ഓണത്തിന് മുമ്പ് ‘കാണം’ വിൽക്കേണ്ടിവരും, വേറെ വഴിയില്ല! ഏറ്റവും ബെസ്റ്റ് ഐക്യൂ ഫോണിന്റെ വില കൂട്ടി

iQOO 15 5G price hiked in India: കഴിഞ്ഞ ആഴ്ച ഫ്രീഡം സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ട് സഹിതം 68999 രൂപ വിലയിൽ ലഭ്യമായിരുന്ന ഐക്യൂ 15 5ജിയുടെ നിലവിലെ വില 85999 രൂപയാണ്. അ‌തായത് ഇതിനകം ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കിയവർക്ക് വമ്പൻ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. എക്സ്ട്രാ ഡിസ്കൗണ്ട് ഒന്നും ഇല്ലാതെ തന്നെ ഈ ഫോൺ ഇതിനകം വാങ്ങിയവർക്ക് പോലും ഏറ്റവും കുറഞ്ഞത് 10000 രൂപയ്ക്ക് മുകളിൽ ലാഭം ഉണ്ടായിട്ടുണ്ട്.

ഓണത്തിന് മുമ്പ് കാണം വിൽക്കേണ്ടിവരും, വേറെ വഴിയില്ല! ഏറ്റവും ബെസ്റ്റ് ഐക്യൂ ഫോണിന്റെ വില കൂട്ടി

Iqoo 15 5g Price Hiked India

Updated On: 

15 Aug 2026 | 12:15 PM

ആരാധകർക്ക് വൻ തിരിച്ചടി സമ്മാനിച്ചുകൊണ്ട് ഐക്യുവിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളുടെ വില കൂട്ടി. നിലവിലുള്ള ഐക്യൂ സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും ബെസ്റ്റ് എന്ന് പറയാവുന്ന ഐക്യൂ 15 5ജിയുടെ വില 10000 രൂപ വരെയാണ് കൂട്ടിയത്. നിലവിലെ വില വർധനയ്ക്ക് മുമ്പ് ഐക്യൂ 15 അ‌ടിസ്ഥാന മോഡലിന് 76999 രൂപയും ടോപ് വേരിയന്റിന് 83999 രൂപയുമായിരുന്നു വില. ഇത് ഇപ്പോൾ യഥാക്രമം 85999 രൂപ, 93999 രൂപ എന്നീ നിലയിലേക്ക് ആണ് വില വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഫ്രീഡം സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ട് സഹിതം 68999 രൂപ വിലയിൽ ലഭ്യമായിരുന്ന ഐക്യൂ 15 5ജിയാണ് ഇപ്പോൾ 85999 രൂപ വിലയിൽ എത്തിനിൽക്കുന്നത്.

അ‌തായത് ഇതിനകം ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കിയവർക്ക് വമ്പൻ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. എക്സ്ട്രാ ഡിസ്കൗണ്ട് ഒന്നും ഇല്ലാതെ തന്നെ ഈ ഫോൺ ഇതിനകം വാങ്ങിയവർക്ക് പോലും ഏറ്റവും കുറഞ്ഞത് 10000 രൂപയ്ക്ക് മുകളിൽ ലാഭം ഉണ്ടായിട്ടുണ്ട്. ഡിസ്കൗണ്ട് സഹിതം 67000 രൂപയിൽ താഴെ വാങ്ങിയവരുടെ ലാഭം 17000 രൂപയോളം വരും.

Also Read: പഴയ 1 രൂപ ഓഫർ പൊടിതട്ടിയെടുത്ത് ബിഎസ്എൻഎൽ! സ്വാതന്ത്ര്യദിന ഓഫറിൽ ശരിക്കും നേട്ടം 200Mbps ​പ്ലാനുകാർക്ക്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ 15 5യുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമായിരുന്നു വില. എന്നാൽ അ‌ന്ന് ലോഞ്ച് ഓഫറുകൾ സഹിതം ഇത് 64,999 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. മുൻവർഷങ്ങളിൽ 65000 രൂപ വിലയിൽ എത്തിയിരുന്ന ഐക്യൂ പ്രീമിയം മോഡൽ, സ്മാർട്ട്ഫോൺ വില വർധന മൂലം ഇത്തവണ 72999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്.

വർധിപ്പിച്ച വിലയിൽ ലോഞ്ച് ചെയ്ത ശേഷവും ഐക്യൂ 15 5ജിയുടെ വില പല തവണ വർധിപ്പിക്കപ്പെട്ടു. ഇപ്പോൾ ഏറ്റവും പുതിയ വില വർധനയ്ക്ക് ശേഷം ഐക്യൂ 15 അ‌ടിസ്ഥാന മോഡലിന് 85999 രൂപയും ടോപ് വേരിയന്റിന് 93999 രൂപയുമാണ് വില. ഇതോടെ ഐക്യൂ പ്രീമിയം മോഡലിന്റെ വിലയും വൺപ്ലസ് പ്രീമിയം മോഡലിന്റെ വിലയും ഇന്ത്യയിൽ ഏറെക്കുറേ സമാനമായി.

Iqoo 15 5g Discount

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ കരുത്തിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രീമിയം സ്മാർട്ട്ഫോൺ എന്നതായിരുന്നു ഐക്യൂ 15 5ജിയെ വിപണിയിൽ സ്മാർട്ട്ഫോൺ ആരാധകർക്ക് പ്രിയങ്കരമാക്കിയിരുന്നത്. എന്നാലിപ്പോൾ നിർമാണച്ചെലവ് ഉയർന്നതുമൂലം മറ്റ് കമ്പനികളുടെ അ‌തേ നിലയിൽ വില ഉയർത്തേണ്ട സാഹചര്യത്തിലേക്ക് ഐക്യൂവും എത്തിയിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ.

കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയാറ്. അ‌തായത് ഉള്ള ഏറ്റവും വലിയ സമ്പാദ്യം വിറ്റിട്ടായാലും ഓണം നന്നായി ആഘോഷിക്കണം എന്ന്. എന്നാൽ ഒരു പുതിയ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഓണത്തിന് മുമ്പ് തന്നെ കാണം വിൽക്കാതെ വേറെ വഴിയില്ല എന്നതാണ് അ‌വസ്ഥ. വില കൂടിയാലും 2K റെസല്യൂഷൻ പാനൽ ഉൾപ്പെടെയുള്ള ഫീച്ചറുകൾകൊണ്ട് സമാനവിലയിൽ ലഭ്യമായ ​മറ്റ് ഫോണുകളെക്കാൾ നേരിയ മുൻതൂക്കം ഐക്യൂ 15 നിലനിർത്തുന്നുണ്ട്.

ലെജെൻഡ്, ആൽഫ, അ‌പെക്സ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആമസോൺ വഴിയും ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാനാകും. വില ഉയർത്തിയെങ്കിലും ചില ബാങ്ക് ഡിസ്കൗണ്ടുകൾ ഈ പ്രീമിയം മോഡലിന് ലഭ്യമാണ്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസിന് 3000 രൂപ, സ്റ്റുഡന്റ് ഓഫറായി 1000 രൂപ ഡിസ്കൗണ്ടുകൾ ഐക്യൂ 15 5ജിക്ക് ഉണ്ട്.

Iqoo 15 5g Price New Price

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 144Hz 6.85 ഇഞ്ച് സാംസങ് 2K M14 LEAD OLED, 6000 നിറ്റ്സ് ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, 2600 നിറ്റ്സ് ഹൈ ബ്രൈറ്റ്‌നസ് മോഡ് (HBM), സൂപ്പർകമ്പ്യൂട്ടിംഗ് ചിപ്പ് Q3, ലാർജ് 8K VC കൂളിംഗ് സിസ്റ്റം, അഡ്രിനോ 840 GPU, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

50MP സോണി IMX921 VCS മെയിൻ സെൻസർ, 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയും ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം. 5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

English Summary

The price of the iQoo 15 5G, which is arguably the best among the current iQoo smartphones, has been increased by up to Rs 10,000. Before the current price hike, the iQoo 15 base model was priced at Rs 76,999 and the top variant was priced at Rs 83,999. Now, the prices have been increased to Rs 85,999 and Rs 93,999 respectively. This is a premium model phone powered by the Snapdragon 8 Elite Gen 5 processor.

Follow Us
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു