​ലൈറ്റ് ഇങ്ങനെയാണെങ്കിൽ മെയിൻ എങ്ങനെയാകും; 10000mAh ബാറ്ററി കരുത്തിൽ വിവോ V80 ​ലൈറ്റ് 5G

Vivo V80 Lite 5G global launch on September 3: വിവോ വി സീരീസിന്റെ ഭാഗമായി വിവോ V80 ​ലൈറ്റ് 5ജി എന്ന മോഡൽ ആണ് അ‌ടുത്തതായി ലോഞ്ചിന് വരുന്നത്. 2026 സെപ്റ്റംബർ 3ന് ഇതിന്റെ ആഗോള ലോഞ്ച് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ ഫോണിന്റെ ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വിവോ വി80 ​ലൈറ്റ് 5ജിയിൽ 10,000mAh ബാറ്ററി ഉണ്ടാകും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

​ലൈറ്റ് ഇങ്ങനെയാണെങ്കിൽ മെയിൻ എങ്ങനെയാകും; 10000mAh ബാറ്ററി കരുത്തിൽ വിവോ V80 ​ലൈറ്റ് 5G

Vivo V80 Lite 5g Global Launch On September 3

Published: 

22 Aug 2026 | 08:47 PM

വിവോ തങ്ങളുടെ പ്രശസ്തവും ജനകീയവുമായ വി സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ തയാറെടുക്കുന്നതായുള്ള സൂചനകൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ വി സീരീസിലെ അ‌ടുത്ത ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന തിയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വിവോ വി സീരീസിന്റെ ഭാഗമായി വിവോ V80 ​ലൈറ്റ് 5ജി (Vivo V80 Lite 5G) എന്ന മോഡൽ ആണ് വരുന്നത്. 2026 സെപ്റ്റംബർ 3ന് ഇതിന്റെ ആഗോള ലോഞ്ച് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ ഫോണിന്റെ ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഇപ്പോൾ പുറത്തുവന്ന വിവോ V80 ​ലൈറ്റ് 5ജിയുടെ ടീസറിലെ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, കഴിഞ്ഞ ആഴ്ച വിവോ വി80 ​ലൈറ്റ് 5ജിയുടേത് എന്ന് കരുതുന്ന ഒരു ടീസർ അ‌ബദ്ധത്തിൽ ഒരു ഇന്ത്യൻ റീട്ടെയിലറുടെ ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അ‌തിൽ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്ന വിവോ വി80 ​ലൈറ്റ് 5ജിയുടെ ചിത്രം കാണപ്പെടുന്നത്.

Also Read: അ‌ൺലിമിറ്റഡ് 5G ഡാറ്റ എത്ര രൂപയ്ക്ക് കിട്ടും! ജിയോയുടെയും എയർടെലിന്റെയും ബേസ് 5G പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലും ആഗോള തലത്തിലും വ്യത്യസ്ത ​ഫോണുകളാണോ വിവോ വി80 ​ലൈറ്റ് 5ജി ആയി എത്തുക എന്ന ഒരു സംശയം ഇത് സൃഷ്ടിച്ചിട്ടുണ്ട്. സെപ് റ്റംബർ 3ന് മലേഷ്യയിലാണ് വിവോ വി80 ​ലൈറ്റ് 5ജി ലോഞ്ച് ചെയ്യുക. പിന്നീട് അ‌ധികം ​വൈകാതെ ഇന്ത്യയിലും ഈ വി സീരീസ് ഫോൺ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിവോ വി സീരീസ് സാധാരണയായി ജനപ്രീതി നേടാറുള്ളത് മിഡ്റേഞ്ചിൽ മികച്ച ക്യാമറയും പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ എന്ന നിലയിലാണ്. ഇപ്പോൾ വി80 സീരീസിലെ മെയിൻ മോഡൽ അ‌ല്ലെങ്കിൽപ്പോലും വരാൻ പോകുന്ന വി80 ​ലൈറ്റ് 5ജി ശ്രദ്ധ നേടിയിരിക്കുന്നത് മറ്റൊരു ഫീച്ചറിലൂടെയാണ്, ബാറ്ററി ശേഷി.

വിവോ വി80 ​ലൈറ്റ് 5ജിയിൽ 10,000mAh ബാറ്ററി ഉണ്ടാകും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഇന്ത്യൻ വേരിയന്റിലും ഈ ബാറ്ററി ശേഷി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ ഒരു വിവോ ഫോൺ അ‌വതരിപ്പിക്കുന്ന ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് ഇത്. ചൈനയിൽ ഇതേ ബാറ്ററി ശേഷിയുള്ള മറ്റൊരു മോഡൽ വിവോ അ‌വതരിപ്പിച്ചിട്ടുണ്ട്, പക്ഷേ അ‌ത് ​ചൈനയ്ക്ക് പുറത്ത് അ‌വതരിപ്പിക്കപ്പെട്ടിട്ടില്ല.

Si-C ടെക്നോളജിയുടെ വരവോടെ മിഡ്-റേഞ്ച് വിഭാഗത്തിൽ ഉയർന്ന ബാറ്ററി ശേഷി അ‌വതരിപ്പിക്കുന്നതിൽ സ്മാർട്ട്ഫോണുകൾക്കിടയിൽ ഒരു പുതിയ ട്രെൻഡ് തന്നെ ഉണ്ടായിട്ടുണ്ട്. ഈ ട്രെൻഡ് പിടിച്ചാണ് വിവോയും ഇപ്പോൾ ആഗോളതലത്തിൽ 10,000mAh ബാറ്ററി ശേഷിയുള്ള ഫോൺ അ‌വതരിപ്പിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. റിയൽമിയും ഹോണറും ആഗോളതലത്തിൽ ഇതിനകം 10,000mAh ബാറ്ററി ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്.

വിവോ വി80 ലൈറ്റ് 5G മലേഷ്യയിൽ ബ്ലാക്, ഗ്രീൻ, പിങ്ക് കളർ ഓപ്ഷനുകളിൽ ഫ്ലാറ്റ് ഫ്രെയിമും ഫ്ലാറ്റ് റിയർ പാനലും സഹിതം എത്തും എന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ചതുര ക്യാമറ മൊഡ്യൂളിൽ 50MP പ്രൈമറി സെൻസർ ഉണ്ട് എന്നും ടീസർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ കൂടുതൽ ഫീച്ചറുകൾ ലോഞ്ചിനോട് അ‌നുബന്ധിച്ച് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്നതോടെ ഈ വിവോ വി സീരീസ് ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്നൊരു സൂചനയും ലഭിച്ചേക്കും. വി80 സീരീസിലെ മെയിൻ മോഡലുകളായ വിവോ വി80, വിവോ വി80 പ്രോ എന്നിവ ഇത്തവണ കുറച്ചു ​വൈകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

English Summary

The company has officially confirmed that the Vivo V80 Lite 5G, a model as part of the Vivo V series, will be launched globally on September 3, 2026. The company has also released a teaser of the new phone. The company has officially confirmed that the Vivo V80 Lite 5G will have a 10,000mAh battery. This is the largest battery capacity launched by a Vivo phone globally.

Loading...
Unable to load recommendations.
Follow Us
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു