AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

അ‌തിരടി ബാറ്ററി, ശരവെടി ചാർജിങ്! 10000mAh ബാറ്ററിയുമായി പോക്കോ X8 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Poco X8 Power 5G launched in India: പോക്കോ X8 5ജിയോടൊപ്പം പോക്കോ X8 പവർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 8GB + 128GB വേരിയന്റിന് 35,999 രൂപയും 8GB + 256GB വേരിയന്റിന് 38,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടും. യെല്ലോ, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത്. സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും.

അ‌തിരടി ബാറ്ററി, ശരവെടി ചാർജിങ്! 10000mAh ബാറ്ററിയുമായി പോക്കോ X8 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Poco X8 Power 5g Launched In IndiaImage Credit source: Flipkart
Prasanth Kumar
Prasanth Kumar | Published: 04 Sep 2026 | 02:03 PM

പോക്കോ തങ്ങളുടെ X8 5ജി സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഈ സീരീസിന്റെ ഭാഗമായി പോക്കോ X8 5ജി (POCO X8), പോക്കോ X8 പവർ 5ജി (POCO X8 Power 5G) എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിൽ ഏറ്റവും ശക്തൻ സ്മാർട്ട്ഫോൺ പോക്കോ X8 പവർ 5ജിയാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ബാറ്ററി ശേഷിയും ശരവെടി പോലെ വേഗത്തിൽ ചാർജിങ് സാധ്യമാക്കുന്ന ഫാസ്റ്റ് ചാർജിങ് പിന്തുണയും ആണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. അ‌പ്പർ മിഡ് റേഞ്ച് സെഗ്മെന്റിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പോക്കോ സ്മാർട്ട്ഫോണിൽ 10,000mAh സിലിക്കൺ-കാർബൺ ബാറ്ററി ഉണ്ട്.

TÜV SÜD 5-സ്റ്റാർ ബാറ്ററി പെർഫോമൻസ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ഫോൺ എത്തുന്നത്. ഇത്, 1,600 ചാർജ് സൈക്കിളുകൾക്ക് ശേഷവും 80% ശേഷി നിലനിർത്തുന്നു. ഇത് ഏകദേശം ആറ് വർഷത്തെ സാധാരണ ദൈനംദിന പ്രവർത്തനം സുഗമമായി നടക്കും എന്ന് ഉറപ്പാക്കുന്നു. 100W ഹൈപ്പർചാർജ് ഫാസ്റ്റ് വയർഡ് ചാർജിംഗ് ഉള്ളതിനാൽ വളരെ വേഗം ഫോൺ ചാർജ് ചെയ്യാം. അ‌തായത് ഏകദേശം 20 മിനിറ്റിനുള്ളിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള ചാർജ് കിട്ടും. കൂടാതെ 27W വയർഡ് റിവേഴ്സ് ചാർജിംഗ് പിന്തുണയുമുണ്ട്.

Also Read: ബാറ്ററി തന്നെ ആയുധം! 7900mAh ബാറ്ററി സഹിതം റെഡ്മി 17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേഷ്യോ, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഉയർന്ന ഫ്രീക്വൻസി PWM ഡിമ്മിംഗ്, HDR10+ | ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.6GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ പോക്കോ 5ജി ഫോണിന്റെ കരുത്ത്. അഡ്രിനോ 812 ജിപിയു, 8GB LPDDR5X റാം, 128GB (UFS 2.2) / 256GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം. 4 വർഷത്തെ OS, 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.

50MP മെയിൻ ക്യാമറ (f/1.5 അപ്പർച്ചർ), OIS, 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ), 4k വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പർച്ചർ), 4k വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, 10000mAh ബാറ്ററി, 100W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

പോക്കോ X8 പവർ 5ജിയുടെ 8GB + 128GB വേരിയന്റിന് 35,999 രൂപയും 8GB + 256GB വേരിയന്റിന് 38,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടും. യെല്ലോ, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത്. സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും.

English Summary

The Poco X8 Power 5G has been launched in India alongside the Poco X8 5G. The Poco X8 Power 5G is priced at Rs 35,999 for the 8GB + 128GB variant and Rs 38,999 for the 8GB + 256GB variant. There is a bank discount of Rs 2000 as part of the launch offer. It comes in Yellow and Black colour options. The sale will start on September 11 at 12 noon via Flipkart.

Follow Us