Offer For KIA Sonet : ഇതിപ്പൊ ലാഭമായല്ലോ… ഓണത്തിന് വൻവിലക്കുറവിൽ സോണറ്റെടുക്കാം…

Festival Offer For KIA Sonet : ഒരു കോംപാക്റ്റ് എസ് യു വി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു അവസരമാണ് കിയ ഇപ്പോൾ നൽകിയിരിക്കുന്നത്. ഏകദേശം അര ലക്ഷം രൂപയുടെ ഓഫറാണ് വാഹനത്തിന് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് മാസത്തെ ഓഫറാണ് കമ്പനി ഇപ്പോൾ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കൂടിയാണ് കമ്പനി ഓഫറുകൾ നൽകിയിരിക്കുന്നത്. കിയ സോനെറ്റിന്റെ 1.2 HTX(O) വകഭേദത്തിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ആണ് ലഭിക്കുക.

Offer For KIA Sonet : ഇതിപ്പൊ ലാഭമായല്ലോ... ഓണത്തിന് വൻവിലക്കുറവിൽ സോണറ്റെടുക്കാം...

Kia Sonet

Published: 

11 Aug 2026 | 11:10 AM

കൊറിയൻ വാഹന നിർമ്മാണ കമ്പനിയായ കിയയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് സോണറ്റ്. കോംപാക്റ്റ് എസ് യു വി സെഗ്മെന്റിൽ വരുന്ന ഈ വാഹനം അവതരിപ്പിക്കപ്പെട്ട നാൾ മുതൽ മികച്ച വില്പനയാണ് നടത്തിവരുന്നത്. ഈ വിഭാഗത്തിൽ ഇപ്പോൾ പ്രമുഖ വാഹനനിർമ്മാതാക്കൾ തമ്മിൽ വലിയ മത്സരമാണ് നിലവിൽ നടക്കുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഓണക്കാലം ആണിത്. പുതിയ വാഹനങ്ങൾ വാങ്ങിക്കാൻ പലരും തെരഞ്ഞെടുക്കുന്ന സമയമാണ് ഈ ആഘോഷവേള. അത്തരത്തിൽ ഒരു കോംപാക്റ്റ് എസ് യു വി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു അവസരമാണ് കിയ ഇപ്പോൾ നൽകിയിരിക്കുന്നത്. ഏകദേശം അര ലക്ഷം രൂപയുടെ ഓഫറാണ് വാഹനത്തിന് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓ​ഗസ്റ്റ് മാസത്തെ ഓഫറാണ് കമ്പനി ഇപ്പോൾ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കൂടിയാണ് കമ്പനി ഓഫറുകൾ നൽകിയിരിക്കുന്നത്. കിയ സോനെറ്റിന്റെ 1.2 HTX(O) വകഭേദത്തിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. ഇതിനു പുറമെ, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും വാഹനത്തിന് ലഭിക്കും. അതിനൊപ്പം 15,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യവും കിട്ടും. 15,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്. ഓരോ ഡിലർഷിപ്പുകളിലും ചിലപ്പോൾ ഇതിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ തൊട്ടടുത്തുള്ള ഷോറൂമുകളിൽ പോയി വില സംബന്ധിച്ച വിവരങ്ങൾ നേരിട്ട് മനസ്സിലാക്കുക.

Also Read : വില ഒരു കോടി? വെൽഫെയറിനോട് മുട്ടാൻ ബി.വൈ.ഡി ഡെൻസ ഡി9

പെട്രോൾ ഡീസൽ വകഭേദങ്ങൾ ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ആണ് കിയ സോണറ്റ് ലഭ്യമാകുന്നത്. 120 ബിഎച്ച്പി കരുത്തും 172 nm ടോർക്കും നൽകുന്നതാണ് 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ. 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനിലും വാഹനം ലഭ്യമാണ്. 1. ലിറ്റർ ഡീസൽ എൻജിനാണ് മൂന്നാമത്തെ ഓപ്ഷനായി വരുന്നത്. വാഹനത്തിന്റെ ഏറ്റവും കുറഞ്ഞ മോഡലിന് 7.41 ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലയായി വരുന്നത്. ഏറ്റവും ഉയർന്ന മോഡലിന് 14. 37 ലക്ഷവും ആണ് എക്സ് ഷോറൂം വില.

സോണറ്റിന്റെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ ടാറ്റാ നെക്സോണും, മാരുതി ബ്രസയും, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര 3 എക്സ്ഒ തുടങ്ങിയ മോഡലുകളാണ്. കുഷാഖ്, നിസ്സാൻ മാഗ്നെറ്റ്, റെനോ കൈഗർ മോഡലുകളും ഈ വിപണിയിലെ കടുപ്പിക്കുന്നു.

English Summary

The Sonet is one of the most popular models from the Korean automaker Kia in India. Belonging to the compact SUV segment, the vehicle has recorded strong sales figures since its launch. Intense competition currently prevails among major automakers in this segment.

Follow Us
എന്നും ദാരിദ്ര്യം! ഈ ശീലങ്ങൾ ഉടൻ മാറ്റുക
സാംസങ് ഗാലക്സി F70 പ്രോ 5G ടോപ് ഫീച്ചറുകൾ
തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു