ലുക്കിൽത്തന്നെ ഇഷ്ടപ്പെടും! നത്തിങ് ഫോൺ 4b 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു, RCB എഡിഷനും ഉണ്ട്
Nothing Phone 4b launched in India: നത്തിങ് ഫോൺ 4b ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതോടൊപ്പം നത്തിങ് ഫോൺ 4b RCB എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. നത്തിങ് ഫോൺ 4b 5ജിയുടെ 8GB + 128GB മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 38,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7.5% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 29,999 രൂപ, 33,699 രൂപ വിലകളിൽ ഇത് വാങ്ങാനാകും.
വെറൈറ്റി ലുക്കുള്ള സ്മാർട്ട്ഫോൺ തേടുന്നവർക്കും നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. ഇപ്പോൾ യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് നത്തിങ് ഒരു പുതിയ ഫോൺ ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തിരിക്കുന്നു, നത്തിങ് ഫോൺ 4b (Nothing Phone 4b) എന്നാണ് ഇതിന്റെ പേര്. ഇതോടൊപ്പം ഐപിൽ ടീമായ RCB യുടെ രണ്ടാം ഐപിഎൽ കിരീടം ആഘോഷിക്കുന്നതിനായി നത്തിങ് ഫോൺ 4b RCB എഡിഷനും (Nothing Phone 4b RCB Edition) കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. RCB ബ്രാൻഡിംഗും കളക്റ്റേഴ്‌സ് എഡിഷൻ പാക്കേജിംഗും ഉപയോഗിച്ച് പ്രത്യേക ചുവപ്പ് നിറത്തിൽ ആണ് ഈ സ്പെഷൽ എഡിഷൻ എത്തിയിട്ടുള്ളത്.
പോളികാർബണേറ്റ് ബോഡിയിലാണെങ്കിലും വളരെ പ്രീമിയം ലുക്ക് നൽകുന്ന ഡിസൈനാണ് നത്തിങ് ഫോൺ 4b മോഡലിന് കമ്പനി നൽകിയിരിക്കുന്നത്. ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനിലാണ് നോർമൽ മോഡൽ എത്തുന്നത്. നോട്ടിഫിക്കേഷനുകൾക്കും ചാർജിംഗ് സ്റ്റാറ്റസിനുമായി മിനിമൽ ശൈലിയിലുള്ള ‘ഗ്ലിഫ് ബാർ’ ലൈറ്റുകൾ ഈ ഫോണിന്റെ റിയർ പാനലിൽ ഉണ്ട്.
Also Read: നല്ല നേരം നോക്കിയാണ് വരവ്! സാംസങ് ഗാലക്സി M47 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങി
പ്രധാന ഫീച്ചറുകൾ
6.77-ഇഞ്ച് (1080 x 2344 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240 ടച്ച് സാമ്പിൾ റേറ്റ്, 480Hz PWM ഡിമ്മിംഗ്, HDR10+, 600 nits സാധാരണ / 1200 nits ഔട്ട്ഡോർ / 2000 nits പീക്ക് ബ്രൈറ്റ്നസ്, AGC DT-സ്റ്റാർ 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് നത്തിങ് ഫോൺ 4b 5ജിയുടെ കരുത്ത്. ഇതോടൊപ്പം അഡ്രിനോ 810 GPU, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ 1/2.76″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 119.5º അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 10x ഡിജിറ്റൽ സൂം, 30 fps വരെ 4K വീഡിയോ) എന്നിവയുണ്ട്. സെൽഫിക്കും മറ്റുമായി 1/3″ സാംസങ് സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ) ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1, n3, n5, n8, n28B, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
നത്തിങ് ഫോൺ 4b 5ജിയുടെ 8GB + 128GB മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 38,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7.5% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 29,999 രൂപ, 33,699 രൂപ വിലകളിൽ ഇത് വാങ്ങാനാകും.
ജൂലൈ 14 മുതൽ ആണ് ഇന്ത്യയിൽ നത്തിങ് ഫോൺ 4b 5ജിയുടെ വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട് വഴിയും ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവയുൾപ്പെടെ പ്രമുഖ റീട്ടെയിൽ പാർട്നേഴ്സ് വഴിയും ഇത് ഇന്ത്യയിൽ വാങ്ങാനാകും. അതേസമയം RCB എഡിഷൻ ഇന്ന് ഒരു ദിവസത്തേക്ക് (ജൂലൈ 7) വൈകുന്നേരം 4:00 മുതൽ നത്തിങ് ബെംഗളൂരു സ്റ്റോറിൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ എക്സ്ക്ലൂസീവ് ആയി വിൽക്കും.
English Summary
Nothing Phone 4b has been launched in India. Along with this, Nothing Phone 4b RCB Edition has also been launched. Nothing Phone 4b 5G is priced at Rs 34,999 for the 8GB + 128GB model and Rs 38,999 for the 8GB + 256GB model. As part of the launch offer, there is a 7.5% instant bank discount and exchange bonus available. If you take advantage of this, you can buy it at prices of Rs 29,999 and Rs 33,699 respectively.