Umrah Pilgrims: സൗദിയിൽ കുടുങ്ങിയ ഉംറ തീർഥാടകർക്ക് ആശ്വാസം; താമസവും ഭക്ഷണവും ഉറപ്പാക്കാൻ ഇന്ത്യ
India Arranges Accommodation for Umrah Pilgrims Stranded in Saudi Arabia: ജിദ്ദയിലും മക്കയിലും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ സഹായകേന്ദ്രങ്ങള്‍ വഴി പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ഭക്ഷണം, അവശ്യ മരുന്നുകള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നത്.
സൗദി അറേബ്യയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രാപ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും സഹായം ഉറപ്പാക്കാന്‍ ഇന്ത്യയുടെ പുതിയ ഇടപെടല്‍. തീര്‍ഥാടകരുടെ മടക്കയാത്ര വേഗത്തിലാക്കുന്നതിനായി സൗദി അധികൃതരുമായും വിമാനക്കമ്പനികളുമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏകോപനം നടത്തിവരികയാണ്. ഭക്ഷണം, അവശ്യ മരുന്നുകള്‍, മറ്റ് അടിയന്തര സഹായങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും വിമാന സര്‍വീസുകളിലെ തടസങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
ജിദ്ദയിലും മക്കയിലും 24 മണിക്കൂര്‍ സഹായകേന്ദ്രങ്ങള്‍
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ജിദ്ദയിലും മക്കയിലും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ സഹായകേന്ദ്രങ്ങള്‍ വഴി പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ഭക്ഷണം, അവശ്യ മരുന്നുകള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നത്.
വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം മടക്കയാത്ര മുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിസയുടെ കാലാവധി, യാത്ര വൈകുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമം തുടരുകയാണ്.
Also Read: Houthi Attack: മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; സൗദിയിൽ ആശങ്ക
താമസസൗകര്യത്തിന് ബുദ്ധിമുട്ടുണ്ടോ?
വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് സൗദിയില്‍ കൂടുതല്‍ ദിവസം തങ്ങേണ്ടിവരുന്ന ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യമോ മറ്റ് സേവനങ്ങളോ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പില്‍ഗ്രിം കെയര്‍ സെന്ററുമായി ബന്ധപ്പെടാം. 1966 എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാനും പരാതിയുടെ റഫറന്‍സ് നമ്പര്‍ നേടാനും നിര്‍ദേശമുണ്ട്.
ബദല്‍ വിമാനസര്‍വീസുകള്‍
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുമായി കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ട്. ലഭ്യമായ സീറ്റുകള്‍, ടിക്കറ്റ് നിരക്ക്, വിമാനക്കമ്പനികളുടെ മറ്റ് നിബന്ധനകള്‍ എന്നിവയ്ക്ക് വിധേയമായി ബദല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇന്ത്യന്‍ ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരെയും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്.
English Summary
India has announced support measures for Umrah pilgrims stranded in Saudi Arabia amid flight disruptions. The Indian Consulate in Jeddah is coordinating with Saudi authorities and airlines to help pilgrims access accommodation, food, essential medicines and alternative travel arrangements.