Afghanistan Earthquake: അഫ്​ഗാനിസ്ഥാനെ ഉലച്ച് വീണ്ടും ഭൂകമ്പം; പ്രതിസന്ധി രൂക്ഷം, ഇതുവരെ 1,400 മരണം‌‌

Earthquake On Afghanistan: അഫ്ഗാനിസ്ഥാനിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞാറാഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,400-ലധികം പേർ കൊല്ലപ്പെട്ടത്. 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

Afghanistan Earthquake: അഫ്​ഗാനിസ്ഥാനെ ഉലച്ച് വീണ്ടും ഭൂകമ്പം; പ്രതിസന്ധി രൂക്ഷം, ഇതുവരെ 1,400 മരണം‌‌

Afghanistan Earthquake

Published: 

05 Sep 2025 | 09:29 AM

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,400-ലധികം പേർ കൊല്ലപ്പെട്ടത്. 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ഭൂകമ്പം ബാധിച്ചിരിക്കുന്നത്.

ജലാലാബാദ് നഗരത്തിനുസമീപം കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിന് രണ്ടു ദിവസത്തിനുള്ളിലാണ് അതേ മേഖലയിൽ വീണ്ടും ഭൂകമ്പമുണ്ടായിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞാറാഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്.

വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭക്ഷണവും വെള്ളവുമടക്കമുള്ള ആവശ്യസാധനങ്ങളും പ്രദേശത്തേക്ക് എത്തിച്ചുനൽകുന്നുണ്ട്. തുടർച്ചയായുണ്ടാകുന്ന ഭൂകമ്പത്തിൻ്റെ ഞെട്ടലിലാണ് ജനങ്ങൾ. ഭൂകമ്പ ബാധിത പ്രദേശത്തേക്കുള്ള സഹായം വിമാനമാർഗം കാബൂളിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്