AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ആദ്യം ​ലൈറ്റ്, പിന്നെ മെയിൻ! വിവോ V80 സീരീസ് കാത്തിരിക്കുന്ന ഇന്ത്യക്കാരെ തേടി എത്തുക V80 ലൈറ്റ് 5G

Vivo V80 Lite 5G may launch in India soon: വിവോയുടെ വി80 സീരീസിലെ മെയിൻ മോഡലുകൾ അ‌ൽപ്പം ​വൈകും എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സീരീസിൽ ഒരു ​ലൈറ്റ് മോഡൽ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന്റെ സൂചനകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. മധ്യപ്രദേശിലെ ഷാജാപൂരിലുള്ള ഒരു ഓഫ്‌ലൈൻ സ്റ്റോർ ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ ഒരു ടീസർ അ‌ബദ്ധത്തിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ആദ്യം ​ലൈറ്റ്, പിന്നെ മെയിൻ! വിവോ V80 സീരീസ് കാത്തിരിക്കുന്ന ഇന്ത്യക്കാരെ തേടി എത്തുക V80 ലൈറ്റ് 5G
Vivo V80 Lite 5g May Launch In India SoonImage Credit source: vivo india, x
Prasanth Kumar
Prasanth Kumar | Published: 18 Aug 2026 | 06:10 PM

വിവോയുടെ സ്മാർട്ട്ഫോൺ സീരീസുകളിൽ ഏറെ ജനപ്രീതിയുള്ളവയാണ് V സീരീസ് ഫോണുകൾ. മിഡ്-റേഞ്ച് മുതൽ പ്രീമിയം മിഡ്-റേഞ്ച് വരെയുള്ള ബജറ്റിൽ മികച്ച ഡിസൈനും ക്യാമറ പെർഫോമൻസും ഉള്ള ഒരു ഫോൺ തേടുന്ന പലരും ഒടുവിൽ ചെന്നെത്തിയിരുന്നത് വിവോയുടെ വി സീരീസ് ഫോണുകളിൽ ആയിരുന്നു. വിവോ വി40, വി60, വി70 എന്നിവയൊക്കെ വാങ്ങിയവർ ഇപ്പോഴും തങ്ങളുടെ തീരുമാനത്തിൽ അ‌ഭിമാനം ​കൊള്ളുന്നതിന് കാരണം ഇവ നൽകിയിരുന്ന മികച്ച ക്യാമറയും പെർഫോമൻസും തന്നെയാണ്. ഇപ്പോൾ അ‌ടുത്ത വിവോ വി80 സീരീസ് ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ ഏറെയാണ്. എന്നാൽ വി സീരീസിൽ അ‌ടുത്തുവരിക മെയിൻ മോഡലുകളല്ല, പകരം ഒരു ​ലൈറ്റ് മോഡലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്, വിവോ വി80 ​ലൈറ്റ് 5ജി (Vivo V80 Lite5G) ആണ് അ‌ത്.

വിവോയുടെ വി80 സീരീസിലെ മെയിൻ മോഡലുകൾ അ‌ൽപ്പം ​വൈകും എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സീരീസിൽ ഒരു ​ലൈറ്റ് മോഡൽ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന്റെ സൂചനകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. മധ്യപ്രദേശിലെ ഷാജാപൂരിലുള്ള ഒരു ഓഫ്‌ലൈൻ സ്റ്റോർ ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ ഒരു ടീസർ അ‌ബദ്ധത്തിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. വിവോ വി80 ലൈറ്റ് പാകിസ്താനിൽ അ‌വതരിപ്പിക്കാൻ പോകുന്നതിന്റെ സൂചനകൾ വി​വോ ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിട്ടുണ്ട്.

Also Read: ത്രികോണേ മധ്യേ ക്യാമറയും ഡോട്ട്-മാട്രിക്സ് സ്‌ക്രീനും! ടെക്നോ പോവ 8 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിവോ വി80 ​ലൈറ്റ് 5ജി ലോഞ്ചിന് ഒരുങ്ങുന്നതിന്റെ ഒന്നിലധികം സൂചനകൾ ആഗോളതലത്തിലും ലഭ്യമായിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ലോഞ്ചിന് മുന്നോടിയായി അ‌വിടങ്ങളിലെ സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകളിൽ വിവിധ മോഡൽ നമ്പറുകൾക്ക് കീഴിൽ V80 ലൈറ്റ് 5G പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലേഷ്യയുടെ SIRIM ഡാറ്റാബേസിൽ ഫോണിനായുള്ള മോഡൽ നമ്പർ V2626 ആയി ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മലേഷ്യയിലും യൂറോപ്പിലെ ഇഇസി സർട്ടിഫിക്കേഷൻ സൈറ്റുകളിലും ഈ ഫോൺ പ്രത്യക്ഷപ്പെട്ടത് ലോഞ്ച് ഉടൻ ചെയ്യാൻ പോകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. വിവോ വി80 ​ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല. വിവിധ സർട്ടിഫിക്കേഷൻ ​സൈറ്റുകളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ ടിപ്സ്റ്റർമാർ വിലയിരുത്തുന്നത് വി80 ​ലൈറ്റ് 5ജി വിവോ അ‌ടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ S2 5ജിയുടെ റീബാഡ്ജ് എഡിഷൻ ആയിരിക്കാമെന്നാണ്.

വിവോ എസ്2 മോഡലിലെ ഫീച്ചറുകൾ മറ്റൊരു ഫോണിൽ വീണ്ടും അ‌തേപടി അ‌വതരിപ്പിക്കാൻ സാധ്യതയുണ്ടോയെന്ന് ചിലർ സംശയിക്കുന്നു. എന്നാൽ പൂർണ്ണമായും അ‌തേ ഫീച്ചറുകൾ തന്നെ ആയിരിക്കില്ലെന്നതും റീ ബ്രാൻഡ് ചെയ്ത മോഡലുകൾ കമ്പനികൾ അ‌വതരിപ്പിക്കാറുണ്ട് എന്നതും കണക്കിലെടുക്കുമ്പോൾ എസ്2 മോഡലുമായി വി80 ​ലൈറ്റ് 5ജിക്ക് ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഓൺ​ലൈനിൽ ലഭ്യമായ പുതിയ ഡീറ്റെയിൽസ് പ്രകാരം വിവോ വി80 ​ലൈറ്റ് 5ജിയിൽ 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 7,050 എംഎഎച്ച് ബാറ്ററി എന്നിവ പ്രതീക്ഷിക്കാം. ചിപ്‌സെറ്റിന്റെ കാര്യത്തിൽ മുൻപ് എസ്2 മോഡലിലെ ഡിമെൻസിറ്റി 7360 ടർബോ ചിപ്സെറ്റ് ആണ് പറയപ്പെട്ടിരുന്നത് എങ്കിലും ഇപ്പോൾ ചില ലിസ്റ്റിങ്ങുകൾ സൂചിപ്പിക്കുന്നത് ഇത് ഡിമെൻസിറ്റി 7300e കരുത്തിൽ എത്തുമെന്നാണ്.

വിപണികൾ മാറുന്നത് അ‌നുസരിച്ച് വ്യത്യസ്ത ചിപ്‌സെറ്റുകളിൽ വി80 ​ലൈറ്റ് 5ജി അ‌വതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. TUV സർട്ടിഫിക്കേഷനും 44W ചാർജിംഗ് പിന്തുണയും വരാൻ പോകുന്ന മോഡലിൽ ഉണ്ടാകും. ക്യാമറകളുടെ കാര്യമെടുത്താൽ 32MP ഫ്രണ്ട് ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും 50MP സോണി IMX852 പ്രൈമറി റിയർ സെൻസറും ഓറ ലൈറ്റും അ‌ടക്കമുള്ള സജ്ജീകരണങ്ങൾ വി80 ​ലൈറ്റ് മോഡലിൽ പ്രതീക്ഷിക്കാം.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68/IP69 പ്രൊട്ടക്ഷൻ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 എന്നിവയും പ്രതീക്ഷിക്കുന്നു. വിവോ ഔദ്യോഗികമായി ഫീച്ചറുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇന്ത്യയിൽ എന്ത് വിലയിലാണ് വി80 ​ലൈറ്റ് 5ജി എത്തുക എന്നറിയാൻ ലോഞ്ച് വരെ കാത്തിരിക്കണം, പാർട്സുകളുടെ വില വർധന കണക്കിലെടുക്കുമ്പോൾ വില പ്രവചിക്കുക അ‌സാധ്യമാണ്.

English Summary

The Vivo V80 Lite 5G is reported to be the first smartphone in Vivo’s V80 series to launch in India. A series of certification listings and database images suggest that the V80 Lite could be a rebadged Vivo S2 that was recently launched in India. The V80 Lite 5G is likely to be launched with different chipsets as markets change.

Follow Us