KIA SYROS EV : കാറു കൊണ്ട് പൂക്കളം! ഇലക്ട്രിക് വിപണിയെ ഞെട്ടിച്ച് കിയ… കൊച്ചിയിൽ ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 സിറോസ് ഇ.വികൾ

KIA Syros Onam Delivery : 150 വാഹനങ്ങൾ ഒരുമിച്ച് ഡെലിവറി കൊടുക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചിയിലെ ഇഞ്ചിയോൺ കിയ. ഒരുപക്ഷേ വാഹന വിപണന രംഗത്ത് ഈ സംഭവം ഒരു അപൂർവതയായിരിക്കും. ഒരു ഇലക്ട്രിക് മോഡൽ വാഹനമാണ് 150 യൂണിറ്റുകൾ ഒരേ ദിവസം തന്നെ ഉപഭോക്താക്കൾക്ക് ഡെലിവറി നൽകിയിരിക്കുന്നത്. കിയയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹന മോഡൽ ആയ സിറോസ് ഇ.വിയാണ് ഈ അപൂർവ്വത സ്വന്തമാക്കിയിരിക്കുന്നത്.

KIA SYROS EV : കാറു കൊണ്ട് പൂക്കളം! ഇലക്ട്രിക് വിപണിയെ ഞെട്ടിച്ച് കിയ... കൊച്ചിയിൽ ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 സിറോസ് ഇ.വികൾ

Kia Syros Ev Onam Delivery

Updated On: 

17 Aug 2026 | 10:45 PM

ഒരൊറ്റ ദിവസം ഒരു ഡീലർഷിപ്പിൽ നിന്ന് ഒരേ വാഹന മോഡലിന്റെ എത്ര യൂണിറ്റുകൾ ഡെലിവറി നൽകാൻ കഴിയും? ഇത്തരത്തിൽ 150 വാഹനങ്ങൾ ഒരുമിച്ച് ഡെലിവറി കൊടുക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചിയിലെ ഇഞ്ചിയോൺ കിയ. ഒരുപക്ഷേ വാഹന വിപണന രംഗത്ത് ഈ സംഭവം ഒരു അപൂർവതയായിരിക്കും. ഒരു ഇലക്ട്രിക് മോഡൽ വാഹനമാണ് 150 യൂണിറ്റുകൾ ഒരേ ദിവസം തന്നെ ഉപഭോക്താക്കൾക്ക് ഡെലിവറി നൽകിയിരിക്കുന്നത്. കിയയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹന മോഡൽ ആയ സിറോസ് ഇ.വിയാണ് ഈ അപൂർവ്വത സ്വന്തമാക്കിയിരിക്കുന്നത്. അതും വാഹനങ്ങളെ പൂക്കളം പോലെ അണിനിരത്തിയായിരുന്നു ഡെലിവറി ഇവന്റ് സംഘടിപ്പിച്ചത്. ഉത്സവപ്രതീതിയിൽ ആയിരുന്നു വാഹനങ്ങളുടെ ഡെലിവറി നടന്നത്.

ഇതിനുമുമ്പ് ഒരു കമ്പനിയുടെ പല മോഡലുകൾ ഇത്തരത്തിൽ ഒരേ ദിവസം നിരവധി യൂണിറ്റുകൾ ഡെലിവറി നൽകുന്ന സംഭവങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. ഇവിടുത്തെ പ്രത്യേകത ഒരു കമ്പനിയുടെ ഒരേ മോഡൽ അതും ഇലക്ട്രിക് വാഹനം ഒരൊറ്റ ദിവസം ഇത്രയും യൂണിറ്റ് പുറത്തിറക്കി എന്നുള്ളതാണ്. ഇതുവഴി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കിയയും അവരുടെ ഡീലറായ ഇഞ്ചിയോൺ കിയ. ഒരു ദിവസം ഏറ്റവും അധികം പേർക്ക് ഒരു ഇലക്ട്രിക് വാഹനം മോഡൽ ഡെലിവറി നൽകിയതിനുള്ള റെക്കോർഡ് ആണ് കമ്പനിക്ക് ഡീലർക്കും ലഭിച്ചത്.

Also Read : Kia Syros EV : ഞെട്ടിയ്ക്കുന്ന റേഞ്ച്… ഇ.വിയിൽ ഇനി പൊരിഞ്ഞ പോരാട്ടം ! കിയ സിറോസ് കൂടി എത്തി

കൊച്ചിയിലെ 150 സിറോസ് ഇ. വികൾക്ക്‌ ഒപ്പം ഇന്ന് സംസ്ഥാനത്തുടനീളം ഇഞ്ചിയോൺ കിയ വഴി 500 വാഹനങ്ങൾ ഡെലിവറി നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 150 സിറോസ് ഇ വികളാണ് ഇന്ന് ഡെലിവറി നൽകിയത് എങ്കിലും ഇതുവരെ ആകെ 650 ബുക്കിങ്ങുകളാണ് ഈ ഇലക്ട്രിക് എസ് യു വിക്ക് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 100 യൂണിറ്റുകൾ ബുക്കായി. കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് സിറോസ് ഇ.വി.

മികച്ച റേഞ്ച് ( മൈലേജ്) ആണ് KIA Syros EV വാഹനം വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 526 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതുമാത്രമല്ല വെറും 39 മിനിറ്റ് കൊണ്ട് 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും കഴിയും. ഇനി പവറിന്റെ കാര്യത്തിലേക്ക് വന്നാൽ 171 പിഎസ് ആണ് ഈ വാഹനത്തിന് ഉള്ളത്. വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടിയും കിട്ടും.

English Summary

Incheon Kia in Kochi has demonstrated its capability to deliver 150 vehicles simultaneously a feat that is likely a rarity in the automotive market. These 150 units, all delivered to customers on a single day, belong to an electric vehicle model. Kia’s latest electric vehicle, the Syros EV, has achieved this remarkable milestone.

Loading...
Unable to load recommendations.
Follow Us
Related Stories
പൃഥ്വിരാജിന്റെ ഐ നോബഡി ഓടിടിയിലേക്ക്, എന്ന് എവിടെ ?
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു