AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഒന്നിൽ 10000mAh ബാറ്ററി, മറ്റതിൽ 9000mAh ബാറ്ററി; ഇന്ത്യയിൽ തരംഗമാകാൻ പോക്കോ X8 5G സ്മാർട്ട്ഫോൺ സീരീസ്

Smartphone launch India September 2026: പോക്കോയുടെ X8 സീരീസിന്റെ ഭാഗമായി പോക്കോ X8 5ജി, പോക്കോ X8 പവർ 5ജി എന്നിവ സെപ്റ്റംബർ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ബാറ്ററി ശേഷിയാണ് ഈ സ്മാർട്ട്ഫോണുകളുടെ മുഖ്യ ആകർഷണം. ഇതിൽ X8 5ജി മോഡലിൽ 9000mAh ബാറ്ററിയും X8 പവർ 5ജി മോഡലിൽ 10000mAh ബാറ്ററിയും ആണ് ഉണ്ടാകുക.

ഒന്നിൽ 10000mAh ബാറ്ററി, മറ്റതിൽ 9000mAh ബാറ്ററി; ഇന്ത്യയിൽ തരംഗമാകാൻ പോക്കോ X8 5G സ്മാർട്ട്ഫോൺ സീരീസ്
Poco X8 Power 5g Poco X8 5g Launch India September 4Image Credit source: flipkart
Prasanth Kumar
Prasanth Kumar | Published: 31 Aug 2026 | 04:11 PM

സെപ്റ്റംബറിൽ പുതിയൊരു 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ ആദ്യ ആഴ്ചയിൽ തന്നെ രണ്ട് ഓപ്ഷനുകൾ ലഭ്യമാക്കുന്നു. പോക്കോയുടെ X8 സീരീസിന്റെ ഭാഗമായി പോക്കോ X8 5ജി (POCO X8 5G) , പോക്കോ X8 പവർ 5ജി (POCO X8 Power 5G) എന്നിവ സെപ്റ്റംബർ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ബാറ്ററി ശേഷിയാണ് ഈ സ്മാർട്ട്ഫോണുകളുടെ മുഖ്യ ആകർഷണം. ഇതിൽ X8 5ജി മോഡലിൽ 9000mAh ബാറ്ററിയും X8 പവർ 5ജി മോഡലിൽ 10000mAh ബാറ്ററിയും ആണ് ഉണ്ടാകുക.

10000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഇതിനകം തന്നെയുണ്ടെങ്കിലും അ‌ധികമൊന്നുമില്ല. മികച്ച ബാറ്ററി ശേഷിയോടെ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ രണ്ട് പുതിയ ഓപ്ഷനുകളും പരിഗണിക്കാവുന്നതാണ്. ഇന്ത്യയിൽ മിഡ് റേഞ്ച് ലൈനപ്പിലായിരിക്കും ഈ പോക്കോ ഫോണുകൾ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: 5ജി കണക്ടിവിറ്റി: ഇന്ത്യ 5G റേഡിയേഷൻ പരിധി ഇരട്ടിയാക്കി; ടവറുകൾക്ക് കൂടുതൽ റേഞ്ച് കിട്ടും

പോക്കോ X8 5ജി

9,000 mAh ബാറ്ററിയുമായാണ് ഈ ഫോൺ എത്തുന്നത് എന്ന് ലോഞ്ചിന് മുമ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 22.5W വയർഡ് റിവേഴ്സ് ചാർജിംഗിനൊപ്പം 67W ഫാസ്റ്റ് വയർഡ് ചാർജിംഗ് പിന്തുണയും ഇതിനുണ്ട്. സ്മാർട്ട് ചാർജിംഗ്, ബൈപാസ് ചാർജിംഗ്, PPS പ്രോട്ടോക്കോൾ പിന്തുണ, 6 വർഷത്തെ ബാറ്ററി ഹെൽത്ത് ലൈഫ് എന്നിവയും ഈ പോക്കോ 5ജി ഫോൺ വാഗ്ദാനം ചെയ്യും.

1.5K 120Hz AMOLED ഡിസ്‌പ്ലേയാണ് ഈ പോക്കോ ഫോണിൽ ഉണ്ടാകുക. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഇതിനുണ്ടാകും. SGS ഡ്രോപ്പ്-റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുള്ള ഈ സ്മാർട്ട്ഫോൺ IP69K ഹെവി-ഡ്യൂട്ടി ഇൻഗ്രെസ് പ്രൊട്ടക്ഷനും (അണ്ടർവാട്ടർ ക്യാമറ ഫംഗ്ഷണാലിറ്റി ഉൾപ്പെടെ) അൾട്രാ-ടഫ് സ്ട്രക്ചറൽ ബിൽഡും സഹിതം ഡി​സൈൻ ചെയ്തിരിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറയാണ് പോക്കോ X8 5ജി മോഡലിൽ ഉണ്ടാകുക. ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ്, ഓറഞ്ച്/റസ്റ്റ് ഉൾപ്പെടെയുള്ള കളർ ഓപ്ഷനുകളിൽ ഇത് അ‌വതരിപ്പിക്കപ്പെടും. ഇതിലെ പ്രോസസർ ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് നിലവിൽ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ​വില ഉൾപ്പെടെയുള്ള വിവരങ്ങൾ ലോഞ്ചിന് ശേഷമാകും ഔദ്യോഗികമായി കമ്പനി പ്രഖ്യാപിക്കുക.

പോക്കോ X8 പവർ 5ജി

പോക്കോ X8 പവർ 5ജിയുടെ മുഖ്യ ആകർഷണം 10,000mAh ബാറ്ററിയാണ്, ഇത് ഒറ്റ ചാർജിൽ 3.5 ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ പോക്കോ 5ജി ഫോണിന്റെ കരുത്ത്. LPDDR5X റാമും ഫാസ്റ്റ് സ്റ്റോറേജ് ഓപ്ഷനുകളും ഇതോടൊപ്പം ഉണ്ടാകും.

50MP പ്രൈമറി സെൻസർ, ​ഹൈ റെസല്യൂഷൻ ഫ്രണ്ട് ക്യാമറ എന്നിവ ഇതിൽ ഉണ്ടാകും എന്ന് കമ്പനി സൂചന നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.83-ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയും ഇതിലുണ്ടാകും. ടീസറിൽ പോക്കോയുടെ സിഗ്നേച്ചർ ഡ്യുവൽ-ടോൺ യെല്ലോ ഫിനിഷിൽ ആണ് ഈ മോഡൽ കാണപ്പെട്ടത്.

സെപ്റ്റംബർ 4 ന് ലൈവ്‌സ്ട്രീമിൽ ഈ രണ്ട് ഫോണുകളുടെയും ഔദ്യോഗിക വില, ഫുൾ ഹാർഡ്‌വെയർ ഫീച്ചറുകൾ, വിൽപ്പന ആരംഭിക്കുന്ന തിയതി, ലോഞ്ച് ഓഫറുകൾ എന്നിവ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും. ലോഞ്ചിന് ശേഷം ഈ രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുക.

English Summary

As part of Poco’s X8 series, the POCO X8 5G and POCO X8 Power 5G will be launched in India on September 4. The main attraction of these smartphones is the battery capacity. The X8 5G model will have a 9000mAh battery and the X8 Power 5G model will have a 10000mAh battery.

Follow Us