Yezdi Roadster Red Wolf : സൗകര്യമായി! ഇനി യെസ്ഡി റോഡ്സ്റ്റർ ആമസോണിൽ നിന്നും ഫ്ലിപ് കാർട്ടിൽ നിന്നും വാങ്ങാം…
Yezdi Roadster : നിങ്ങൾ ഒരു യെസ്ഡി ആരാധകനാണോ... എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത നിങ്ങൾക്കായി വന്നിട്ടുണ്ട്. യെസ്ഡി തങ്ങളുടെ വില്പന രീതി ഒന്ന് മാറ്റി പിടിക്കുകയാണ്. മറ്റു പല വാഹന നിർമ്മാതാക്കളും അവലംബിച്ച രീതിയാണ് ഇത്. അതായത് യെസ്ഡി തങ്ങളുടെ വാഹന വിൽപ്പന ഫ്ലിപ്കാർട്ടിലൂടെയും ആമസോണിലൂടെയും ആരംഭിക്കുകയാണ്.
നിങ്ങൾ ഒരു യെസ്ഡി ആരാധകനാണോ… എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത നിങ്ങൾക്കായി വന്നിട്ടുണ്ട്. യെസ്ഡി തങ്ങളുടെ വില്പന രീതി ഒന്ന് മാറ്റി പിടിക്കുകയാണ്. മറ്റു പല വാഹന നിർമ്മാതാക്കളും അവലംബിച്ച രീതിയാണ് ഇത്. അതായത് യെസ്ഡി തങ്ങളുടെ വാഹന വിൽപ്പന ഫ്ലിപ്കാർട്ടിലൂടെയും ആമസോണിലൂടെയും ആരംഭിക്കുകയാണ്. യെസ്‌ഡിയുടെ ഏറ്റവും പുതിയ വാഹനമായ റോഡ്സ്റ്റർ – റെഡ് വൂൾഫിന്റെ വില്പനയാണ് ആമസോണിലൂടെയും ഫ്ളിപ്കാർട്ടിലൂടെയും ലഭ്യമാവുക.
യെസ്ഡിയുടെ 1970-കളിലെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റെഡ് വുൾഫ് അതിന്റെ വിപുലമായ ക്രോം ഡീറ്റെയിലിംഗ്, ബോൾഡ് ലുക്ക് എന്നിവ കൊണ്ട് വേറിട്ട് നിൽക്കുന്നു. 6-സ്പീഡ് ഗിയർബോക്‌സും സ്ലിപ്പർ ക്ലച്ചും ഉള്ള 350 ആൽഫ 2 ലിക്വിഡ്-കൂൾഡ് എഞ്ചിനാണ വാഹത്തിന്റെ കുതിപ്പിന് കരുത്തേകുന്നത്. മികച്ച റൈഡിംഗ് അനുഭവമാണ് ഈ വാഹനം നൽകുന്നത്. പ്രധാനമായും ദീർഘദൂര യാത്രകൾക്ക് വേണ്ടിയാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും വാഹനത്തിൽ ഉണ്ട്.
യസ്ഡി റോഡ്‌സ്റ്റർ റെഡ് വുൾഫിന് (Yezdi Roadster Red Wolf) 2,09,950 രൂപയാണ് (എക്സ്-ഷോറൂം ഡൽഹി) വില വരുന്നത്. അംഗീകൃത ഡീലർഷിപ്പുകൾ വഴിയും Amazon.in, Flipkart എന്നിവ വഴിയും ഈ വാഹനം സ്വന്തമാക്കാൻ കഴിയും.
Also Read : ഇന്ത്യയിൽ പ്രൊഡക്ഷൻ തുടങ്ങി ! കിയ സൊറെന്റോ സെപ്റ്റംബർ ആദ്യം വിപണിയിലെത്തും
ഓൺലൈൻ പർച്ചേസ് രീതി ഇങ്ങനെ – Amazon.in അല്ലെങ്കിൽ Flipkart വഴി എക്സ്-ഷോറൂം ബുക്കിംഗ് തുക അടയ്ക്കുക. ശേഷം അംഗീകൃത പ്രാദേശിക ഡീലർ ഓർഡർ സ്ഥിരീകരിക്കുകയും, ബാക്കിയുള്ള ഓൺ-റോഡ് തുക അടയ്ക്കുന്നതിനുള്ള നടപടികളിൽ ഉപഭോക്താവിനെ സഹായിക്കുകയും ചെയ്യും. ഡീലർഷിപ്പിൽ വെച്ച് തന്നെ രജിസ്ട്രേഷനും ഇൻഷുറൻസും പൂർത്തിയാക്കിയ ശേഷം വാഹനം കൈമാറുന്നു. ആക്സസറികളും അനുബന്ധ സാധനങ്ങളും ഡീലർഷിപ്പിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്
ജാവ യസ്ദി ഓണർഷിപ്പ് അഷ്വറൻസ് പ്രോഗ്രാം – 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെയുള്ള സ്റ്റാൻഡേർഡ് വാറന്റി, 6 വർഷം വരെയുള്ള എക്സ്റ്റൻഡഡ് വാറന്റി (Extended Warranty) സൗകര്യം, 8 വർഷം വരെയുള്ള റോഡ്‌സൈഡ് അസിസ്റ്റൻസ് (Roadside Assistance) രാജ്യത്തുടനീളം സേവന സൗകര്യത്തോടെ 5 വർഷം വരെയുള്ള AMC (Annual Maintenance Contract) എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
English Summary
Are you a Yezdi fan? If so, here is some good news for you. Yezdi is changing its sales strategy an approach adopted by many other vehicle manufacturers by launching sales of its vehicles through Flipkart and Amazon. Sales of Yezdi’s latest vehicle, the Roadster Red Wolf, will be available through Amazon and Flipkart.