അൺലിമിറ്റഡ് 5G ഡാറ്റ എത്ര രൂപയ്ക്ക് കിട്ടും! ജിയോയുടെയും എയർടെലിന്റെയും ബേസ് 5G പ്രീപെയ്ഡ് പ്ലാനുകൾ
Jio VS Airtel Unlimited 5G Entry-Level Plans: യഥാർഥത്തിൽ ഉയർന്ന വിലയുള്ള മറ്റൊരു പ്ലാനായിരുന്നു എയർടെലിന്റെ എൻട്രിലെവൽ അൺലിമിറ്റഡ് 5ജി പ്ലാൻ. പക്ഷേ ജിയോ തങ്ങളുടെ 349 രൂപ പ്രതിമാസ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നതിനാൽ മത്സരം കണക്കിലെടുത്ത് എയർടെലും തങ്ങളുടെ 349 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തുകയായിരുന്നു.
ടെക്നോളജി വളരുകയും സ്മാർട്ട്ഫോണുകൾ വ്യാപകമാകുകയും ചെയ്തോടെ ആളുകൾ കൂടുതൽ ഡിജിറ്റൽ ലോകവുമായി കൂടുതൽ അടുത്തു. അതോടെ ഡാറ്റ ഉപയോഗവും ഏറെ വർധിച്ചിട്ടുണ്ട്. ശരാശരി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പോലും ഒരു ദിവസം 2ജിബി ഡാറ്റ പോലും ഒന്നിനും തികയാത്ത ഒരു സാഹചര്യമുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരെ സംബന്ധിച്ചിടത്തോളം കൂടുതൽ ഡാറ്റയുള്ള റീച്ചാർജ് പ്ലാനിന് കൂടുതൽ പണം ചെലവഴിക്കേണ്ടതുണ്ട്. എന്നാൽ ഒരു 5ജി ഫോൺ ഉണ്ടെങ്കിൽ വലിയ അളവ് ഡാറ്റയ്ക്കായി മുടക്കുന്ന തുകയിൽ നല്ലൊരു ഭാഗം ലാഭിക്കാൻ വഴിയുണ്ട്, അതാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ.
ഇന്ത്യയിൽ നിലവിൽ ജിയോയും എയർടെലും ഏതാണ്ട് എല്ലായിടത്തും 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 5ജി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യവും ഈ കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അതിന് ചില നിബന്ധനകളും ഉണ്ട്. കുറഞ്ഞത് 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിലാണ് ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകുക.
Also Read: അൺലിമിറ്റഡ് 5G എത്ര രൂപയ്ക്ക് കിട്ടും! ജിയോ, എയർടെൽ പ്ലാനുകൾ
അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതം എത്തുന്ന നിരവധി പ്ലാനുകൾ ഈ രണ്ട് കമ്പനികൾക്കും ഉണ്ട്. ഈ പ്ലാനുകൾ ഉപയോഗിക്കുകയാണെങ്കിൽ തങ്ങളുടെ പ്രദേശത്ത് 5ജി ഉണ്ടെങ്കിൽ ഈ വരിക്കാർക്ക് അധിക തുക മുടക്കാതെ തന്നെ അൺലിമിറ്റഡ് ഡാറ്റ മികച്ച വേഗതയിൽ ആസ്വദിക്കാൻ സാധിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം വിവിധ വാലിഡിറ്റികളിൽ എത്തുന്ന പ്ലാനുകൾ ഉണ്ട്.
ജിയോ, എയർടെൽ വരിക്കാർക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുള്ള പ്ലാനുകളിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന പ്ലാൻ ഏതാണ് എന്ന് നോക്കിയാൽ ജിയോയുടേത് 198 രൂപയുടെ പ്ലാനും എയർടെലിന്റേത് 349 രൂപയുടെ പ്ലാനുമാണ്.
ജിയോ, എയർടെൽ എന്നിവയുടെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുള്ള എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനുകളുടെ ഈ വില കണ്ടാൽ തോന്നും ജിയോ എയർടെലിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത് എന്ന്. അവിടെയാണ് അംബാനിയുടെ കമ്പനിയുടെ ബുദ്ധി, സംഭവം കുറഞ്ഞ വിലയിൽ കിട്ടുമെങ്കിലും ഈ ജിയോ പ്ലാനിന് വാലിഡിറ്റി വളരെ കുറവാണ്.
എയർടെലിന്റെ 349 രൂപയുടെ പ്ലാനിൽ കിട്ടുന്നതുപോലെ 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകണമെങ്കിൽ 349 രൂപ തന്നെ ജിയോ വരിക്കാർക്കും മുടക്കണം. ഈ രണ്ട് 349 രൂപ പ്ലാനുകളിൽ ഏതാണ്ട് ഒരേ ആനുകൂല്യങ്ങളാണ് ലഭിക്കുകയെങ്കിലും ജിയോ പ്ലാനിന് നേരിയ മുൻതൂക്കമുണ്ട്, അതിന് കാരണം പ്രതിദിന ഡാറ്റയുടെ അളവാണ്.
അൺലിമിറ്റഡ് 5ജി ഡാറ്റയുള്ള ജിയോ, എയർടെൽ എൻട്രിലെവൽ പ്ലാനുകളുടെ കാര്യമെടുത്താൽ, ജിയോയുടെ 198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി വാഗ്ദാനം ചെയ്യുന്നത്. 14 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 2ജിബി പ്രതിദിന ഡാറ്റയുള്ളതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിൽ ഉൾക്കൊള്ളുന്നു.
അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ 189 രൂപയുടെ ജിയോ പ്ലാനാണ്. അതേസമയം എയർടെൽ കുറഞ്ഞ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഇത്തരമൊരു പ്ലാൻ ലഭ്യമാക്കിയിട്ടില്ല. 349 രൂപ പ്ലാനാണ് അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടുന്ന എയർടെലിന്റെ എൻട്രിലെവൽ പ്ലാൻ.
യഥാർഥത്തിൽ ഇതിലും ഉയർന്ന വിലയുള്ള മറ്റൊരു പ്ലാനായിരുന്നു എയർടെലിന്റെ എൻട്രിലെവൽ അൺലിമിറ്റഡ് 5ജി പ്ലാൻ. പക്ഷേ ജിയോ തങ്ങളുടെ 349 രൂപ പ്രതിമാസ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നതിനാൽ മത്സരം കണക്കിലെടുത്ത് എയർടെലും തങ്ങളുടെ 349 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തുകയായിരുന്നു, യഥാർഥത്തിൽ ഈ എയർടെൽ പ്ലാനിൽ 1.5ജിബി പ്രതിദിന ഡാറ്റയാണ് ഉള്ളത്.
പ്രത്യേക ആനുകൂല്യം എന്ന നിലയിൽ 349 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എയർടെൽ ഉൾപ്പെടുത്തുകയായിരുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് 349 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ. ചുരുക്കത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകാൻ ഉപയോക്താവിന് അവസരം ഒരുക്കിയിരിക്കുന്നത് ജിയോ ആണ്.
English Summary
Telecom companies Jio and Airtel are offering unlimited 5G data offers. Jio’s entry-level unlimited 5G data plan is available at a price of Rs 198. Meanwhile, Airtel’s basic plan with unlimited 5G data is priced at Rs 349. The Jio plan of Rs 198 offers benefits with a validity of 14 days. The validity of the Airtel plan of Rs 349 is 28 days. The Jio plan, which offers unlimited 5G at the lowest price for those who choose monthly recharge, comes at a price of Rs 349.