കാത്തിരുന്ന ടൈം ഇതു തന്നെ! 512GB സ്റ്റോറേജുള്ള വിവോ X സീരീസ് പ്രീമിയം ഫോണിന് ഫ്രീഡം സെയിൽ ഡിസ്കൗണ്ട്
Flipkart Freedom Sale 2026 Vivo X200T 5G Discount: 2026 ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ ഫോണുകളിലൊന്നാണ് വിവോ X200T. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 59999 രൂപ, 69999 രൂപ വിലകളിൽ ഇപ്പോൾ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകളും ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്. അതിൽ അടിസ്ഥാന വേരിയന്റിന് 3000 രൂപയുടെയും 512ജിബി ടോപ് വേരിയന്റിന് 7000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക.

Vivo X200t Freedom Sale 2026 Discount
ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ഫ്രീഡം സെയിൽ നടക്കുന്നുണ്ട്. ഇ-കൊമേഴ്സ് രംഗത്തെ വമ്പനായ ഫ്ലിപ്പ്കാർട്ടും ഫ്രീഡം സെയിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഈ ഓഫർ സെയിലിന്റെ ഭാഗമായി വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അതിൽ വിവോയുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ X സീരീസിലെ വിവോ X200T (Vivo X200T) മോഡലും ഉൾപ്പെടുന്നു. വിവോ x200 സീരീസ് നേരത്തെ പുറത്തിറങ്ങിയതാണെങ്കിലും X300 സീരീസ് മോഡലുകൾ വന്ന ശേഷം അവതരിപ്പിക്കപ്പെട്ട മോഡലാണ് വിവോ X200T.
ഈ വർഷത്തിന്റെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ 2026 ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ ഫോണുകളിലൊന്നാണ് വിവോ X200T. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും 12GB + 512GB മോഡലിന് 69,999 രൂപയുമായിരുന്നു വില. എന്നാൽ പിന്നീട് സ്മാർട്ട്ഫോണുകളുടെ വില ഉയർന്ന സാഹചര്യത്തിൽ ഈ മോഡലിന്റെയും വില വർധിപ്പിച്ചിരുന്നു.
Also Read: പുതിയ S സീരീസിലെ ആദ്യ ഫോൺ! 7050mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ; വിവോ S2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
വിവോ X200T വേരിയന്റുകളുടെ വില 79999 രൂപ, 87999 രൂപ എന്നീ നിരക്കുകളിലാണെന്നും എന്നാലിപ്പോൾ ഫ്രീഡം സെയിലിന്റെ ഭാഗമായി ഇത് ലോഞ്ച് വിലയായ 59999 രൂപ, 69999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുകയാണ് എന്നും ഫ്ലിപ്പ്കാർട്ടിലെയും വിവോ സ്റ്റോറിലെയും വില വിവരപ്പട്ടിക സൂചിപ്പിക്കുന്നു.
Vivo X200t 5g
ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 59999 രൂപ, 69999 രൂപ വിലകളിൽ ഇപ്പോൾ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകളും ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്. അതിൽ അടിസ്ഥാന വേരിയന്റിന് 3000 രൂപയുടെയും 512ജിബി ടോപ് വേരിയന്റിന് 7000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 56999 രൂപ, 62999 രൂപ വിലകളിൽ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. 6.67-ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K 120Hz AMOLED സ്ക്രീൻ, ഇമ്മോർട്ടാലിസ്-G925 ജിപിയു, 2GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 (5 വർഷത്തെ OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവ ഇതിലുണ്ട്.
സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 32MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 6200mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.
Flipkart Freedom Sale 2026 Vivo X200t Discount
ഈ ഡീൽ ലാഭമാണോ
ഒരു വിവോ X സീരീസ് ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാം. ഇതിലെ ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ് വൺപ്ലസ് 13, ഐക്യൂ 13 പോലുള്ള ഫോണുകളിൽ കാണപ്പെടുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റിന് സമാനമായ പെർഫോമൻസ് ആണ് കാഴ്ചവയ്ക്കുക. ഈ വർഷം ഇറങ്ങിയ സ്മാർട്ട്ഫോണുകളിൽ 70,000 രൂപയിൽ താഴെ വിലയിൽ പെരിസ്‌കോപ്പ് ലെൻസും 50MP ട്രിപ്പിൾ റിയർ ക്യാമറകളും ഉള്ള ചുരുക്കം ഫോണുകളിൽ ഒന്നാണിത്.
മികച്ച മാക്രോ ഷോട്ടുകൾ പകർത്താനുള്ള കഴിവ് ഇതിലെ 50MP 3x പെരിസ്‌കോപ്പ് ക്യാമറയെ വേറിട്ട് നിർത്തുന്നു. ഇതിലെ 6,200mAh ബാറ്ററി ഒരു ദിവസത്തെ ബാറ്ററി ബാക്കപ്പ് എളുപ്പത്തിൽ വാഗ്ദാനം ചെയ്യുമെങ്കിലും, പുതിയ പല ഫോണുകളും ഇപ്പോൾ കുറഞ്ഞത് 6,500mAh ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. മൊത്തത്തിൽ നോക്കിയാൽ എല്ലാത്തരം സ്മാർട്ട്ഫോൺ പ്രേമികൾക്കും വാങ്ങാൻ പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷൻ തന്നെയാണിത്.
English Summary
Vivo X200T is available for purchase with discounts during Flipkart Freedom Sale. Vivo X200T is one of the Vivo phones launched in India in January 2026. It is now listed at Rs 59,999 and Rs 69,999 after the direct discount. Attractive bank discounts are also available on this model. Out of which, bank discounts of Rs 3,000 are available on the base variant and Rs 7,000 on the 512GB top variant.