കണ്ടാൽ അ‌പ്പോൾ ചാടി വാങ്ങിപ്പോകും! 80W ഫാസ്റ്റ് ചാർജിങ്, 8000mAh ബാറ്ററി സഹിതം റിയൽമി P4s 5G

Realme P4s 5G to launch in India on August 26: 2026 ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് 12ന് റിയൽമി പി4s 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചു. സെഗ്മെന്റിലെ പെർഫോമൻസ് കിങ് എന്നാണ് റിയൽമി പുതിയ പി4s 5ജിയെ വിശേഷിപ്പിക്കുന്നത്. ശക്തമായ ബാറ്ററി ശേഷിയാണ് ഈ റിയൽമി ഫോണിന്റെ മുഖ്യ ആകർഷണം. 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 8,000mAh ബാറ്ററി ശേഷി പുതിയ റിയൽമി P4s 5ജിയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കണ്ടാൽ അ‌പ്പോൾ ചാടി വാങ്ങിപ്പോകും! 80W ഫാസ്റ്റ് ചാർജിങ്, 8000mAh ബാറ്ററി സഹിതം റിയൽമി P4s 5G

Realme P4s 5g To Launch In India On August 26

Published: 

19 Aug 2026 | 05:26 PM

റിയൽമി തങ്ങളുടെ പി സീരിസിൽ ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നു. റിയൽമി പി4 സീരീസിന്റെ ഭാഗമായി റിയൽമി പി4s 5ജി (realme P4s 5G) എന്ന മോഡൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് 12ന് ഈ റിയൽമി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനകം തന്ന റിയൽമിയുടെ പി4 സീരീസിൽ ഏഴോളം സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ നിരയിലേക്ക് എത്തുന്ന ഏറ്റവും പുതിയ മോഡലാണ് പി4s 5ജി. ലോഞ്ചിന് മുന്നോടിയായി ഈ മോഡലിന്റെ ചില ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

സെഗ്മെന്റിലെ പെർഫോമൻസ് കിങ് എന്നാണ് റിയൽമി പുതിയ പി4s 5ജിയെ വിശേഷിപ്പിക്കുന്നത്. ശക്തമായ ബാറ്ററി ശേഷിയാണ് ഈ റിയൽമി ഫോണിന്റെ മുഖ്യ ആകർഷണം. റിയൽമിയുടെ പി സീരീസ് ഇതിന് മുമ്പും വമ്പൻ ബാറ്ററി ശേഷികൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്. 10001mAh ബാറ്ററി ശേഷി ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിച്ചത് റിയൽമിയായിരുന്നു.

Also Read: ആദ്യം ​ലൈറ്റ്, പിന്നെ മെയിൻ! വിവോ V80 സീരീസ് കാത്തിരിക്കുന്ന ഇന്ത്യക്കാരെ തേടി എത്തുക V80 ലൈറ്റ് 5G

80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 8,000mAh ബാറ്ററി ശേഷി പുതിയ റിയൽമി P4s 5ജിയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് 28 മിനിറ്റിനുള്ളിൽ 50% ചാർജിൽ എത്തുമെന്ന് കമ്പനി പറയുന്നു. ബാറ്ററി ശേഷിയിൽ മാത്രമല്ല, ശക്തമായ ഡിസ്പ്ലേ, പ്രോസസർ ഉൾപ്പെടെയുള്ള ഫീച്ചറുകളുടെ കാര്യത്തിലും സെഗ്മെന്റിലെ മറ്റ് മോഡലുകൾക്ക് ശക്തമായ വെല്ലുവിളി ഈ ഫോൺ ഉയർത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

M14 ലുമിനസെന്റ് മെറ്റീരിയൽ ഉപയോഗിക്കുന്ന 6.78-ഇഞ്ച് 1.5K (1272 × 2772 പിക്സലുകൾ) സാംസങ് അമോലെഡ് ഡിസ്പ്ലേയാണ് റിയൽമി പി4s 5ജിയിൽ ഉള്ളത് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 144Hz റിഫ്രഷ് റേറ്റ്, 6,500 നിറ്റ്സ് വരെ പീക്ക് ലോക്കൽ ബ്രൈറ്റ്നസ്, HDR10+, നെറ്റ്ഫ്ലിക്സ് HDR പിന്തുണ എന്നിവ സഹിതമാണ് എത്തുക.

പെർഫോമൻസിന്റെ കാര്യമെടുത്താൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റ് ആണ് ഈ റിയൽമി ഫോണിന്റെ കരുത്ത്. ഇത് ഒരു ഡെഡിക്കേറ്റഡ് ഹൈപ്പർവിഷൻ + AI ചിപ്പുമായി ജോടിയാക്കിയാണ് എത്തുന്നത്. 7,000mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റവും AI ഗെയിമിംഗ് പാർട്ണർ സോഫ്റ്റ്‌വെയർ പിന്തുണയും ഇതിലുണ്ട്.

ക്യാമറ വിഭാഗത്തിൽ ഒഐഎസ് പിന്തുണയുള്ള 50MP പ്രൈമറി റിയർ ക്യാമറ ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. IP66, IP68, IP69 റേറ്റിങ്സ് ഉൾക്കൊള്ളുന്ന മൾട്ടി-ടയർ ഇൻഗ്രസ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനോടെയാണ് പി4s 5ജി റിയൽമി അ‌വതരിപ്പിക്കുന്നത്. പേൾ അക്കാദമിയുമായി സഹകരിച്ച് ടർക്കോയ്‌സ്/ ഗ്രീൻ, ​ലൈറ്റ് ഗോൾഡ്/ബീജ് ഫിനിഷുകളിൽ ഈ റിയൽമി ഫോൺ എത്തും.

റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലെ പി4s 5ജി പേജിലൂടെയാണ് ഈ ഫീച്ചറുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ വില സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമല്ല. ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലൂടെയും ഈ 5ജി ഫോൺ വാങ്ങാനാകും. കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ കമ്പനി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

English Summary

Realme P4s 5G will be launched in India on August 26, 2026 at 12 noon. Realme describes the new P4s 5G as the performance king in the segment. The main attraction of this Realme phone is its strong battery capacity. It has been confirmed that the new Realme P4s 5G has an 8,000mAh battery capacity that supports 80W fast wired charging.

Loading...
Unable to load recommendations.
Follow Us
Related Stories
രണ്ടും രണ്ട് കണക്കാ! 300 രൂപയുടെ ജിയോ ​പ്രൈം OR 3599 രൂപയുടെ ജിയോ റീച്ചാർജ്; ലാഭത്തിന്റെ വഴികൾ
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ…! ഒരുലക്ഷം 4G ടവറുകൾ സ്ഥാപിച്ചിട്ടും ബിഎസ്എൻഎൽ ഡാറ്റ നിന്ന് കറങ്ങുന്നു
ആദ്യം ​ലൈറ്റ്, പിന്നെ മെയിൻ! വിവോ V80 സീരീസ് കാത്തിരിക്കുന്ന ഇന്ത്യക്കാരെ തേടി എത്തുക V80 ലൈറ്റ് 5G
ത്രികോണേ മധ്യേ ക്യാമറയും ഡോട്ട്-മാട്രിക്സ് സ്‌ക്രീനും! ടെക്നോ പോവ 8 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
KIA SYROS EV : കാറു കൊണ്ട് പൂക്കളം! ഇലക്ട്രിക് വിപണിയെ ഞെട്ടിച്ച് കിയ… കൊച്ചിയിൽ ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 സിറോസ് ഇ.വികൾ
New Hero Xtreme 125R : നോർമൽ യൂസേഴ്സിന് സന്തോഷിക്കാം, ഹീറോ എക്സ്ട്രീം 125 കൂടുതൽ ഫീച്ചറുകളുമായി എത്തുന്നു
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്