9000mAh ഫോൺ വാങ്ങാൻ കാശില്ലേൽ ഇതാ 8000mAh ഉണ്ട്! റെഡ്മി നോട്ട് 17 ​5G ലോഞ്ച് ചെയ്തു

Redmi Note 17 5G launched: റെഡ്മി നോട്ട് 17 പ്രോയിൽ 9000mAh ബാറ്ററിയുണ്ട്, അ‌തേസമയം നോട്ട് 17 5ജിയിൽ 8000mAh ബാറ്ററിയാണ് ഉള്ളത്. പ്രോ മോഡലിനെക്കാൾ സ്റ്റാന്റേർഡ് മോഡലിന്റെ ഡിസ്പ്ലേ വലുതാണ്. പ്രോയിൽ 6.83 ഡിസ്പ്ലേയാണ് നൽകിയത്, അ‌തേസമയം നോട്ട് 17 യിൽ 7 ഇഞ്ച് ഡിസ്പ്ലേ ഉണ്ട്. റെഡ്മിയുടെ ആദ്യത്തെ 7 ഇഞ്ച് അൾട്രാ-ലാർജ് OLED ഡിസ്‌പ്ലേ എന്നതാണ് നോട്ട് 17 5ജിയുടെ ​ഹൈ​ലൈറ്റ്.

9000mAh ഫോൺ വാങ്ങാൻ കാശില്ലേൽ ഇതാ 8000mAh ഉണ്ട്! റെഡ്മി നോട്ട് 17 ​5G ലോഞ്ച് ചെയ്തു

Redmi Note 17 5g Launched

Published: 

14 Jul 2026 | 10:15 PM

ഷവോമി റെഡ്മി നോട്ട് 17 സീരീസിൽ നോട്ട് 17 പ്രോ മോഡലിനൊപ്പം റെഡ്മി നോട്ട് 17 5ജി (REDMI Note 17) മോഡലും ലോഞ്ച് ചെയ്തു. നിലവിൽ ​ചൈനയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും ഈ ഫോണുകൾ ​വൈകാതെ ഇന്ത്യയിലും അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. റെഡ്മി നോട്ട് 17 പ്രോയിൽ 9000mAh ബാറ്ററിയുണ്ട്, അ‌തേസമയം നോട്ട് 17 5ജിയിൽ 8000mAh ബാറ്ററിയാണ് ഉള്ളത്. പ്രോ മോഡലിനെക്കാൾ സ്റ്റാന്റേർഡ് മോഡലിന്റെ ഡിസ്പ്ലേ വലുതാണ്. പ്രോയിൽ 6.83 ഡിസ്പ്ലേയാണ് നൽകിയത്, അ‌തേസമയം നോട്ട് 17 യിൽ 7 ഇഞ്ച് ഡിസ്പ്ലേ ഉണ്ട്.

റെഡ്മിയുടെ ആദ്യത്തെ 7 ഇഞ്ച് അൾട്രാ-ലാർജ് OLED ഡിസ്‌പ്ലേ ആണ് നോട്ട് 17 5ജിയുടെ ​ഹൈ​ലൈറ്റ്. പ്രോ മോഡൽ വാങ്ങാൻ കഴിയാത്തവർക്ക് മാത്രമല്ല, വലിയ ഡിസ്പ്ലേ ഫോൺ ഇഷ്ടപ്പെടുന്നവർക്കും ഈ സ്റ്റാന്റേർഡ് മോഡൽ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ കരുത്തിലാണ് നോട്ട് 17 എത്തിയിരിക്കുന്നത്.

Also Read: പവർ ബാങ്കിന്റെ കാശ് ലാഭം! 9000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 പ്രോ 5G സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 7-ഇഞ്ച് (2396 × 1080 പിക്‌സലുകൾ) FHD+ OLED ഡിസ്‌പ്ലേ എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 4 4nm ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്, അഡ്രിനോ 613 ജിപിയുവും ഇതോടൊപ്പമുണ്ട്.

6GB / 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും റെഡ്മി നോട്ട് 17 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 3-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ 50MP പ്രധാന ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ വീഡിയോ റെക്കോർഡിങ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണ) ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി, എൻ‌എഫ്‌സി, 45W ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് ഉള്ള 8000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

റെഡ്മി നോട്ട് 17 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 1299 യുവാൻ (ഏകദേശം 18,425 രൂപ) ആണ് വില. 8GB+128GB വേരിയന്റിന് 1399 യുവാൻ (ഏകദേശം 19,850 രൂപ), 8GB+256GB വേരിയന്റിന് 1599 യുവാൻ (ഏകദേശം 22,690 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു. ബ്ലാക്ക്, ഇളം അക്വാമറൈൻ, മെറ്റിയർ പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

English Summary

Xiaomi has launched the Redmi Note 17 5G along with the Note 17 Pro model in China. The Redmi Note 17 Pro has a 9000mAh battery, while the Note 17 5G has an 8000mAh battery. The display of the standard model is larger than that of the Pro model. The company has given a 6.83-inch display on the Pro model, while the Note 17 has a 7-inch display.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ