AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DeepSeek AI : ചാറ്റ്ജിപിടിയെയും മെറ്റയെയും മലർത്തിയടിക്കാൻ എത്തിയ ഡീപ്പ്സീക്ക് എഐ എന്താണ്? ഇനി എഐയുടെ പുതിയ യുഗമോ?

DeepSeek AI Features And Specifications : 2023ലാണ് ഡീപ്പ്സീക്ക് എന്ന നിർമിത ബുദ്ധി സ്ഥാപിതമാകുന്നത്. എന്നാൽ ഈ എഐയുടെ പുതിയ മോഡലുകളാണ് ഇപ്പോൾ ഡിപ്പ്സീക്ക് കൂടുതൽ ശ്രദ്ധ നേടി നൽകിയിരിക്കുന്നത്.

DeepSeek AI : ചാറ്റ്ജിപിടിയെയും മെറ്റയെയും മലർത്തിയടിക്കാൻ എത്തിയ ഡീപ്പ്സീക്ക് എഐ എന്താണ്? ഇനി എഐയുടെ പുതിയ യുഗമോ?
DeepseekImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 28 Jan 2025 | 08:54 PM

ചാറ്റ്ജിപിടി, മെറ്റ, ജെമിനൈ തുടങ്ങിയ നിർമിത ബുദ്ധി പ്ലാറ്റ്ഫോമുകൾക്കൊപ്പം ഏറ്റവും പുതുതായി ചേർക്കപ്പെട്ട പേരാണ് ഡീപ്പ്സീക്ക്. ചൈനീസ് എഐ സ്റ്റാർട്ട്അപ്പ് കമ്പനി തങ്ങളുടെ ആപ്ലിക്കേഷൻ്റെ ഏറ്റവും പുതിയ പതിപ്പായ ആർ1 മോഡൽ അവതരിപ്പിച്ചതോടെയാണ് ഡീപ്പ്സീക്കിന് ഇത്രയധികം ശ്രദ്ധ ലഭിച്ച് തുടങ്ങിയത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് സമാനമായി അതേ ഫീച്ചറുകളോടെയാണ് ഡീപ്പ്സീക്കും വിപണയിൽ എത്തിയിരിക്കുന്നത്. എന്നാൽ ഏറ്റവും ആകർഷണീയമാക്കുന്നത് ഈ എഐ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.

ഐഫോണിൻ്റെ ആപ്പ് സ്റ്റോറിൽ ഒരാഴ്ചയക്കുള്ളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്സ് ലഭിച്ച ആപ്ലിക്കേഷനുകളിൽ ഒന്നായി മാറി ഡീപ്പ്സീക്ക്. സൗജന്യമാണെങ്കിലും ഡീപ്പ്സീക്ക് എങ്ങനെയാണ് പ്രവർത്തിക്കുക, ആരാണ് ആ എഐ ആപ്ലിക്കേഷൻ്റെ സ്ഥാപകൻ, ഈ ആപ്ലിക്കേഷൻ ചാറ്റ്ജിപിടി, മെറ്റ, ജെമിനൈ തുടങ്ങിയ എഐ വമ്പന്മാർക്ക് എങ്ങനെ ഭീഷിണി ഉയർത്തുമെന്നും പരിശോധിക്കാം.

2023ലാണ് ഡീപ്പ്സീക്ക് എഐ സ്ഥാപിതമാകുന്നത്. ലിയാങ് വെഫെങാണ് ഈ ആപ്ലിക്കേഷൻ്റെ സ്ഥാപകൻ. 2023ൽ സ്ഥാപിതമായെങ്കിലും ആപ്ലിക്കേഷൻ്റെ ഏറ്റവും പുതിയ ഭാഷ പതിപ്പുകളായ ഡീപ്പ്സീക്ക്-വി3, ഡീപ്പ്സീക്ക്-ആർ1 മോഡലുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ്. മികച്ച പ്രവർത്തക്ഷമതയും അതെപോലെ കുറഞ്ഞ ചിലവിൽ സേവനമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡീപ്പ്സീക്ക് വീപണിയിലേക്കെത്തിയിരിക്കുന്നത്. സാധാരണയായിട്ടുള്ള എഐ സേവനങ്ങൾക്കാണ് ഡീപ്പ്സീക്കിൻ്റെ വി3 പതിപ്പ് ഉപയോഗിക്കുക. ആർ1 മോഡൽ വലിയ ടാസ്കുകൾക്കും ആഴത്തിൽ ചിന്തിക്കാനും സഹായിക്കുന്ന എഐയാണ്. ഉപയോക്താക്കൾക്ക് കൂടുതൽ സംശയമൊന്നും നൽകാതെ വളരെ ലളിതമായി ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. അത് വെബ്സൈറ്റിലും ഈ സേവനം ലഭ്യമാണ്.

ചാറ്റ്ജീപിടി എഐ ചിത്രങ്ങൾ നിർമിക്കുന്നതും മറ്റ് സോഫ്റ്റുവെയറുമായി പ്രവർത്തിക്കുന്ന ഘടന ഡീപ്പ്സീക്കിനില്ല. കൂടാതെ ചാറ്റ്ജിപിടിയെ പോലെ വോയ്സ് ഇൻ്ററാക്ഷനിലൂടെ എഐ സേവനം ഡീപ്പ്സീക്കിലൂടെ തേടാനും സാധിക്കില്ല. ടെക്സിറ്റിലൂടെ മാത്രം ഡീപ്പ്സീക്കിൽ സേവനം നേടാൻ സാധിക്കൂ. എന്നാൽ ഉത്തരങ്ങളിൽ നൽകുന്നതിൽ ചാറ്റ്ജീപിടിക്കൊപ്പം ഇടം പിടിക്കും വിധിത്തിലാണ് ചൈനീസ് എഐ ആപ്ലിക്കേഷൻ്റെ പ്രവർത്തനം.

Follow Us