Realme GT 8 Pro : റിയൽമി ഇറക്കുന്നത് വമ്പൻ ബാറ്ററി ബാക്കപ്പുള്ളൊരു ഫോൺ; സീക്രട്ടുകൾ പിന്നെയും

120W വയർഡ് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ് സ്മാർട്ട് ഫോണുകളേക്കാൾ ഒരു പടി മുൻപിലാണ് ജിടി-8 പ്രോ.

Realme GT 8 Pro : റിയൽമി ഇറക്കുന്നത് വമ്പൻ ബാറ്ററി ബാക്കപ്പുള്ളൊരു ഫോൺ; സീക്രട്ടുകൾ പിന്നെയും

Realme Gt 8 Pro

Published: 

07 Nov 2025 | 03:09 PM

ന്യൂഡൽഹി: വമ്പൻ ബാറ്ററി ബാക്കപ്പുള്ളൊരു കിടിലൻ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് റിയൽമി. റിയൽമി ജിടി 8 പ്രോ നവംബർ മൂന്നാം വാരത്തിൽ വിപണിയിലേക്ക് എത്തും. ഒക്ടോബർ 21 ന് ചൈനയിലാണ് ഫോൺ ആദ്യമായി ലോഞ്ച് ചെയ്തത്. 7000 MAH ബാറ്ററി കപ്പാസിറ്റിയും ഹൈപ്പർ വിഷൻ + എഐ ചിപ്പുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC, 2K റെസല്യൂഷൻ ഡിസ്‌പ്ലേ, 120W വയർഡ് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ് സ്മാർട്ട് ഫോണുകളേക്കാൾ ഒരു പടി മുൻപിലാണ് ജിടി-8 പ്രോ.

ലോഞ്ച് തീയതി

ഇന്ത്യയിൽ നവംബർ 20 ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയൽമി ജിടി 8 പ്രോ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. ഫോണിൻ്റെ പ്രൈമറി വേരിയൻ്റിൽ 12 ജിബി റാമും, 256 ജിബി സ്റ്റോറേജുമാണുള്ളത്. നീല, വെള്ള, പച്ച നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിൻ്റെ വില ഇന്ത്യൻ വിപണിയിൽ 49,700യോളമാണ്.

പ്രധാന സവിശേഷതകൾ ഒറ്റ നോട്ടത്തിൽ

പ്രോസസ്സർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC
AI ചിപ്പ്: ഹൈപ്പർ വിഷൻ+ AI ചിപ്പ്
മെമ്മറി/സ്റ്റോറേജ്: LPDDR5X റാമും UFS 4.1 ഓൺബോർഡ് സ്റ്റോറേജും
ഡിസ്പ്ലേ: 2K റെസല്യൂഷൻ
ബാറ്ററി: 7,000mAh “ടൈറ്റൻ ബാറ്ററി”
ചാർജിംഗ്: 120W അൾട്രാ ചാർജ് വയർഡ് ഫാസ്റ്റ് ചാർജിംഗ് (15 മിനിറ്റിനുള്ളിൽ ഫുൾ ചാർജിംഗ് ലഭിക്കുമെന്ന് അവകാശപ്പെടുന്നു)
ഓപ്പറേറ്റിംഗ് സിസ്റ്റം: റിയൽമി യുഐ 7.0 (ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ളത്)
കൂളിംഗ്: 7,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പർ (വിസി) കൂളിംഗ് സിസ്റ്റം
ക്യാമറകൾ: പരസ്പരം മാറ്റാവുന്ന ക്യാമറ മൊഡ്യൂളുകളും റിക്കോ ജിആർ ഇമേജിംഗും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.
IP69 റേറ്റിംഗ്: പൊടി, ജല പ്രതിരോധത്തിനുള്ള IP69 റേറ്റിംഗ്
ബിൽഡ്: മെറ്റൽ ഫ്രെയിം, 214 ഗ്രാം ഭാരം, ഫ്രണ്ട് ക്യാമറയ്ക്കായി ഒരു ഹോൾ-പഞ്ച് കട്ടൗട്ട്.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്