടെയും 2000 രൂപ ഡയറക്ട് ഡിസ്കൗണ്ട് ഉണ്ട്. ഇത് കൂടാതെ, 9000 രൂപ വരെയുള്ള ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 138900 രൂപ വിലയിൽ ഐഫോൺ 17 പ്രോ മാക്സ് അടിസ്ഥാന മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
പഴയ ഐഫോൺ നൽകി എക്സ്ചേഞ്ച് ഡീലിന് ശ്രമിക്കുന്നവർക്ക് ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഐഫോൺ 17 പ്രോ മോഡലുകൾ സ്വന്തമാക്കാനുള്ള അവസരവും ഫ്ലിപ്പ്കാർട്ടിലുണ്ട്. എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന മോഡലിന്റെ പഴക്കം, പ്രവർത്തനക്ഷമത, മോഡൽ എന്നിവയൊക്കെ പരിഗണിച്ച ശേഷമാകും അന്തിമ എക്സ്ചേഞ്ച് മൂല്യം നിർണയിക്കുക. താരതമ്യേന ഐഫോൺ 15, ഐഫോൺ 14 പോലുള്ള മോഡലുകൾക്ക് കൂടുതൽ മെച്ചപ്പെട്ട എക്സ്ചേഞ്ച് ഡീൽ ലഭ്യമാകും.
English Summary
The most powerful models in the iPhone 17 series, the iPhone 17 Pro and iPhone 17 Pro Max, are now listed on Flipkart at a price lower than the launch price. In addition, bank discounts are also available on these models. If you take advantage of this, you can get these iPhone models at a discount of more than Rs 10,000.