കൊണ്ടുപോയി രസിക്ക്! 7000mAh ബാറ്ററി സഹിതം മോട്ടോ G മാക്സ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Moto G Max 5G launched in India: മോട്ടറോള ജി സീരീസിന്റെ ഭാഗമായി മോട്ടോ ജി മാക്‌സ് 5ജി (moto g max 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 7,000mAh സിലിക്കൺ-കാർബൺ ബാറ്ററി, 50MP സോണി LYTIA ക്യാമറ സെൻസർ ഉൾപ്പെടെയുള്ള ഫീച്ചറുകൾ സഹിതമാണ് ഈ മോട്ടറോള ഫോൺ എത്തിയിരിക്കുന്നത്. സെഗ്മെന്റിനുള്ളിൽ നിന്നുകൊണ്ട് ശക്തമായ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ മോട്ടറോള ഫോൺ ഡ്യൂറബിലിറ്റിയുടെ കാര്യത്തിലും ഉപയോക്താക്കൾക്ക് ആശ്വാസം പകരും.

Moto G Max 5g Launched In India
ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മികച്ച ബാറ്ററി ശേഷി, ഡിസ്‌പ്ലേ സ്‌പെസിഫിക്കേഷനുകൾ എന്നിവ സഹിതം സ്വന്തമാക്കാൻ ഒരു പുതിയ മോട്ടറോള ഫോൺ കൂടി എത്തിയിരിക്കുന്നു. മോട്ടറോള ജി സീരീസിന്റെ ഭാഗമായി മോട്ടോ ജി മാക്‌സ് 5ജി (moto g max 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 7,000mAh സിലിക്കൺ-കാർബൺ ബാറ്ററി, 50MP സോണി LYTIA ക്യാമറ സെൻസർ ഉൾപ്പെടെയുള്ള ഫീച്ചറുകൾ സഹിതമാണ് ഈ മോട്ടറോള ഫോൺ എത്തിയിരിക്കുന്നത്. സെഗ്മെന്റിനുള്ളിൽ നിന്നുകൊണ്ട് ശക്തമായ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ മോട്ടറോള ഫോൺ ഡ്യൂറബിലിറ്റിയുടെ കാര്യത്തിലും ഉപയോക്താക്കൾക്ക് ആശ്വാസം പകരും.
സ്ക്രാച്ച് ആൻഡ് ഡ്രോപ്പ് പ്രതിരോധത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഫ്രണ്ട് പാനലിന് ഉണ്ട്. അതേപോലെ പൊടി, വെള്ളം, വീഴ്ചകൾ എന്നിവയെ പ്രതിരോധിക്കുന്നതിന് SGS- സർട്ടിഫിക്കേഷനും IP64 റേറ്റിങ്ങും ഈ മോട്ടറോള ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ഷോക്ക്, വൈബ്രേഷൻ ടോളറൻസിനുള്ള MIL-STD-810H മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത് എത്തിയിരിക്കുന്നത്.
Also Read: ഗൂഗിൾ ശരിക്കും പണിതിറക്കിയ മുതലുകൾ! ഗൂഗിൾ പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ XL ഫോണുകൾ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ (2.4GHz+4x A55 1.8GHz ക്രിയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.
അഡ്രിനോ ജിപിയു, 6GB LPDDR5X റാം, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 OS അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ മോട്ടറോള ഫോണിന് ലഭ്യമാകും. ബിൽറ്റ്-ഇൻ ഗൂഗിൾ ജെമിനി അസിസ്റ്റന്റ് ഫീച്ചറുകൾ, മോട്ടറോളയുടെ പ്രൊപ്രൈറ്ററി മോട്ടോ സെക്യൂർ, തിങ്ക്‌ഷീൽഡ് മൊബൈൽ സുരക്ഷാ സ്യൂട്ടുകൾ എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP 118° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, ഫ്ലിക്കർ ഡിറ്റക്ടർ), 1080p വരെ വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 1080p വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 30W ടർബോ ചാർജിംഗുള്ള 7000mAh ബാറ്ററി എന്നവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
മോട്ടോ ജി മാക്സ് 6GB+128GB വേരിയന്റിന് 27,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 26999 രൂപയ്ക്ക് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഓഗസ്റ്റ് 20 മുതൽ ഈ ഫോണിന്റെ വിൽപ്പനയാരംഭിക്കും. പാൻ്റോൺ സ്റ്റാർഗേസർ, പാൻ്റോൺ അലാസ്കൻ ബ്ലൂ, പാൻ്റോൺ മലാഗ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
English Summary
Motorola has launched the Moto G Max 5G in India as part of its G series. The Moto G Max 6GB+128GB variant is priced at Rs 27,999. However, as a bank discount of Rs 1000 is available as part of the launch offer, it can be purchased for an initial price of Rs 26,999. The phone will go on sale from August 20 via Flipkart, Motorola’s official website in India, and offline stores.