Afghanistan earthquake: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം; ഞായറാഴ്ചത്തെ ദുരന്തത്തിൽ മരണം 1,400 കടന്നു

താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചതനുസരിച്ച്, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കുനാർ പ്രവിശ്യയിൽ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Afghanistan earthquake: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം; ഞായറാഴ്ചത്തെ ദുരന്തത്തിൽ മരണം 1,400 കടന്നു

Afghanistan Earthquake

Published: 

02 Sep 2025 | 08:45 PM

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യു എസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) യുടെ റിപ്പോർട്ടനുസരിച്ച്, നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിൽ നിന്ന് 34 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. പുതിയ ഭൂകമ്പത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ വ്യക്തമല്ല.

കഴിഞ്ഞ ഞായറാഴ്ച വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 1,400 പേരോളം കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിൽ നിരവധി വീടുകളും മറ്റും തകർന്നിരുന്നു. കൂടാതെ നിരവധി ഗ്രാമങ്ങളാണ് ഇല്ലാതായത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചതനുസരിച്ച്, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കുനാർ പ്രവിശ്യയിൽ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദുരിത ബാധിത മേഖലകളിലും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് താലിബാൻ വക്താവ് അറിയിച്ചു. ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥലങ്ങളിൽ, പരിക്കേറ്റവരെ രക്ഷിക്കാനായി ഡസൻ കണക്കിന് കമാൻഡോകളെ എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച രാത്രിയിലെ ഭൂകമ്പം ‘ലക്ഷക്കണക്കിന്’ ആളുകളെ ബാധിച്ചിരിക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ യു എൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. വിവിധ പ്രതിസന്ധികളെ നേരിടുന്ന അഫ്ഗാൻ ജനതയെ മറക്കാൻ നമുക്ക് കഴിയില്ലെന്നും, അന്താരാഷ്ട്ര സമൂഹം സഹായം നൽകാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഞായറാഴ്ചത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ജലാലാബാദിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ട് കിലോമീറ്റർ താഴെയായിരുന്നുവെന്ന് യുഎസ്ജിഎസ് വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്